ആലപ്പുഴയിൽ 22 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ ; പ്രതികൾ രണ്ട് വർഷമായി ചെറുപ്പക്കാരുൾപ്പെടെയുള്ളവർക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്നവരെന്ന് പോലീസ്

Spread the love

സ്വന്തം ലേഖകൻ  

ആലപ്പുഴ: 22 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ മൂന്ന് യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ പുത്തൻവേലിക്കര ഇളയോടത്ത് റഹിം (സല്ലു-32), ആലപ്പുഴ കഞ്ഞിക്കുഴി വേലിയേകത്ത് രഞ്ജിത്ത് (24), ചേർത്തല മായിത്തറ കുടിലിണ്ടൽ വീട് ഡിൽമോൻ (സോനു) എന്നിവരാണ് പിടിയിലായത്.

പ്രതികൾ രണ്ട് വർഷമായി എംഡിഎംഎ കച്ചവടം നടത്തിവരികയായിരുന്നു. ആദ്യമായാണ് ഇവർ ഇത്രയും അളവ് മയക്കുമരുന്നുമായി പിടിയിലാകുന്നത്. ചെറുപ്പക്കാർക്ക് ഉൾപ്പെടെ മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നത് ഇവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേർത്തല, മുഹമ്മ, മാരാരിക്കുളം സിഐമാരുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് യുവാക്കളെ പിടികൂടിയത്.

ചേർത്തല സിഐ വിനോദ്കുമാർ, മുഹമ്മ സിഐ രാജ്കുമാർ, മാരാരിക്കുളം സിഐ എവി ബിജു, സീനിയർ സിപിഒ ശ്യാം, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.