വിവാഹം കഴിഞ്ഞ് 25 വർഷമായിട്ടും ഭർത്താവ് മിണ്ടുന്നില്ല : സഹികെട്ട ഭാര്യ വനിത കമ്മീഷനെ സമീപിച്ചു; മധ്യകേരളത്തെ ഞെട്ടിച്ച് വീട്ടമ്മയുടെ പരാതി
സ്വന്തം ലേഖിക
കാക്കനാട്: വിവാഹം കഴിഞ്ഞ് 25 വർഷം ഒരുമിച്ച് ജീവിച്ചിട്ടും ഭർത്താവ് സംസാരിക്കുന്നില്ല. സഹികെട്ട ഭാര്യ ഒടുവിൽ എറണാകുളത്ത് കളക്ട്രേറ്റിൽ നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ ഇക്കാര്യം പരാതിപ്പെട്ടു. ദീർഘകാലമായി ഭർത്താവ് തന്നോട് ഒന്നും മിണ്ടാറില്ലെന്നാണ് വീട്ടമ്മയുടെ പരാതി.
പറയാനുള്ള കാര്യങ്ങളും വീട്ടിലേക്കാവശ്യമായ സാധനങ്ങളും നോട്ട്ബുക്കിൽ കുറിച്ചു വെയ്ക്കുകയാണ് പതിവ്. ഇത് വായിച്ച് ഭർത്താവ് വേണ്ട സാധനങ്ങൾ വീട്ടിലേക്ക് എത്തിക്കും. കമ്മീഷന്റെ സിറ്റിംഗിലാണ് ഇവർക്ക് തമ്മിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നതെന്ന് ഭർത്താവും പറയുന്നു. ഏതായാലും ഇവരുടെ പ്രശ്നം മനസിലാക്കിയ കമ്മീഷൻ ഇവരോട് കൗൺസിലിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർക്ക് ഒരു മകൻ ഉണ്ട്. സ്വകാര്യ ഐ ടി കമ്ബനിയിൽ എഞ്ചിനീയറിംഗ് ട്രെയിനിയാണ് ഇയാൾ. വിവാഹപ്രായമെത്തിയ മകനെ ഇരുവരും മറക്കുകയാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. പരസ്പരം സംസാരിച്ചാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയുമെന്ന് കമ്മീഷൻ ഓർമ്മിപ്പിച്ചു.