video
play-sharp-fill

ശാസ്ത്രീയ പരിശോധനക്ക് അയച്ചു ; പുലിപ്പല്ല് സമ്മാനിച്ച ആളെ കണ്ടെത്താൻ വനംവകുപ്പിന്റെ ശ്രമം ; കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി വനംവകുപ്പ്

കൊച്ചി: റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താനൊരുങ്ങി വനംവകുപ്പ്. പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. വേടന് പുലിപ്പല്ല് സമ്മാനിച്ചെന്ന് പറയപ്പെടുന്ന തമിഴ്‌നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനാണ് വനംവകുപ്പിന്റെ ശ്രമം. ഏത് അന്വേഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ […]

പാകിസ്ഥാന് ഇന്ത്യയുടെ അടുത്ത പ്രഹരം! സുപ്രധാന തീരുമാനം; പാകിസ്ഥാനില്‍ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി; വ്യോമ മേഖല അടച്ചു

ഡൽഹി: പാകിസ്ഥാനില്‍ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി. പാകിസ്ഥാനില്‍ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനില്‍ പ്രവർത്തിക്കുന്നതും പാകിസ്ഥാനില്‍ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികള്‍ ലീസിനെടുത്തതുമായ വിമാനങ്ങള്‍ക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങള്‍ക്കും നിരോധനമുണ്ട്. എന്നാല്‍ പാകിസ്ഥാൻ വഴി […]

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ്

തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. […]

ഉമ്മ ചക്ക മുറിക്കുന്നതിനിടെ കാൽ തെന്നി കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണു ; എട്ടു വയസുകാരന് ദാരുണാന്ത്യം

കാസർകോട് വിദ്യാനഗറിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കുട്ടി കത്തിയ്ക്ക് മുകളിലേക്ക് വീണ് എട്ടു വയസുകാരൻ മരിച്ചു.പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. കാസര്‍കോട്: കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. വിദ്യാനഗർ പാടിയിൽ ഉമ്മ ചക്ക […]

അഞ്ച് ഫ്‌ളാറ്റുകള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാന്‍ ഒരെണ്ണത്തിന് 5000 രൂപ എന്ന നിലയില്‍ പണം വേണമെന്ന് ആവശ്യം ; 25,000 രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശലില്‍ 15,000 രൂപയായി ; കൈക്കൂലി വാങ്ങാൻ എത്തിയത് മക്കളുമായി കാറില്‍ ; സ്ഥിരം കൈക്കൂലിക്കാരിയായ’ സ്വപ്ന പണവുമായി കൈയോടെ പിടിയിലാകുന്നത് ഇതാദ്യം

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റിലായ സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഞ്ച് ഫ്‌ലാറ്റുകള്‍ക്ക് കെട്ടിട നമ്ബര്‍ നല്‍കുന്നതിനാണ് ബില്‍ഡിംഗ് ഇന്‍സ്‌പെക്ടറായ സ്വപ്‌ന(43) കൈക്കൂലി വാങ്ങിയത്. കൈക്കൂലി ചോദിച്ചു വാങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കോര്‍പ്പറേഷനിലെ പതിവു കൈക്കൂലിക്കാരില്‍ […]

കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (01/05/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അഭിമാനക്ഷതം, കലഹം, നഷ്ടം, പരീക്ഷാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു. പ്രതികൂല സന്ദേശങ്ങൾ […]

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍; വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ് നാളെ; നഗരത്തില്‍ ഗതാഗത നിയന്ത്രണം; കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി

തിരുവനന്തപുരം: വിഴിഞ്ഞം പോർട്ട് കമ്മീഷനിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍. മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്നും വെള്ളിയാഴ്ചയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ […]

സ്റ്റോക്കില്‍ ചെറിയ വ്യത്യാസം; സംശയം തോന്നി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ കണ്ടത് മുണ്ടിന്റെ കുത്തില്‍ രണ്ട് കുപ്പികള്‍ വീതം തിരുകിക്കൊണ്ട് പോകുന്ന യുവാവിനെ; ഒടുവില്‍ മദ്യ കള്ളനെ കൈയ്യോടെ പിടികൂടി

തൃശൂര്‍: മാപ്രാണം നെടുമ്പാള്‍ കോന്തിപുലം ബീവറേജില്‍ നിന്ന് മദ്യം മോഷ്ടിച്ച്‌ കടത്തിക്കൊണ്ടു പോയിരുന്നയാള്‍ പിടിയിലായി. രാപ്പാള്‍ പള്ളം സ്വദേശി പുതുപ്പള്ളി വീട്ടില്‍ പ്രവീണ്‍ (37) ആണ് പിടിയിലായത്. കുറച്ചുദിവസങ്ങളായി മദ്യത്തിനിടെ സ്റ്റോക്കില്‍ വ്യത്യാസം വരുന്നത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിസിടിവി […]

കുപ്രസിദ്ധമായ കേസുകളില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകുന്നത് ഹോബി ; ഗോവിന്ദച്ചാമിക്ക് വേണ്ടി ആളൂരിനെ ആരാണ് സമീപിച്ചത്… ചോദ്യം ഇന്നും ദുരൂഹമായി തുടരുന്നു

കേസ് കുപ്രസിദ്ധമെങ്കില്‍ വക്കീല്‍ ആളൂരാകുമെന്നത് മലയാളിയുടെ ഉറപ്പാണ്. പല കേസുകളും അങ്ങോട്ട് ചെന്ന് തേടിപ്പിടിച്ചാണ് അദ്ദേഹത്തിന്റെ ശീലം. ഒരു കേസ് ഒഴികെ. 2011ല്‍ ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി അഡ്വ. ബി.എ. ആളൂര്‍ സ്വയം […]

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ; വന്ന പാടെ സ്ഥലം വിട്ട് കാർഡിയോ തൊറാസിക് സർജൻ ; അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സേവനം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി

മഞ്ചേരി :മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താൻ നിയമിതനായ കാർഡിയോ തൊറാസിക് സർജൻ വന്ന പാടെ സ്ഥലം വിട്ടു. തിയറ്റർ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതിനാൽ അദ്ദേഹത്തിന്റെ സേവനം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കാർഡിയോളജി വിഭാഗത്തിനു കെട്ടിടം […]