
നഗരത്തിലെ പ്രധാന കേന്ദ്രമായി മാറും എന്ന പ്രതീക്ഷയിലാണ് ബിഹാർ ശരീഫിൽ ഒരു ക്ലോക്ക് ടവർ നിർമിക്കപ്പെട്ടത്.എന്നാൽ അതേ ക്ലോക്ക് ടവർ അതിന്റെ പോരായ്മകൾ കൊണ്ടുമാത്രം രാജ്യത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഗതി യാത്ര കടന്നു പോകുന്നത് പ്രമാണിച്ച് ടവറിന്റെ അവസാനഘട്ട നിർമാണം അതിവേഗതയിൽ പൂർത്തിയാക്കുകയായിരുന്നു. മുഖ്യമന്ത്രി തന്നെയാണ് ടവർ ഉദ്ഘാടനം ചെയ്തത്. എന്നാൽ ഉദ്ഘാടനത്തിനു 24 മണിക്കൂർ കഴിയും മുൻപേ ക്ലോക്ക് പ്രവർത്തികതെയായി.
ക്ലോക്ക് ടവർ എന്നത് പല സ്ഥലങ്ങളിലെയും പ്രധാന ലാൻഡ് മാർക്കുകളാണ്. മോഷ്ടാക്കൾ ടവറിൽ കയറി ചെമ്പുകമ്പികൾ വലിച്ചെടുത്തു ക്ലോക്ക് കേടാക്കുകയായിരുന്നു.ഒരു തൂണിന് മുകളിൽ ചതുരാകൃതിയിലുള്ള ബോക്സ് കയറ്റിവച്ച രൂപത്തിലാണ് ടവർ സ്ഥിതിചെയ്യുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെളുത്ത നിറത്തിൽ കുമ്മായം പൂശിയത് പോലെ പെയിന്റ് ചെയ്തിരിക്കുന്നതിനാൽ ടവറിന് തീരെ ആകർഷണമില്ല എന്നത് വിമർശനമായി വന്നിട്ടുണ്ട്. അപൂർണമായ രീതിയിലാണ് ടവർ കാണപ്പെടുന്നതെന്നും നിരീക്ഷണങ്ങൾ ഉണ്ട്. ഏകദേശം 40 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ക്ലോക്ക് ടവർ നിർമിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്രെയും മോശപ്പെട്ട നിർമ്മിതിക്ക് 40 ലക്ഷം രൂപ എങ്ങനെ ചെലവായി എന്നതാണ് ഭൂരിഭാഗം ആളുകളുടെയും സംശയം.