play-sharp-fill
ആളില്ലാത്ത വീടുകളില്‍ മോഷണം പതിവാക്കി ഇരുപത്തിയൊന്നുകാരൻ; സമാനപരാധികൾ ഒന്നിലധികം വന്നതോടെ അന്വേഷണം ഊർജ്ജിതമാക്കി ; ഒടുവിൽ മോഷ്ടാവിനെ കുടുക്കി വനിതാ പൊലീസ്

ആളില്ലാത്ത വീടുകളില്‍ മോഷണം പതിവാക്കി ഇരുപത്തിയൊന്നുകാരൻ; സമാനപരാധികൾ ഒന്നിലധികം വന്നതോടെ അന്വേഷണം ഊർജ്ജിതമാക്കി ; ഒടുവിൽ മോഷ്ടാവിനെ കുടുക്കി വനിതാ പൊലീസ്

സ്വന്തം ലേഖകൻ

കാസർകോട്: ആളില്ലാത്ത വീടുകളില്‍ മോഷണം പതിവാക്കിയ മോഷ്ടാവിനെ വനിതാ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപം ഗാർഡർ വളപ്പിൽ താമസിക്കുന്ന ആസിഫ് പി.എച്ച് (21) നെയാണ് സബ് ഇൻസ്പെക്ടർ കെ. അജിതയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിലെ കയ്യൂർ, ഞണ്ടാടി, ആലന്തട്ട എന്നിവിടങ്ങളിൽ പകൽ സമയത്ത് വീടിൻ്റെ പിൻഭാഗം പൂട്ട് പൊളിച്ച് അകത്ത് കയറി ഷെൽഫ് കുത്തിതുറന്നാണ് സ്വർണ്ണാഭരണങ്ങളും പണവും മോഷ്ടിച്ചത്. ഒരാഴ്ച മുമ്പ് ചീമേനി ആലന്തട്ടയിൽ വീട്ടുകാർ ജോലിക്ക് പോയ സമയത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയാണ് യുവാവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.എസ്.എഫ്.ഇ.മാലക്കല്ല് ബ്രാഞ്ചിലെ ജീവനക്കാരൻ കയ്യൂർ ആലന്തട്ടയിലെ തെക്കുമ്പാടൻ മധുസൂദനൻ്റെ (52) വീടാണ് കുത്തിതുറന്ന് മൂന്നര പവൻ്റെ സ്വർണ്ണാഭരണവും 45,000 രൂപയും കവർന്നത്.

സമാനമായ സംഭവങ്ങൾ നടന്നതോടെ എസ്.ഐ.കെ. അജിത അന്വേഷണം ഊർജിതമാക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, കാഞ്ഞങ്ങാട് ഡി.വൈ.എസ് പി പി.ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്വാഡ് രൂപീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 11, 20 തീയതികളിൽ ചീമേനി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിലെ പ്രതിയാണ് പിടിയിലായത്. ആസിഫ് നിരവധി മോഷണ, നർക്കോട്ടിക് കേസുകളിൽ പ്രതിയാണ്.