video
play-sharp-fill

പാമ്പാടി നെടുംകുഴിയില്‍ നിന്ന് കാണാതായ യുവാവിനെ കണ്ടെത്തി പൊലീസ്; പിടികൂടിയത് പളനിയിയിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ; സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നാടുവിടാനുള്ള കാരണമെന്ന് പ്രാഥമിക നിഗമനം

പാമ്പാടി: പാമ്പാടി നെടുംകുഴിയില്‍ നിന്നു കാണാതായ യുവാവിനെ പാമ്പാടി പോലീസ് കണ്ടെത്തി. കൊല്ലം സ്വദേശിയും ആര്‍ഐടി വിദ്യാര്‍ഥിയുമായ അനന്തു (20)വിനെയാണ് കാണാതായത്. പരാതി ലഭിച്ചയുടന്‍ പാമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. രാത്രി 11.30ന് മധുര ട്രെയിനില്‍ യുവാവ് സഞ്ചരിച്ചതായി പാമ്പാടി പോലീസ് […]

വൈക്കം തലയോലപ്പറമ്പിൽ വയോധിക ദമ്പതികള്‍ താമസിക്കുന്ന വീട്ടിൽ മോഷണം; ഫോറൻസിക് പരിശോധനയില്‍ മോഷ്ടാക്കളുടേതെന്ന് കരുതുന്ന വിരലടയാളം കണ്ടെത്തി; ലഭിച്ചത് രണ്ട് പേരുടെ വിരലടയാളങ്ങൾ

തലയോലപ്പറമ്പ്: വയോധികരായ ദമ്പതികള്‍ താമസിക്കുന്ന വീടിന്‍റെ മുൻവശത്തെ വാതില്‍ കുത്തിത്തുറന്നു മുറിക്കുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 1.5 ലക്ഷം രൂപ കവർന്ന സംഭവത്തില്‍ മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളം കണ്ടെത്തി. രണ്ടുപേരുടെ വിരലടയാളങ്ങളാണ് ഫോറൻസിക് പരിശോധനയില്‍ ലഭിച്ചത്. പുത്തൻപുരയ്ക്കല്‍ പി.വി. സെബാസ്റ്റ്യന്‍റെ വീട്ടിലായിരുന്നു മോഷണം […]

ഐപിഎൽ: സ്വന്തം തട്ടകത്തില്‍ പൊരുതി വീണ് മുംബൈ ഇന്ത്യന്‍സ്; 12 റണ്‍സിന് ഏറ്റുവാങ്ങിയത് നാലാം തോല്‍വി; ആര്‍സിബിക്ക് ത്രില്ലിങ് ജയം; ഹീറോയായി ക്രുണാല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നാലാം തോല്‍വി ഏറ്റുവാങ്ങി മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകത്തില്‍ ആര്‍സിബിയോട് 12 റണ്‍സിനാണ് മുംബൈ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റിന് 221 റണ്‍സെടുത്തപ്പോള്‍ മുംബൈക്ക് 9 വിക്കറ്റിന് 209 […]

കോന്നി മെഡിക്കല്‍ കോളേജിലെ താത്കാലിക അറ്റന്ററും പെണ്‍സുഹൃത്തും ജീവനൊടുക്കാൻ ശ്രമം ; ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക ജീവനക്കാരനും പെണ്‍സുഹൃത്തും ജീവനൊടുക്കാൻ ശ്രമിച്ചു. മോർച്ചറിയിലെ താല്‍കാലിക അറ്റന്ററും പെണ്‍ സുഹൃത്തുമാണ് വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാരന് അനുവദിച്ചിരിക്കുന്ന മുറിയിലായിരുന്നു ആത്മഹത്യാശ്രമം. ഇന്ന് […]

കോട്ടയം ജില്ലയിൽ ലഹരി പരിശോധന ; 5,6 തീയതികളിലായി റിപ്പോർട്ട് ചെയ്തത് 15 കേസുകൾ ; വില്പനക്കായി സൂക്ഷിച്ച കഞ്ചാവും ബ്രൗൺഷുഗറും പിടികൂടി ; കർശന പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി

കോട്ടയം ജില്ലാപോലീസ് മേധാവി ഷാഹുൽ ഹമീദ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം കോട്ടയം ജില്ലയിലാകെ നടക്കുന്ന ലഹരി പരിശോധനയുടെ ഭാഗമായി ജില്ലയിലൊട്ടാകെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി റിപ്പോർട്ടായത് 15 കേസുകൾ. കോട്ടയം ഈസ്റ്റ്‌, മണിമല, പൊൻകുന്നം, പള്ളിക്കത്തോട്, രാമപുരം, വെള്ളൂർ, കടുത്തുരുത്തി തുടങ്ങിയ […]

കോട്ടയം ജില്ലാ സായുധ പോലീസ് ക്യാമ്പിന്റെ 68 -ആം വാർഷികാഘോഷങ്ങൾക്ക് സമാപനമായി ; സമ്മേളനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ. പി. എസ്. ഉദ്ഘാടനം ചെയ്തു

കോട്ടയം : ജില്ലാ സായുധ പോലീസ് ക്യാമ്പിന്റെ 68 -ആം വാർഷികാഘോഷങ്ങൾക്ക് സമാപനമായി. നാലു ദിവസമായി നടന്നുവരുന്ന വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐ. പി. എസ്. ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ നാലു ദിവസമായി […]

ചീത്ത വിളിച്ചതായി ആരോപിച്ച് അയൽവാസിയായ ബന്ധുക്കൾ തമ്മിൽ തർക്കം ; കോട്ടയം വടവാതൂരിൽ യുവാവിന് വെട്ടേറ്റു ; അന്വേഷണം ആരംഭിച്ച് മണർകാട് പൊലീസ്

മണർകാട്: ബന്ധുക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവിന് വെട്ടേറ്റു. വടവാതൂർ കടത്തിനു സമീപം താനുവേലിൽ ചാണ്ടിയുടെ മകൻ ഷെബിനാണ് വെട്ടേറ്റത്. ഇന്നു വൈകിട്ടാണ് സംഘർഷം ഉണ്ടായത്. ചാണ്ടിയുടെ ബന്ധുവായ മോൻസി അസഭ്യം വിളിച്ചതാണ് സംഘർഷത്തിനു ഇടയാക്കിയതെന്ന് പറയുന്നു.  മോൻസിയും ജില്ലാ ആശുപത്രിയിൽ ചികിത്സ […]

ഈ അവധിക്കാലം ആഘോഷിക്കാം കോട്ടയം വലിയമട വാട്ടർ ടൂറിസം പാർക്കിൽ ; കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിങ്ങ് വാക് വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, ഫുഡ് കോർട്ട് എന്നിവ ഒരുങ്ങി ; പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു ; മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു ; പ്രവേശനഫീസ് 50 രൂപ മാത്രം

കോട്ടയം : അയ്മനം ഗ്രാമപഞ്ചായത്തിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പ്  പൂർത്തികരിച്ച വലിയമട വാട്ടർ ടൂറിസം  പാർക്ക്  പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. അയ്മനത്തും കുമരകത്തും എത്തുന്ന വിനോദ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും സായാഹ്ന […]

അരങ്ങേറ്റത്തിന് ഒരുങ്ങവേ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം ; ഭര്‍ത്താവിന്റെ ആഗ്രഹം നിറവേറ്റാൻ ചിലങ്കയണിഞ്ഞ് കോട്ടയം തിരുനക്കര സ്വദേശിനിയായ ഹോമിയോ ഡോക്ടർ

കോട്ടയം: മൂന്നുവർഷത്തെ നൃത്തപഠനത്തിന് ശേഷം അരങ്ങേറ്റത്തിന് ഒരുങ്ങുന്ന വേളയിൽ ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗം ഡോ. ശ്രീവിദ്യയെ തളർത്തിയില്ല. ഭർത്താവ് ഡോ. ശ്രീകുമാറിന്റെ അവസാന സമ്മാനമായ ചിലങ്ക നെഞ്ചോടടക്കി ബാക്കിവച്ച ആഗ്രഹങ്ങളൊക്കെ ശ്രീവിദ്യ സാദ്ധ്യമാക്കുകയാണ്. കഴിഞ്ഞ ആഴ്ച കുമ്മനം ഇളങ്കാവ് ക്ഷേത്രത്തില്‍ അരങ്ങേറ്റം […]

പ്രായം കൂടുമ്പോള്‍ ആരോഗ്യക്കാര്യത്തിലും അല്‍പം ശ്രദ്ധവേണം; ചില ഭക്ഷണങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം; 40-ാം വയസിലും ആരോഗ്യത്തോടെ സ്ലിം ആയിരിക്കാൻ ഡയറ്റില്‍ നിന്നും ചില ഭക്ഷണങ്ങള്‍ നീക്കാം

പ്രായം കൂടുമ്പോള്‍ ആരോഗ്യക്കാര്യത്തിലും അല്‍പം ശ്രദ്ധവേണം. ചില ഭക്ഷണങ്ങള്‍ ശരീരവീക്കം വര്‍ധിപ്പിക്കാനും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്. ഇത് പൊണ്ണത്തടി, ജീവിതശൈലി രോഗങ്ങള്‍ എന്നിവയിലേക്ക് നയിക്കാം. 40-ാം വയസിലും മെലിഞ്ഞും ആരോഗ്യത്തോടെയും ഇരിക്കാന്‍ ഡയറ്റില്‍ നിന്നും ചില ഭക്ഷണങ്ങള്‍ നീക്കാം 1. ഗ്രാനോള […]