
കോഴിക്കോട്: ട്രെയിൻ ഇറങ്ങി രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെ എൻജിനീയറിങ് വിദ്യാർഥിനി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. വള്ളിക്കുന്ന് നോർത്ത് ആനയാറങ്ങാടി ശ്രേയസ്സിൽ ഒഴുകിൽ തട്ടയൂർ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകൾ സൂര്യ രാജേഷ് (21) ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് 6.15നാണ് അപകടം. കോയമ്പത്തൂർ–കണ്ണൂർ പാസഞ്ചർ ട്രെയിനിൽ കടലുണ്ടിയിൽ ഇറങ്ങിയതായിരുന്നു. മംഗളൂരു–ചെന്നൈ മെയിലാണു ഇടിച്ചത്.
പാലക്കാട് പട്ടാമ്പി വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ ബിടെക് വിദ്യാർഥിനിയാണ്. സംസ്കാരം ഇന്ന്. അമ്മ: പ്രതിഭ (മണ്ണൂർ സിഎം ഹയർസെക്കൻഡറി സ്കൂൾ കംപ്യൂട്ടർ ആപ്ലിക്കേഷൻ അധ്യാപിക). സഹോദരൻ: ആദിത്യ രാജേഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


