നിരന്തര ഭീഷണിയിലൂടെ 22കാരിയെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചു ; കാപ്പ കേസ് പ്രതിയായ അയല്‍വാസിക്ക് 12 വര്‍ഷം കഠിന തടവ്

Spread the love

ചെങ്ങന്നൂര്‍: നിരന്തര ഭീഷണിയിലൂടെ പെണ്‍കുട്ടിയെ ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ച അയല്‍വാസിക്ക് 12 വര്‍ഷം കഠിന തടവ്. കാപ്പ കേസ് പ്രതി കൂടിയായ അയല്‍വാസി കരിയില്‍ കളത്തില്‍ സുരേഷ്‌കുമാറിനെ (42)യാണ് കോടതി 12വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ചെങ്ങന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജി വി.വീണയുടേതാണ് വിധി.

video
play-sharp-fill

മാന്നാര്‍ കുട്ടമ്പേരൂര്‍ കരിയില്‍ കളത്തില്‍ ആതിരഭവനത്തില്‍ രവിയുടെയും വസന്തയുടെയും ഏകമകള്‍ ആതിര (22) തൂങ്ങിമരിച്ച കേസിലാണു സുരേഷ് കുമാറിന് പിടി വീണത്. വീട്ടിലെ പ്രശ്‌നങ്ങള്‍ മൂലം പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണു കരുതിയിരുന്നത്. എന്നാല്‍ പിന്നീടു നടത്തിയ അന്വേഷണത്തില്‍ പ്രതി നിരന്തര ഭീഷണിയിലൂടെ പെണ്‍കുട്ടിയെ മരണത്തിലേക്കു തള്ളിവിട്ടന്നു ബോധ്യമായി. 1.20 ലക്ഷം രൂപ പിഴയും പ്രതി നല്‍കണം.

2018 ഫെബ്രുവരി 13ന് രാത്രി 10.30നാണ് ആതിരയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതി സുരേഷിന്റെ മകളും ആതിരയുടെ കൂട്ടുകാരിയുമായ അതുല്യയാണു ജഡം ആദ്യം കാണുന്നത്. അയല്‍ക്കാര്‍ നല്‍കിയ സൂചനകളെത്തുടര്‍ന്നാണു സുരേഷിലേക്ക് അന്വേഷണം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group