
കോട്ടയം : നഗരത്തിൽ സി എം എസ് കോളജ് ജംഗ്ഷൻ മുതൽ മെഡിക്കൽ കോളേജ് റൂട്ടിൽ അമ്പാടിക്കവല വരെ അപകടകരമായി ഫോർച്യൂണർ കാർ ഓടിച്ച് ഒരു ഡസനിലധികം വാഹനങ്ങളിൽ ഇടിപ്പിച്ച് അപകടമുണ്ടാക്കിയ സിഎംഎസ് കോളേജ് വിദ്യാർത്ഥി കൂടിയായ ജൂബിൻ ലാലുവിനെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കെഎസ്‌യുവിൽ നിന്നും കഴിഞ്ഞ വർഷം പുറത്താക്കിയതാണെന്ന് കെഎസ്‌യു ജില്ലാ പ്രസിഡണ്ട് കെ എൻ നൈസാം അറിയിച്ചു.