video
play-sharp-fill

ആൺ സുഹൃത്തിന്‍റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്; പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ ആൺ സുഹൃത്തിന്‍റെ അതിക്രൂരമായ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട പോക്സോ അതിജീവിതയുടെ സംസ്കാരം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് എത്തിക്കും. പോസ്റ്റ്‍‍മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. […]

ചായ കുടിച്ചതിന്റെ പണം ചോദിച്ചതിന് കടയുടമയെ കുത്തിക്കൊലപ്പെടുത്തി ; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

കൊല്ലം: ചായ കുടിച്ചതിന്റെ പണം ചോദിച്ചതിനു കടയുടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ശൂരനാട് ചക്കുവള്ളി ഒസ്താമുക്കില്‍ ചായക്കട നടത്തുകയായിരുന്ന പോരുവഴി കമ്പലടി കൂരക്കോട്ടുവിളയില്‍ സുധീറിനെ (44) കൊലപ്പെടുത്തിയ കേസിലാണ് പ്രതി കന്യാകുമാരി […]

വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു; മകനെ കാണാനില്ല; അപകടത്തിൽ ദുരൂഹതയെന്ന് പൊലീസ്; അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: ആലപ്പുഴ മാന്നാറിൽ വീടിനു തീ പിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. വീട് കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. എന്നാൽ, വീടിന് എങ്ങനെ തീപിടിച്ചു […]

കേന്ദ്ര ബജറ്റ് ഇന്ന്; മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും; ജനപ്രിയ പ്രഖ്യാപനങ്ങൾക്കായി പ്രതീക്ഷയോടെ രാജ്യം

ന്യൂഡൽഹി: മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബുകളില്‍ മാറ്റമുണ്ടായേക്കുമെന്നാണ് ഇതുവരെ പുറത്ത് വന്ന […]

വാക്ക് തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറെ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു ; പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസ് ; ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥനായ ആഷിബിനെതിരെ

ആലപ്പുഴ :ഓട്ടോ ഡ്രൈവറെ ഹെൽമറ്റുകൊണ്ട് തലയ്ക്കടിച്ചു പരുക്കേൽപിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിനു കേസെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥനായ ആഷിബിനെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ഓട്ടോഡ്രൈവറായ കളരിക്കൽ അർഫാസ് മൻസിൽ സുനിലിനാണ് (47) തലയ്ക്കു […]

ശരിയാക്കാൻ നൽകിയ ഫോൺ ചോർത്തി ; ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് നൽകി ; മൊബൈൽ ടെക്നീഷ്യനെതിരെ കേസ്

പത്തനംതിട്ട: ഭർത്താവും പെൺസുഹൃത്തുമായുള്ള ഫോൺ സന്ദേശങ്ങൾ ഭാര്യക്ക് ചോർത്തി നൽകിയ മൊബൈൽ ടെക്നീഷ്യനെതിരെ കേസ്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദാണ് ശരിയാക്കാൻ കൊടുത്ത ഫോണിലെ കാൾ റെക്കോർഡും ഫോട്ടോകളും ചോർത്തിയത്. ഭർത്താവ് എസ്പിക്ക് നൽകിയ പരാതിയിലാണ് ഐടി വകുപ്പ് ചുമത്തി […]

ട്യൂഷൻ ക്ലാസിലെത്തിയ15കാരിയെ പീഡിപ്പിച്ചു ; അധ്യാപകന് 10 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: 10- ക്ലാസുകാരിയെ പീഡിപ്പിച്ച സ്വകാര്യ ട്യൂഷൻ അധ്യാപകന് 10 വർഷം തടവും 50000 രൂപ പിഴയും വിധിച്ച് വർക്കല അതിവേഗ കോടതി. നാവായിക്കുളം രാഗഭവൻ വീട്ടിൽ കണ്ണപ്പനെന്ന് വിളിക്കുന്ന രാജേന്ദ്രൻ നായരെ (74) യാണ് ശിക്ഷിച്ചത്. 2020ൽ കല്ലമ്പലം പൊലീസ് […]

ആവേശ വിജയം, ഇംഗ്ലണ്ടിനെ 15 റണ്‍സിന് കീഴടക്കി ; ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ

പുനെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. അവസാനം വരെ നടകീയത നിറഞ്ഞ നാലാം പോരാട്ടത്തില്‍ 15 റണ്‍സിന്റെ ആവേശ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര 3-1നു ഉറപ്പാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ […]