video
play-sharp-fill

അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു..! ആവേശത്തോടെ പ്രണവിന്റെ 21 -ാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം

അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു..! ആവേശത്തോടെ പ്രണവിന്റെ 21 -ാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം

Spread the love

സിനിമാ ഡെസ്‌ക്

കൊച്ചി: അച്ഛന്റെ ചരിത്രം ആവർത്തിക്കാൻ അപ്പു എത്തുന്നു. ആവേശത്തോടെ പ്രണവ് എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ആവേശോജ്വല തുടക്കം. സൂര്യയാണ് സോഷ്യൽ മീഡിയയിലൂടെ ട്രെയിലർ പുറത്തുവിട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിരുന്നു. കൃത്യസമയത്ത് തന്നെയാണ് താരം ട്രെയിലർ പുറത്തുവന്നത്. യൂട്യൂബിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് ട്രെയിലർ. ആദിക്ക് ശേഷം പ്രണവ് നായകനായെത്തുന്ന സിനിമ ജനുവരി 25നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ആക്ഷനും ഡ്രാമയും പ്രണയവുമെല്ലാം ഇടകലർന്ന സിനിമയുമായാണ് ഇത്തവണ താരപുത്രനെത്തുന്നത്. കിടിലൻ ഡയലോഗുകളും ആക്ഷൻ രംഗങ്ങളും പാട്ടുമൊക്കെ കോർത്തിണക്കിയുള്ള ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള സിനിമ തന്നെയായിരിക്കും ഇതെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്.

നോട്ട് എ ഡൺ സ്റ്റോറി എന്ന ടാഗ് ലൈനുമായാണ് ചിത്രമെത്തുന്നത്. പ്രണവിന്റെയും അരുൺ ഗോപിയുടെയും കരിയറിലെ രണ്ടാമത്തെ സിനിമയാണിത്. സിനിമയുടെ പോസ്റ്ററുകളും ടീസറും ഗാനവുമൊക്കെ നേരത്തെ തന്നെ തരംഗമായി മാറിയിരുന്നു. പുലിമുരുകനിൽ മോഹൻലാൽ കാണിച്ച അതേ ആക്ഷൻ പ്രണവും കാഴ്ച വെക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇക്കാര്യം. എന്നാൽ ഇടയിലെ ഡയലോഗുകളാണ് ശ്രദ്ധേയം. അപ്പന്റെ ചരിത്രം അപ്പനെന്നാണ് അപ്പുവിന്റെ ഡയലോഗ്. ആക്ഷൻ മാത്രമല്ല തമാശയും തനിക്ക് വഴങ്ങുമോയെന്നും താരപുത്രൻ പരീക്ഷിക്കുന്നുണ്ട്. ചായ കുടിക്കാനാണോ വന്നതെന്ന് ചോദിക്കുമ്‌ബോൾ അല്ല പെട്രോളടിക്കാനാണെന്നാണ് മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസാമാന്യ അഭിനയമികവുമായെത്തിയ താരപുത്രനൊന്നുമല്ല പ്രണവ്. എന്നാൽ ആക്ഷൻ രംഗങ്ങളിലെ മികവിലൂടെയാണ് താരപുത്രൻ ഞെട്ടിച്ചത്. കുട്ടിക്കാലം മുതലേ തന്നെ പാർക്കൗറിനോട് താൽപര്യമുണ്ടായിരുന്നു അതാണ് ആദിയിൽ കണ്ടത്. ഇത്തവണ സർഫിങ്ങ് മികവുമായാണ് അപ്പുവെത്തുന്നത്. ബാലിയിൽ വെച്ചായിരുന്നു സർഫിങ്ങ് പരിശീലനം. സർഫിങ്ങ് പരീശീലകനായാണ് താരപുത്രനെത്തുന്നത്. സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നതിനിടയിലാണ് ട്രെയിലറെത്തിയത്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ട്രെയിലർ കാണാം.