video
play-sharp-fill

22 മരുന്നുകളുടെ വില കുറച്ചു; നടപടി രോഗികള്‍ക്ക് ആശ്വാസമേകും

22 മരുന്നുകളുടെ വില കുറച്ചു; നടപടി രോഗികള്‍ക്ക് ആശ്വാസമേകും

Spread the love

കോട്ടയം: ഔഷധവില നിയന്ത്രകരായ എന്‍പിപിഎ (നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി) 22 മരുന്നുകളുടെ വില കുറച്ചു.
ഹൃദ്രോഗം, അണുബാധ, എച്ച്‌ഐവി ബാധ എന്നിവയുടെ മരുന്നുകളും വില കുറച്ചവയില്‍ ഉള്‍പ്പെടും. ഇവയില്‍ 20 എണ്ണം പുതിയതായി വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണെന്ന് അതോറിറ്റി അറിയിച്ചു.
ബാക്ടീരിയ മൂലമുള്ള അണുബാധയ്ക്കുള്ള കോട്രിമോക്‌സാസോള്‍, ഉദരരോഗങ്ങള്‍ക്കുള്ള ഒമിപ്രസോള്‍-ഡോംപെരിഡോന്‍ കോംബിനേഷന്‍, അണുബാധയ്ക്കുള്ള ക്ലോട്രിമാസോള്‍, ബെല്‍ക്ലോമെത്താസോണ്‍ ക്രീം, കൊളസ്‌ട്രോളിനുള്ള റോസുവാസ്റ്റാറ്റിന്‍, ഹൃദ്രോഗത്തിനുള്ള ക്ലോപിഡോഗ്രെല്‍ ടാബ്‌ലറ്റ്, എച്ച്‌ഐവി ചികില്‍സയ്ക്കുള്ള ട്രൈഗ്ലിസറൈഡ്‌സ് ഉള്‍പ്പെടെയുള്ളവ പട്ടികയിലുണ്ട്. മഴക്കാലരോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഒആര്‍എസിനും (ഓറല്‍ റീഹൈഡ്രേഷന്‍ സാള്‍ട്ട്) വില കുറച്ചിട്ടുണ്ട്.