video
play-sharp-fill
അബദ്ധത്തിൽ തങ്ങളുടെ അക്കൗണ്ടിലെത്തിയ പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചു, രണ്ടര കോടി രൂപയോളം തട്ടിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

അബദ്ധത്തിൽ തങ്ങളുടെ അക്കൗണ്ടിലെത്തിയ പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചു, രണ്ടര കോടി രൂപയോളം തട്ടിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

സ്വന്തം ലേഖകൻ

തൃശൂർ: അബദ്ധത്തിൽ തങ്ങളുടെ അക്കൗണ്ടിലെത്തിയ പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചും 19 ബാങ്കുകളിലെ വിവിധ അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈനിലൂടെ തുക ട്രാന്‍സ്ഫര്‍ ചെയ്ത് രണ്ടര കോടി രൂപയോളം തട്ടിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി.

തട്ടിപ്പ് നടത്തി ലഭിച്ച തുകക്ക് പ്രതികള്‍ വിലകൂടിയ ഐഫോണുകള്‍ വാങ്ങാനും ക്രിപ്റ്റോ ട്രേഡിങ്ങിനും ബാധ്യത തീര്‍ക്കാനും ചെലവഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഡിസംബറിലാണ് സംഭവം നടക്കുന്നത്. വെളുത്തൂര്‍ സ്വദേശികളായ കൈപ്പിള്ളി ചാലക്കല്‍ വീട്ടില്‍ മനു സി. ഇട്ടൂപ്പ് (23), മുണ്ടാടന്‍ വീട്ടില്‍ നിതിന്‍ (26) എന്നിവരുടെ ജാമ്യാപേക്ഷയാണ് തൃശൂര്‍ ജില്ല സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് തള്ളിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിമാന്‍ഡിലായ പ്രതികള്‍ ജില്ല കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ബാങ്കിനെ വഞ്ചിച്ച്‌ കോടിക്കണക്കിന് രൂപ സൈബര്‍ സാങ്കേതിക വിദ്യയുപയോഗിച്ച്‌ തട്ടിയെടുത്ത പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും ജാമ്യമനുവദിക്കരുതെന്നുമുള്ള ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

വിവിധ ദിവസങ്ങളിലായി മനുവും നിതിനും തങ്ങളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഉള്‍പ്പെടെ 54 അക്കൗണ്ടുകള്‍ വഴി ‍ഇരുനൂറോളം ഓണ്‍ലൈന്‍ കൈമാറ്റങ്ങള്‍ നടത്തിയാണ് 2,44,89,126.68 രൂപ തട്ടിയെടുത്തത്.

Tags :