ആശമാര്‍ നിരാശയില്‍..! കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യം; നാളെ പ്രതിഷേധ പൊങ്കാല ഇട്ട് സമരം ശക്തമാക്കാൻ തീരുമാനം
തിരുവനന്തപുരം: കേന്ദ്രധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്നം വരാത്തതിന്‍റെ നിരാശയിലും അതൃപ്തിയിലുമാണ് സമരക്കാർ. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തർക്കം ഉടൻ തീർത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശമാരുടെ ആവശ്യം. അതേസമയം തന്‍റെ ഇടപെടലിലൂടെ നേരിയ മാറ്റം ഉണ്ടായിട്ടുണ്ടെന്ന് സമരപന്തലില്‍ […]