
കാന്താര 2 സിനിമയുടെ ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന കന്നഡ താരവും കലാസംവിധായകനുമായിരുന്ന ദിനേശ് മംഗളുരു(55) അന്തരിച്ചു.
കെ.ജി.എഫിലെ ‘ഷെട്ടി’ എന്ന വേഷത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ദിനേശ്. കെ.ജി.എഫിലെ “നീ ആദ്യമേ എന്നെ കൊല്ലാത്തതെന്താ?”എന്ന ദിനേശിന്റെ ഡയലോഗ് തിയറ്റുറുകളിൽ സൃഷ്ട്ടിച്ച ഓളം ചെറുതല്ല.
കാന്താര 2 ചിത്രീകരണത്തിടെ പക്ഷാഘാതമുണ്ടായതിനെ തുടര്‍ന്നു ദിനേശ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികില്‍സ പൂര്‍ത്തിയാക്കി ഉഡുപ്പിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെ തിങ്കളാഴ്ച മസ്തിഷ്ക രക്തസ്രാവമുണ്ടാവുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിറ്ക്ക് പാർട്ടി, ഇന്തി നിന്ന പ്രീതിയെ, സ്ലം ബാല, ദുര്‍ഗ,രണവിക്രമ, അംബരി, സവാരി, തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. നമ്പര്‍ 73, ശാന്തിനിവാസ് തുടങ്ങിയ കന്നഡ സിനിമകളുടെ കലാസംവിധാകയനാണ്.