video
play-sharp-fill

മലപ്പുറത്ത് ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം : വേങ്ങരയിൽ നെടിയിരുപ്പ് -മിനി ഊട്ടി റോഡിൽ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ടക്കുട്ടികളെയും മാതാവിനെയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ പോയ സംഭവം; ഇടപെട്ട് കളക്ടർ; യുവതിയുടെ പരാതിയിൽ കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതി വകുപ്പ് പ്രകാരവും യുവാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞം വെണ്ണിയൂർ വവ്വാമൂലയിൽ വൃക്ക രോഗബാധിതയായ കുട്ടി ഉൾപ്പെട്ട ഇരട്ട കുട്ടികളെയും മാതാവിനെയും പുറത്താക്കി വീട് പൂട്ടി ഗൃഹനാഥൻ പോയ സംഭവത്തിൽ ഇടപെട്ട് കളക്ടറും സബ് കളക്ടറും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രൊട്ടക്ഷൻ ഓഫീസിന് കലക്റ്റർ നിർദ്ദേശം നൽകിയതിനെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് ലംഘിച്ചതിനും ബാലനീതിവകുപ്പ് പ്രകാരവും യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. നഗരസഭ ജീവനക്കാരനായ അജിത് റോബിൻസണിനെതിരെയാണ് അന്വേഷണം. വിഴിഞ്ഞം പൊലീസ് എസ്എച്ച്ഒ യെ സബ് കലക്ടർ നേരിട്ട് വിളിച്ച് അന്വേഷിച്ച് […]

കെഎസ്ആർടിസി ബസ് കണ്ടക്ടറെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

  തിരുവനന്തപുരം: കെഎസ്ആർടിസി ബസ് കണ്ടക്ടറുടെ മൃതദേഹം ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണ്‍ (41) ആണ് മരിച്ചത്.   അരുണിനെ കാണാനില്ലെന്ന് ചൂണ്ടികാട്ടി ഭാര്യ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൂവൻപാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്കൂട്ടര്‍ കണ്ടെത്തിയത്.   പുഴയിൽ ചാടിയിട്ടുണ്ടാകാമെന്ന സംശയത്തിൽ ഇന്ന് രാവിലെ ആറ്റിങ്ങൽ ഫയര്‍ഫോഴ്സ് സ്കൂബാ സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം […]

മണല്‍ കയറ്റിയ ട്രക്ക് മറിഞ്ഞ് അപകടം ; ഗുജറാത്തിൽ മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ നാല് പേർ മരിച്ചു

അഹമ്മദാബാദ്: മണല്‍ കയറ്റിയ ട്രക്ക് നാഷണല്‍ ഹൈവേയില്‍ മറിഞ്ഞ് കുട്ടി ഉള്‍പ്പെടെ നാലുപേർ മരിച്ചു. ഗുജറാത്തിലാണ് സംഭവം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തരാഡ് ദേശീയ പാതയില്‍ റോഡരികില്‍ ജോലി ചെയ്യുന്നതിനിടെയാണ് മണല്‍ കയറ്റിയ ട്രക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ നാല് പേർ മരിച്ചത്. റോഡ് പണി നടക്കുന്നതിനിടെയാണ് സംഭവം. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും ജെസിബി ഉപയോഗിച്ച്‌ മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തില്‍പെട്ടവരെല്ലാം ദഹോദ് ജില്ലയില്‍ നിന്നുള്ളവരും ജോലിക്കായി ഇവിയേയ്ക്ക് വന്നവരുമാണെന്നാണ് […]

പാതിവിലതട്ടിപ്പ് കോട്ടയം വൈക്കത്ത് വീണ്ടും കേസ്: വൈക്കം സ്വദേശി സ്കൂട്ടർ വാങ്ങാൻ നൽകിയ 60,000 രൂപയ്ക്ക് പുറമെ സീഡ് സൊസൈറ്റിയുടെ പേരിലും പണപ്പിരിവ്: അനന്തു കൃഷ്ണനും സീഡ് സൊസൈറ്റി കോ ഓർഡിനേറ്റർ നാസറിനുമെതിരേ കേസ്

വൈക്കം: വനിതകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് പറഞ്ഞ് അനന്തു കൃഷ്ണൻ്റെ ഉടമസ്ഥതയിലുള്ള പ്രഫഷണൽ സർവ്വീസ് ഇന്നവേഷൻ എന്ന സ്ഥാപനം നൽകിയ പരസ്യം കണ്ട് വാഹനത്തിന് 60,000 രൂപ അടച്ച് കബളിപ്പിക്കപ്പെട്ട സംഭവത്തിൽ വൈക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അനന്തൂ കൃഷ്ണനും മുളന്തുരുത്തി സ്വദേശിക്കുമെതിരെ വൈക്കം പോലീസ് കേസെടുത്തു. അനന്തു കൃഷ്ണനെ ഒന്നാം പ്രതിയാക്കിയും മുളന്തുരുത്തി സീഡ് സൊസൈറ്റി കോ-ഓർഡിനേറ്റർ നാസറിനെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം. തൃപ്പൂണിത്തറയിൽ സ്വകാര്യ വിദ്യഭ്യാസ സ്ഥപനത്തിൽ ജോലി ചെയ്യുന്ന യുവതി പരസ്യം […]

സങ്കീര്‍ണമായ കുടുംബ പശ്ചാത്തലവും ക്രൂരമായ കുട്ടിക്കാല അനുഭവവും ജീവനൊടുക്കുകാൻ പ്രേരിപ്പിച്ചേക്കാം ;മരണരീതിയെ കുറിച്ചുള്ള നിഗമനം ദുഷ്‌കരം,വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സി ബി ഐ

പാലക്കാട്: ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച്‌ ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്. ദേശീയ മാധ്യമമായ ഹിന്ദുവാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന സിബിഐയുടെ കണ്ടെത്തല്‍ നേരത്തെ തന്നെ പാലക്കാടിലെ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ പലതും തൂങ്ങിമരണത്തിന് സമാനമാണെന്ന പൊലീസ് […]

3 വർഷം മുൻപ് ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് മരിച്ച മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു അച്ഛൻ: ബന്ധുവായ പെൺകുട്ടിയുമായി മകൾക്ക് വാക്കു തർക്കം, പുനരന്വേഷണം ആരംഭിച്ചു

  കൊച്ചി: മൂന്ന് വർഷം മുമ്പ് മരിച്ച മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ. ചാലക്കുടി സ്വദേശിയായ റോയിയുടെ മകൾ ഐറിൻ റോയ് (18) ആണ് 2021 ആഗസ്റ്റിൽ കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിൻ്റെ പത്താം നിലയിൽ നിന്നും വീണ് മരിച്ചത്. സംഭവത്തിൽ ബന്ധുവായ പെൺകുട്ടിക്ക് പങ്കുണ്ടെന്നാണ് പിതാവിൻ്റെ ആരോപണം.   ഐറിൻ ഫ്ലാറ്റിൽ നിന്ന് തെന്നിവീണ് മരിച്ചെന്നായിരുന്നു പോലീസിൻ്റെ നിഗമനം. ഫ്ലാറ്റിൻറെ പത്താം നിലയിലെ ടെറസിൽ സഹോദരനൊപ്പം നടക്കുന്നതിനിടെ കാൽ വഴുതി വീണെന്നായിരുന്നു പറഞ്ഞത്.   എന്നാൽ തൻറെ ബന്ധുവായ പ്രശസ്തമായ […]

കൊല്ലത്ത് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

  കൊല്ലം: ക​ട​യ്ക്ക​ലി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. കു​ന്നും​പു​റം സ്വദേശി ത​സ്നി​യെ ആണ് ഭ​ർ​ത്താ​വ് റി​യാ​സ് ആ​ക്ര​മി​ച്ച​ത്. രക്ഷപ്പെടാൻ ത​ടി ക​ഷ്ണം കൊ​ണ്ടു​ള്ള ഭാ​ര്യ​യു​ടെ അ​ടി​യേ​റ്റ് ഭർത്താവിനും പരിക്കേറ്റിട്ടുണ്ട്.   ഇരുവരും വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണ്. ഇവർക്കിടയിൽ കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്നാണ് റിയാസ് ഭാര്യയെ കുത്തിയത്.   ആക്രമണത്തിൽ ത​സ്നി​യു​ടെ കൈ​ക്കും വയറിനും കുത്തേറ്റു. തുടർന്ന് വിവരം അറിഞ്ഞെത്തിയ കടക്കൽ പോലീസാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം നിരവധി കേസുകളിൽ […]

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; തീ പടരുന്നത് കണ്ട ഉടനെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ഒഴിവായത് വൻ അപകടം

മലപ്പുറം: എടപ്പാള്‍ അയലക്കാട് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി. തീപടരുന്നത് കണ്ട യാത്രക്കാര്‍ പുറത്തിറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. മാറഞ്ചേരി പനമ്പാട് സ്വദേശികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതിനിടെ, ബെംഗളൂരുവിൽ നിന്ന്  കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്. ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീപടര്‍ന്നത്.

കോട്ടയം ജില്ലയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം: ടാങ്കർ ലോറികളിൽ വിതരണം ചെയ്യുന്ന വെള്ളം മാലിന്യം കലർന്നതും ആറ്റിലെ വെള്ളമെന്നും ജനസംസാരം: ബണ്ട് അടച്ചെങ്കിലും ഉപ്പുവെള്ള ഭീഷണി: വടക്കൻ കുട്ടനാട്ടിൽ കൃഷി സംരക്ഷിക്കാൻ കർഷകരുടെ പെടാപ്പാട്

കോട്ടയം: ചൂട് വർദ്ധിച്ചതോടെ കോട്ടയം ജില്ല വരൾച്ചയുടെ പിടിയിലേക്ക്. നാടെങ്ങും കുടിവെള്ളത്തിന് കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പടിഞ്ഞാറൻ പ്രദേശത്താണ് ഏറ്റവുമധികം കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നത്. പൈപ്പ് വെള്ളം പാകം ചെയ്യാനും തോട്ടിലെ വെള്ളം മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുകയാണ് പതിവ് രീതി. പൈപ്പിൽ വെള്ളമെത്തിയില്ലെങ്കിൽ അന്ന് വീട് പട്ടിണിയാകുന്ന അവസ്ഥയാണ് പടിഞ്ഞാറൻ മേഖലയിൽ ജലസ്രോതസുകളില്‍ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നു. താഴ്‌ന്ന പ്രദേശങ്ങളില്‍ പോലും ജലദൗർലഭ്യം അനുഭവപ്പെടുകയാണ്. പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി മാറി. കൊടൂരാർ, മണിമല, മീനച്ചിലാർ എന്നിവയെ ആശ്രയിച്ചുള്ള […]