video
play-sharp-fill

‘വിവേചനമുള്ള സമൂഹമാണ് നമ്മുടേത്, ഇനിയും മൂര്‍ച്ചയേറിയ പാട്ടുകള്‍ എഴുതും ‘; ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി വേടൻ

കൊച്ചി: പുലിപ്പല്ല് കേസില്‍ ജാമ്യം നേടിയതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ വേടൻ. സമൂഹത്തില്‍ ഇരട്ട നീതി എന്ന കാര്യത്തില്‍ തർക്കമില്ല. കേസ് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന്, നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ എന്നെയും വേദനിപ്പിച്ചെന്നായിരുന്നു വേടൻ മറുപടി നല്‍കിയത്. വിവേചനമുള്ള സമൂഹമാണ് നമ്മുടേതെന്നും എല്ലാവരും […]

ഇന്ത്യൻ വോട്ടർ ഐഡി, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ സ്വന്തമായുണ്ടെന്ന് അവകാശപ്പെട്ട പാകിസ്ഥാൻ സ്വദേശി രംഗത്ത്: സർക്കാർ നിർദേശം പാലിച്ച് ഇന്ത്യയിൽ നിന്ന് മടങ്ങുന്നില്ല എന്നാണ് ഇയാളുടെ നിലപാട്.

ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്ന സർക്കാർ ഉത്തരവിനെത്തുടർന്ന് നിരവധിയാളുകളാണ് പാകിസ്ഥാനിലേക്ക് മടങ്ങിയത്. എന്നാല്‍ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് 17 വർഷമായി ഇന്ത്യയില്‍ താമസിക്കുന്ന യുവാവ് രംഗത്തെത്തിയിരിക്കുകയാണ്. എഎന്‍ഐ ഇതിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യൻ […]

‘ആ പുലിപ്പല്ല് ആറ്റംബോംബ് ഒന്നുമല്ലല്ലോ; വേടന്റെ കാര്യത്തില്‍ വനംവകുപ്പെടുത്ത അത്യുല്‍സാഹമൊന്നും കേരളസമൂഹം അംഗീകരിക്കില്ല’; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി

തിരുവനന്തപുരം: വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എം.പി. റാപ്പര്‍ വേടനെതിരായി വനം വകുപ്പ് കേസെടുത്തതിനെതിരെ ആണ് ജോണ്‍ ബ്രിട്ടാസ് എംപി ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷ വിമർശനവുമായെത്തിയത്. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും എന്നാല്‍ ചില ഉദ്യോഗസ്ഥർ അമിത താല്പര്യമെടുത്ത് ആഘോഷമാക്കുന്ന […]

ആപ്പിൾ വാച്ച് എസ്ഇ 3 വലിയ ഡിസ്പ്ലേയും പുതിയ ഡിസൈനുമായി എത്തിയേക്കും

കാലിഫോര്‍ണിയ: 2020-ലാണ് ആപ്പിൾ ആദ്യമായി ആപ്പിൾ വാച്ച് എസ്ഇ അവതരിപ്പിച്ചത്. താങ്ങാനാവുന്ന വിലയിൽ ഒരു ആപ്പിൾ വാച്ച് കൊണ്ടുവരിക എന്നതായിരുന്നു ലക്ഷ്യം. 2022-ൽ പുറത്തിറക്കിയ ആപ്പിൾ വാച്ച് എസ്ഇ 2, 1.57 ഇഞ്ച്, 1.73 ഇഞ്ച് വലുപ്പ ഓപ്ഷനുകളുമായി ഇതേ രീതി പിന്തുടർന്നു. […]

മേക്കപ്പ്മാനെ വഴക്കു പറഞ്ഞ ശേഷം മമ്മൂട്ടി തന്നെ മേക്കപ്പ് ചെയ്തുകെടുത്തു:കുതിരവട്ടം പപ്പുവിന്റെ സിനിമാ ജീവിതത്തിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് മകനായ ബിനു പപ്പു.

കൊച്ചി: ബിനു പപ്പു എന്ന നടനെ മലയാളികള്‍ക്ക് സുപരിചിതമാണ്. നടനും സഹസംവിധായകനുമായ ബിനു പപ്പു മലയാളികള്‍ക്ക് പ്രിയങ്കരനായ കുതിരവട്ടം പപ്പുവിന്റെ മകനാണ്. കുതിരവട്ടം പപ്പുവിന്റെ സിനിമാ ജീവിതത്തിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് മകനായ ബിനു പപ്പു. മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ ചിത്രമായ […]

തിരൂരങ്ങാടിയിൽ 17-കാരി മർദ്ദനത്തിനും പീഡനത്തിനും ഇരയായി: സംഭവത്തിൽ രണ്ടാനച്ഛനെതിരെ പോക്സോ വകുപ്പ് ചുമത്തി: അമ്മയ്ക്കെതിരേയും കേസ്: പ്രതിയെ അറസ്റ്റു ചെയ്യാത്തപോലീസിനെതിരേ ഗുരുതര ആരോപണം

മലപ്പുറം: തിരൂരങ്ങാടിയിൽ കുടുംബ വഴക്കിനിടെ 17-കാരി മർദ്ദനത്തിനും പീഡനത്തിനും ഇരയായ സംഭവത്തിൽ രണ്ടാനച്ഛനെതിരെ പോക്സോ വകുപ്പ് ചുമത്തി. അമ്മയ്ക്കെതിരെയും ജുവൈനൽ ജസ്റ്റിസ് വകുപ്പുകൾ ചുമത്തി കേസെടുത്തു. വിദ്യാർത്ഥിനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഒപ്പം ഉണ്ടായിരുന്ന 63 വയസുള്ള മുത്തശ്ശിയും മർദ്ദനത്തിനിരയായതായി മാതൃസഹോദരി പറഞ്ഞു […]

സർക്കാർ സമ്മർദ്ദത്തിന് വഴങ്ങാതെ മല്ലികാ സാരഭായ്: ആശമാരുടെ പ്രതിഷേധത്തിൽ ഭാഗമായി; ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: ആശാ സമരത്തിൻ്റെ ഭാഗമായി തൃശ്ശൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് കലാമണ്ഡലം വൈസ് ചാൻസലർ മല്ലികാ സാരാഭായ്. ആശമാരിൽ ഒരാളുടെ അക്കൗണ്ടിലേക്ക് ആയിരം രൂപ അയച്ചുകൊടുത്ത് സമരം ഉദ്ഘാടനം ചെയ്തു. ആശമാരുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് കലാമണ്ഡലം വൈസ് […]

കൂട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടമാകുന്ന ഒരു മോമോസ് റെസിപ്പി ഇതാ

കോട്ടയം: കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന മോമോസ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാം. റെസിപ്പി നോക്കിയാലോ? ആവശ്യമായ ചേരുവകള്‍ മൈദ പൊടി – 2 കപ്പ് ഉപ്പ് – ആവശ്യത്തിന് ചിക്കൻ – 250 ഗ്രാം തക്കാളി – 3 […]

ദിലീപ് നായകനായ ‘ലൈഫ് ഓഫ് ജോസൂട്ടി’ എന്ന സിനിമയുടെ യഥാർത്ഥ തിരക്കഥാകൃത്ത് കുമാർ നന്ദയാണെന്ന സത്യം ഇന്നും ആർക്കും അറിയില്ല. അത് വലിയ സങ്കടമാണ്: ഒരു കാലത്ത് സീരിയല്‍ അഭിനയരംഗത്തും ടെലിവിഷൻ കോമഡി പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്ന നടി പ്രജുഷയുടെ വെളിപ്പെടുത്തൽ.

കൊച്ചി: ഒരു കാലത്ത് സീരിയല്‍ അഭിനയരംഗത്തും ടെലിവിഷൻ കോമഡി പരിപാടികളിലും സ്ഥിരം സാന്നിദ്ധ്യമായിരുന്ന നടിയായിരുന്നു പ്രജുഷ. തമിഴ് സീരിയലുകളിലും നായികാ വേഷങ്ങള്‍ ചെയ്തിരുന്ന പ്രജുഷ ഇപ്പോള്‍ അവസരങ്ങള്‍ കുറയാനിടയായ സാഹചര്യത്തെക്കുറിച്ച്‌ തുറന്നുപറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഭർത്താവും സംവിധായകനുമായ കുമാർ നന്ദയ്ക്ക് സിനിമാ രംഗത്ത് […]

മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്ന സംഭവം; 3 പോലീസുകാർക്ക് സസ്പെൻഷൻ; കൃത്യ വിലോപത്തിനും ആൾക്കൂട്ടക്കൊലയെന്ന വകുപ്പ് ചുമത്തി കേസ് രജിസ്റ്റർ ചെയ്യാതെ അലംഭാവം കാണിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി

മംഗളുരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് മംഗളുരുവിൽ ആൾക്കൂട്ടം മലയാളി യുവാവ് അഷ്റഫിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇൻസ്‌പെക്ടർ അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. മംഗളുരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ […]