video
play-sharp-fill

ഊട്ടി, കൊടൈക്കനാല്‍ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം

ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പരിമിതമായ എണ്ണം ഇ-പാസുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ഊട്ടി, കൊടക്കനാല്‍ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/home എന്ന വിലാസത്തില്‍ അപേക്ഷിക്കാം. പ്രാദേശിക വാഹനങ്ങള്‍ക്ക് പുറമേ, […]

സെൽഫി എടുക്കാനായി വാഹനം നിർത്തവേ കണ്ടത് വലിയ ശബ്ദത്തോടെ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിയുന്ന ഓട്ടോറിക്ഷ; ഉടൻ പുഴയിലേക്ക് എടുത്തു ചാടി രക്ഷാപ്രവർത്തനം; മരണത്തെ മുഖാമുഖം കണ്ട കുട്ടികൾ ഉൾപ്പെടുന്ന ഏഴം​ഗ കുടുബത്തിന് രക്ഷകരായത് പൊലീസുകാർ

പുതുക്കാട്: തൃശ്ശൂർ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എറവക്കാട് ഭാഗത്ത് ഓടൻ ചിറ ഷട്ടറിന് സമീപം മണലിപ്പുഴയിൽ ഓട്ടോ വീണുണ്ടായ അപകടത്തിൽ ഏഴംഗ കുടുംബത്തിന് രക്ഷകരായി പൊലീസുകാർ. കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് പുഴയിൽ മറിഞ്ഞ ഓട്ടോറിക്ഷയിലെ […]

എന്തിൻ്റെ പേരിലാണ് സംഘപരിവാർ എമ്പുരാനെ എതിർക്കുന്നത്? എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യത, സിനിമയിൽ വെട്ടി മാറ്റേണ്ട ഒന്നുമില്ല; ആശ സമരം അവസാനിപ്പിക്കണമെന്ന് സർക്കാർ മാത്രം വിചാരിച്ചാൽ പോര, സമരത്തിന് പിന്നിൽ പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: എമ്പുരാൻ സിനിമയെ പിന്തുണച്ചും ആശമാരുടെ സമരത്തെ വിമർശിച്ചും സംസ്ഥാന തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ്. എമ്പുരാൻ ഹിന്ദുവിരുദ്ധ സിനിമയെന്ന പ്രചാരണം ബുദ്ധിശൂന്യതയെന്നാണ് മന്ത്രി വിമർശിച്ചത്. ആശമാർക്ക് തദ്ദേശ സ്ഥാപനങ്ങളുടെ ആവർത്തന സ്വഭാവമുള്ള ധനസഹായം അംഗീകരിക്കാൻ കഴിയാത്തതാണെന്നും […]

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ; ഇന്ന് സ്വർണവിലയിൽ 680 രൂപയുടെ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,000 കടന്നു; കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 680 രൂപയുടെ വര്‍ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,080 രൂപയാണ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത് 8510 രൂപ. ഇന്നലെ ഗ്രാമിന് […]

നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നേക്കാം; മൂന്നുലക്ഷത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാം; എട്ട് മുതൽ ഒമ്പതുവരെ തീവ്രത അനുഭവപ്പെട്ടേക്കാവുന്ന ഭൂചലനത്തിന് 80% സാധ്യത; അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ

ടോക്യോ: ജപ്പാനിൽ അതിതീവ്ര സംഹാരശേഷിയുള്ള ഭൂചലനത്തിന് സാധ്യത പ്രവചിക്കുന്ന റിപ്പോർട്ട് പുറത്തുവിട്ട് സർക്കാർ. ജപ്പാന്റെ പസഫിക് തീരത്തെ നൻകായി ട്രഫിലുണ്ടായേക്കാവുന്ന ഈ അതിതീവ്ര ഭൂചലനം സുനാമിക്കും വഴിതെളിച്ചേക്കും. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നേക്കാമെന്നും മൂന്നുലക്ഷത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാമെന്നും വിദ​ഗ്ധർ തയ്യാറാക്കിയ റിപ്പോർട്ടിൽ […]

കോരൂത്തോട് കെ ആർ ഭാസിയുടെ ഭാര്യയും സിപിഐ കോരുത്തോട് ലോക്കൽ സെക്രട്ടറി കെ ബി രാജന്റെ മാതാവുമായ സരോജനിയമ്മ നിര്യാതയായി

കോട്ടയം: കോരൂത്തോട് ശ്രീകൃഷ്ണ ഭവനിൽ പരേതനായ കെ ആർ ഭാസിയുടെ ഭാര്യയും സിപിഐ കോരുത്തോട് ലോക്കൽ സെക്രട്ടറി കെ ബി രാജന്റെ മാതാവുമായ സരോജനിയമ്മ (94) നിര്യാതയായി. സംസ്കാരം നാളെ (02/4/25) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.  

സർക്കാർ ഓഫീസിൽ അപേക്ഷ നൽകിയിട്ട് നടപടിയൊന്നുമായില്ലേ? പേടിക്കേണ്ട സഹായിക്കാം: സോഷ്യൽ മീഡിയ വഴി പരസ്യം നൽകി പ്രചാരണം: പിന്നിൽ സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട ലോബി: വിജിലൻസ് അന്വേഷിക്കണ൦

കോട്ടയം :സർക്കാർ ഓഫീസുകളിൽ നടപടിക്രമങ്ങളുടെ കുടുക്കിൽപ്പെട്ടു കിടക്കുന്ന കാര്യങ്ങൾ സാധിച്ചു കൊടുക്കുമെന്നുള്ള പരസ്യങ്ങൾ വ്യാപകമാവുന്നു. സോഷ്യൽ മീഡിയകളിലാണ് ഇ സംബന്ധിച്ച പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഇത് ഗുരുതരമായ അഴിമതിക്ക് കാരണമായേക്കാമെന്ന് ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഓഫീസിൽ ചെയ്യേണ്ട കാര്യങ്ങൾ പുറത്തൊരു ഏജൻസിക്ക് എങ്ങനെ നടത്തി […]

പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവിനെ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല; മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് […]

വൈക്കം ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ട് നാളെ മുതൽ

വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന വടക്ക് പുറത്ത് പാട്ട് നാളെ ആരംഭിക്കും.   ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്ത് 1400 ചതുരശ്രയടി വലിപ്പത്തിൽ കെട്ടിയ നെടും പുരയിൽ 12 ദിവസം ദേവിയുടെ രൂപം എഴുതി പാട്ടും പ്രത്യേക പൂജകളും നടത്തുന്ന […]

മികച്ച ബൗളിംഗിലൂടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നടുവൊടിച്ച് അശ്വിനി കുമാര്‍; ഐപിഎല്‍ അരങ്ങേറ്റത്തില്‍ സ്വന്തമാക്കിയത് അപൂര്‍വ നേട്ടം

മുംബൈ: ഐപിഎല്‍ അരങ്ങേറ്റത്തില്‍ അപൂര്‍വ റെക്കോര്‍ഡിട്ട് മുംബൈ ഇന്ത്യൻസിന്‍റെ ഇടം കൈയന്‍ പേസര്‍ അശ്വിനി കുമാര്‍. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ മുംബൈ കുപ്പായത്തില്‍ അരങ്ങേറിയ അശ്വിനി കുമാര്‍ തന്‍റെ ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്ത നായകന്‍ അജിങ്ക്യാ രഹാനെയെ […]