രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നേതൃസംഗമത്തിൽ വിമർശനം; വിമര്‍ശനം കടുത്തതോടെ രാഹുല്‍ വേദിവിട്ടു, പിന്നീട് തിരികെയെത്തി

Spread the love

ഇടുക്കി: ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വിമര്‍ശനവുമായി ഇടുക്കിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍. സംസ്ഥാന അധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും അദ്ദേഹം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല എന്നുമാണ് വിമര്‍ശനം.വിമര്‍ശനങ്ങളെ നേതൃത്വം അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വയനാട് ദുരിതാശ്വാസത്തിലെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ഫണ്ട് ശേഖരണവും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ ശേഷം വേദി വിടാനൊരുങ്ങിയ സംസ്ഥാന അധ്യക്ഷനോട് പ്രതിനിധികള്‍ പറയുന്നത് കൂടെ കേള്‍ക്കണമെന്ന ആവശ്യമുയര്‍ന്നു.

പിന്നാലെയാണ് പ്രതിനിധികള്‍ സംസ്ഥാന അധ്യക്ഷനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. വിമര്‍ശനം കടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദി വിട്ടുപോയെങ്കിലും പിന്നീട് തിരികെ എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയനാട് പുനഃരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധനസമാഹരണത്തില്‍ പാളിച്ചയില്ലെന്ന് അദ്ദേഹം ഇന്ന് വ്യക്തമാക്കിയിരുന്നു. പിരിവ് പൂര്‍ത്തിയാക്കാത്ത ഘടകങ്ങള്‍ക്കെതിരെയാണ് നടപടി പൂര്‍ത്തിയാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുന്നയിക്കുന്നത് വയനാട്ടില്‍ സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണെന്നും രാഹുല്‍ പറഞ്ഞു.

മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ച മാതൃകാവീട് പൂര്‍ത്തിയാക്കാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.