video
play-sharp-fill

പി.ജയരാജൻ രാഷ്ട്രീയ വാനപ്രസ്ഥത്തിലേക്കെന്ന് : വൈകാതെ പാർട്ടിയിലെ സജീവ പ്രവർത്തനം ഉപക്ഷിക്കുമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്നും സൂചന

തിരുവനന്തപുരം:പി.ജയരാജൻ രാഷ്ട്രീയ വാനപ്രസ്ഥത്തിലേക്കെന്ന് സൂചന. പാർട്ടി സെക്രട്ടേറിയറ്റ് അംഗത്വം നിഷേധിക്കപ്പെട്ട പി.ജയരാജൻ വൈകാതെ പാർട്ടിയിലെ സജീവ പ്രവർത്തനം ഉപക്ഷിക്കുമെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്നും മനസിലാക്കുന്നു. തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.ഗോവിന്ദനുമാണെന്ന് […]

കോട്ടയം നഗരത്തിൽ 3 കാറുകൾ കൂട്ടിയിടിച്ചു: ഒരു കാറിന്റെ ടയർ പൊട്ടി: അപകടത്തിൽപ്പെട്ട ഹോണ്ട സിറ്റി പൂർണ്ണമായി തകർന്നു: സിഎംഎസ് കോളജ് റോഡിൽ ഇന്നു വൈകുന്നേരമാണ് അപകടം

കോട്ടയം: കോട്ടയം നഗരത്തിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. സി എം എസ് കോളജ് റോഡിൽ ഇന്നു വൈകുന്നേരം നാലേകാലോടെയാണ് അപകടം. ബാങ്ക് ഓഫ് ബറോ ഡയ്ക്ക് മുന്നിൽ നിന്ന് ഹോണ്ട സിറ്റി കാർ പിന്നോട്ടെടുക്കുമ്പോൾ പടിഞ്ഞാറ് ഭാഗത്തു നിന്നെത്തിയ […]

പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു; വഴിയോര കച്ചവടക്കാരൻ മരിച്ചു: നാല് പേര്‍ക്ക് പരിക്ക്

മാനന്തവാടിയില്‍ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 4 പേർക്ക് പരിക്കേറ്റു.ഇന്ന് 3 മണിയോടെ വള്ളിയൂർക്കാവ് ഓട്ടോസ്റ്റാൻഡിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. വഴിയോര കച്ചവടക്കാരൻ വള്ളിയൂർക്കാവ് തോട്ടുങ്കല്‍ ശ്രീധരൻ (65) ആണ് മരിച്ചത്. ഇയാള്‍ […]

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 62ാമത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും കോട്ടയം ലയണസ് & ലയൺസ് ക്ലബ്ബും ചേർന്ന് 157 വൃക്കരോഗികൾക്ക് നൽകി. ആശ്രയയുടെ സെക്രട്ടറി ഫാ ജോൺ ഐപ്പ് അദ്ധ്യക്ഷത […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (12/03/2025)

ഇന്നത്തെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (12/03/2025) 1st Prize-Rs :1,00,00,000/- FS 375864 (KOZHIKKODE) Cons Prize-Rs :8,000/- FN 375864 FO 375864 FP 375864 FR 375864 FT 375864 FU 375864 FV […]

ഉല്‍ഘാടനം നടക്കാനിരുന്ന ഭിന്ന ശേഷിക്കാരന്റെ കട സാമൂഹ്യ വിരുദ്ധർ തകർത്തു: കുടിവെള്ള ടാങ്ക്, റഫ്രിജറേറ്റർ, പലഹാരങ്ങള്‍ സൂക്ഷിക്കുന്ന ചില്ല് അലമാര, അടുക്കള സാമഗ്രികള്‍ തുടങ്ങിയവയെല്ലാം അക്രമികള്‍ നശിപ്പിച്ചു.

കണ്ണൂർ: കൂത്തുപറമ്പ് പഴയ എസ്ബിഐക്ക് സമീപം എലിപ്പറ്റചിറയില്‍ ഉല്‍ഘാടനം നടക്കാനിരുന്ന കട സാമൂഹ്യ വിരുദ്ധർ തകർത്തു. ഭിന്നശേഷിക്കാരനായ മൗവ്വേരി സ്വദേശി അബ്ദുല്‍ റഷീദിന്റെ ഉടമസ്ഥതയിലുള്ള പാരിസ് കഫെ കാറ്ററിങ് സെന്ററിനു നേരെയായിരുന്നു അതിക്രമം. കടയിലുണ്ടായിരുന്ന കുടിവെള്ള ടാങ്ക്, റഫ്രിജറേറ്റർ, പലഹാരങ്ങള്‍ സൂക്ഷിക്കുന്ന […]

ഹെലികോപ്റ്റർ തകർന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല, കൊലപാതകം! നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വർഷങ്ങൾക്ക് ശേഷം പോലീസിൽ പരാതി

ബെം​ഗളൂരു: നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് 22 വർഷത്തിന് ശേഷം പൊലീസിൽ പരാതി. ഹെലികോപ്റ്റർ തകർന്ന് സൗന്ദര്യ കൊല്ലപ്പെട്ടത് അപകടമല്ല കൊലപാതകമെന്നാണ് പരാതി. നടൻ മോഹൻ ബാബുവാണ് അപകടത്തിന് പിന്നിലെന്നും പരാതിയിൽ പറയുന്നു. ഖമ്മം സ്വദേശിയായ ചിട്ടി മല്ലു എന്നയാളാണ് പൊലീസിൽ പരാതി […]

കോട്ടയ്ക്കലില്‍ കല്ല്യാണ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണു; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോട്ടയ്ക്കലില്‍ കല്ല്യാണ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണു ഗുരുതരമായി പൊള്ളലേറ്റ് ഒന്നര മാസമായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊളത്തുപ്പറമ്ബ് ചെറുപറമ്ബില്‍ ഹമീദിന്റെയും സൗദയുടെ മകള്‍ ഷഹാന (24) ആണു മരിച്ചത്. കണ്ണമംഗലത്തെ വിവാഹവീട്ടിലായിരുന്നു അപകടം. വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ്: […]

കുമരകത്തെ കൂട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി വൻ വിജയം: ആദ്യഘട്ടം വിളവെടുപ്പ് നടത്തി

കുമരകം : 11-ാം വാർഡിലെ ചൊള്ളന്തറ ഭാഗത്തു പ്രവർത്തിക്കുന്ന കൂട്ടുകാർ പുരുഷ സ്വയം സഹായ സംഘത്തിലെ പ്രവർത്തകരെല്ലാം നല്ല സന്തോഷത്തിലാണ്. ഇവർ നടത്തിവന്ന പച്ചക്കറി കൃഷി വൽ വിജയത്തിലേക്ക് എത്തി. കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് നടത്തി. സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ കപ്പ, […]

കാസർകോട്ട് പതിനഞ്ചുകാരിയുടെ മരണം: കൊലപാതകമാണോ എന്ന് സംശയം പ്രകടിപ്പിച്ച് കോടതി: പോലീസ് അന്വേഷണം തൃപ്തികരമെന്നും കോടതി .

കാസർകോഡ്: കാസർകോട് 15കാരിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് ഹാജരാക്കിയ കേസ് ഡയറി തൃപ്തികരമെന്ന് കോടതി. കേസ് ഡയറിയില്‍ മോശമായിട്ടൊന്നും കണ്ടില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ കേസ് പരിഗണിക്കവേ ആദ്യഘട്ടത്തില്‍ തെരച്ചില്‍ നടത്താതിരുന്ന പൊലീസിനെ കോടതി രൂക്ഷഭാഷയില്‍ വിമർശിച്ചിരുന്നു. ഉച്ചക്ക് ശേഷം കേസ് […]