മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമം: കോട്ടയത്ത് യുവതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഗാന്ധിനഗര്‍: കൂട്ടുകാരിയുമൊത്ത് ആര്‍പ്പൂക്കര പനമ്പാലത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടമായ മാല പണയം വയ്ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.
കട്ടപ്പന വലിയാപറന്പ് മുകളേല്‍ സത്യന്റെ മകള്‍ ശാലിനി (22) യെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.സംശയം തോന്നിയ സ്ഥാപനം ഉടമ ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
എസ്എച്ച്ഒ ഷിജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശാലിനിയെയും കൂട്ടുകാരിയെയും കസ്റ്റഡിയില്‍ എടുത്തു അറസ്റ്റ് രേഖപ്പെട്ടുത്തി ചോദ്യം ചെയ്തു വരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ശാലിനിയുടെ മാതാവ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം പല വിധ പരിശോധനകള്‍ക്കും പണമില്ലാതെ വന്നപ്പോള്‍ ആശുപത്രി പരിസരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിട്ടുണ്ട്.
ഇത്തരത്തിലുള്ള പരിചയമാണ് മുക്കുപണ്ടം പണയം വയ്ക്കാന്‍ ഇവിടെയെത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു