video
play-sharp-fill
25 ലേറെ ബൈക്ക് മോഷ്ടിച്ച യുവാക്കളുടെ വാക്കുകളുടെ സംഘം കോട്ടയത്ത് കഞ്ചാവുമായി പിടിയിൽ: മലപ്പുറത്തുനിന്നും നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നത് മാല മോഷണത്തിന്; സംസ്ഥാനത്തെമ്പാടും കേസുകളുള്ള ക്രിമിനൽ സംഘം നടത്തിയത്  വൻ മോഷണം

25 ലേറെ ബൈക്ക് മോഷ്ടിച്ച യുവാക്കളുടെ വാക്കുകളുടെ സംഘം കോട്ടയത്ത് കഞ്ചാവുമായി പിടിയിൽ: മലപ്പുറത്തുനിന്നും നിന്നും മോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്നത് മാല മോഷണത്തിന്; സംസ്ഥാനത്തെമ്പാടും കേസുകളുള്ള ക്രിമിനൽ സംഘം നടത്തിയത് വൻ മോഷണം

ക്രൈം ഡെസ്ക്

കോട്ടയം: ബൈക്കുകൾ മോഷ്ടിച്ച് ഇതിൽ കറങ്ങിനടന്നു സ്ത്രീകളുടെ മാല പൊട്ടിച്ചു പണയം  വെച്ചും വിറ്റും  ആഡംബരജീവിതം നടത്തിയിരുന്ന മൂന്ന് യുവാക്കളുടെ സംഘത്തെ എക്സൈസ് പിടികൂടി. മലപ്പുറത്ത്  മാലയും ബൈക്കും മോഷ്ടിച്ച് ഇവ പണയം വെച്ച് കിട്ടിയ കാശുമായി കോട്ടയത്തെ ലോഡ്ജിൽ മുറിയെടുത്ത്  കഞ്ചാവ് അടക്കമുള്ള  ലഹരി മരുന്നുകൾ ഉപയോഗിക്കുന്നതിനിടെയാണ് മൂന്നംഗ സംഘത്തെ എക്സൈസ് പിടികൂടിയത്.

മലപ്പുറം നിലമ്പൂർ കുറുമ്പലങ്ങോട് ഓലിയക്കര വീട്ടിൽ ജിനു (22), വിളാർക്കോട് വീട്ടിൽ സെഫാൻ (20), അരുംപ്രകുന്നിൽ വീട്ടിൽ ബാസിം ഫെർഹാൻ (21) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും നൂറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച ഉച്ചയോടെ നഗരമധ്യത്തിൽ പുളിമൂട് ജംഗ്ഷനിൽ വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽക്കണ്ട യുവാക്കളെ എക്സൈസ് സംഘം പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്നാണ് ഇവരുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

മലപ്പുറത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് യുവാക്കൾ എന്ന് എക്സൈസ് സംഘം പറഞ്ഞു.  മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്ന് 26 ബൈക്കുകൾ മോഷ്ടിച്ചിട്ടുണ്ടെന്ന്  പ്രതികൾ സമ്മതിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്ത് നിന്ന് ഇവർ വയോധികയുടെ രണ്ടര പവൻ മാല മോഷ്ടിച്ച ശേഷമാണ് പ്രതികൾ നാടുവിട്ടത്.

മോഷ്ടിച്ച മാല മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 20000 രൂപയ്ക്ക് സ്വർണം പണയം വെച്ചു. ആ പണവും മോഷ്ടിച്ച ബൈക്കുമായി ഇവർ നഗരത്തിൽ എത്തുകയായിരുന്നു. തുടർന്ന് നഗരത്തിൽ ലോഡ്ജിൽ മുറി എടുത്ത് കഞ്ചാവും വലിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ. മലപ്പുറത്ത് നിന്ന് സ്വർണം മോഷ്ടിച്ച് 65000 രൂപയ്ക്ക് പണയംവെച്ചിരുന്നതായി പ്രതികൾ പറഞ്ഞു. പ്രതികളെ മാല മോഷണക്കേസിന്റെ അന്വേഷണത്തിനായി മലപ്പുറം പൊലീസിനു കൈമാറും.