play-sharp-fill

റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം; തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് നവംബർ 15 മുതൽ ഡിസംബർ 15 വരെ അവസരം; തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് ​ഗുണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ / എ എ വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ […]

അയ്യപ്പ ഭക്തന്മാർക്കായി കോട്ടയം കെ.എസ്.ആർ.റ്റി.സി ബസ്സ്റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു: തീർത്ഥാടകർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്.

കോട്ടയം: ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തജനങ്ങളെ സഹായിക്കുന്നതിനായി കോട്ടയം കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റേഷനിൽ ആരംഭിക്കുന്ന പ്രത്യേക കൗണ്ടറിൻ്റെ ഉദ്ഘാടനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. നിർവ്വഹിച്ചു. കെ.എസ്.ആർ.റ്റി.സി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പി. അനിൽകുമാർ, ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ വി.ജി.ബിജു, കോട്ടയം-പമ്പ കൺട്രോളിങ്ങ് ഇൻസ്പെക്ടർ കെ. ജെ.മനോജ്, വെഹിക്കിൾ ഇൻസ്പെക്ടർ വി.എം. ബിനു എന്നിവർ സംബന്ധിച്ചു. ബസ് സ്റ്റാന്റിനുള്ളിലാണ് അയ്യപ്പഭക്തർക്ക് വിരിവയ്കാനും വിശ്രമിക്കാനും സൗകര്യം ഒരുക്കിയിട്ടുള്ളത്. ശബരിമല സീസൺ തീരുന്നതു വരെ ഈ സംവിധാനം തുടരും

സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്, വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടും, തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്; വി ഡി സതീശൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പി സരിൻ

പാലക്കാട്: ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരണവുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണങ്ങൾക്കാണ് സരിൻ ഭാര്യയോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയത്. സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്. വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു. വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങൾ പടച്ചുവിട്ടുവെന്നും തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണെന്നും സരിൻ പറഞ്ഞു. ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഡോ സൗമ്യയും പ്രതികരിച്ചു. തന്റെ […]

“ചില മാധ്യമ പ്രവര്‍ത്തകര്‍ പ്രശാന്തിനെ കരിവാരി തേയ്ക്കാൻ ശ്രമിച്ചു, 21 വര്‍ഷങ്ങള്‍ക്ക് മുൻപ് എനിക്കും ജോലി രാജി വയ്ക്കേണ്ടി വന്നിട്ടുണ്ട് ; ഇതൊരു വിശ്രമസമയം മാത്രം, തിരിച്ചു വരൂ, കൂടുതല്‍ ഊര്‍ജസ്വലനായി ” ; പ്രശാന്ത് നായര്‍ക്ക് പിന്തുണയുമായ് ഗായകൻ ജി.വേണുഗോപാല്‍

കൃഷിവകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ പ്രശാന്ത് നായർക്ക്  പിന്തുണയുമായി ഗായകൻ ജി. വേണുഗോപാലിന്റെ പോസ്റ്റ്. പ്രശാന്തിന്‌ ലഭിച്ച സസ്പെഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നത് എന്നാന്ന് വേണുഗോപാല്‍ പറഞ്ഞത്. ഇംഗ്ലീഷ് സാഹിത്യവും ഇടകലർത്തിയാണ് പോസ്റ്റ്. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചതെന്നും വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരി തേയ്ക്കാൻ […]

നാടോടിക്കാറ്റ് പോലെ രസകരമായ സിനിമകൾ മോഹൻലാലിനെ വച്ച് ചെയ്യാൻ ആഗ്രഹമുണ്ടന്ന് സംവിധായകൻ സത്യൻ അന്തിക്കാട്: ആ സിനിമയിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ല: തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

കൊച്ചി: അഭിനയിപ്പിച്ചിട്ട് കൊതിതീര്‍ന്നിട്ടില്ലാത്ത നടനാണ് ഇന്നും എനിക്ക് മോഹന്‍ലാലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നാടോടിക്കാറ്റിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. രൂപത്തിലും പ്രായത്തിലും ഒക്കെയുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ മോഹന്‍ലാലിനെ വെച്ചിട്ടുള്ള ക്യാരക്ടേഴ്‌സ് ചെയ്യുകയാണെങ്കില്‍ ഇതുപോലെതന്നെ ലാലിനെവെച്ച്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനെ വെച്ചിട്ട് ഇനിയും രസകരമായ സിനിമകള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം എനിക്കുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്. ‘അഭിനയിപ്പിച്ചിട്ട് കൊതിതീര്‍ന്നിട്ടില്ലാത്ത നടനാണ് ഇന്നും […]

ഫുട്പാത്തും കൈവരിയും തകർത്ത് ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അഞ്ചൽ: ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാവ് മരിച്ചു. ഏരൂർ അയിലറ വേലൻകുഴി ചരുവിള പുത്തൻവീട്ടിൽ സുബിൻ (21) ആണ് മരിച്ചത്. ഫുട്പാത്തും കൈവരിയും തകർത്ത് പോസ്റ്റിൽ ഇടിച്ച് തകർന്ന നിലയിലായിരുന്നു ബൈക്ക്. വഴിയാത്രക്കാരാണ് സുബിനെ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തിയാണ് സുബിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സുബിൻ്റെ കുടുംബം അഞ്ചൽ ചീപ്പുവയലിൽ വാടകക്ക് താമസിച്ചുവരികയാണ്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: ബിജു. മാതാവ്: സിന്ധു. സഹോദരൻ: നിഥിൻ.

അറുപത്തിയെട്ടാം വയസിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച് നടൻ ഇന്ദ്രൻസ്; ലക്ഷ്യം പത്താംക്ലാസ് തുല്യത നേടുകയെന്നത്; ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയത് വളരെ സന്തോഷത്തോടെയാണ് താരം പങ്കുവെച്ചത്. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം എഴുതിയ പരീക്ഷയിൽ വിജയിച്ചിരിക്കുന്നുവെന്നാണ് പങ്കുവെച്ചിരിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയാണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് വിജയിച്ചു എന്നാണ് വി ശിവൻകുട്ടി സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയത്. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 […]

ഭാര്യാ സഹോദരിയുമായി അവിഹിതം; എസ്.ഐയായ ഭര്‍ത്താവിനെ വനിതാ ഇൻസ്‌പെക്ടര്‍ പൊക്കി: പോലിസ് കേസ് രജിസ്റ്റർ ചെയ്തു

ഡൽഹി: സബ് ഇൻസ്‌പെക്ടർകൂടിയായ തന്റെ ഭർത്താവനെതിരെ അവിഹിതബന്ധവും ശാരീരിക പീഡനവും ആരോപിച്ച്‌ ഉത്തർപ്രദേശിലെ ഒരു വനിതാ ഇൻസ്‌പെക്ടർ. ഭർത്താവും വനിതാ ഇന്‍സ്പെക്ടറുടെ സഹോദര ഭാര്യയുമായുള്ള അവിഹിതബന്ധം അവര്‍ കൈയോടെ പൊക്കി. എന്നാല്‍ ഭർതൃസഹോദരനായ ഇൻസ്‌പെക്ടർ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നും ആക്രമിക്കുകയും ചെയ്തുവെന്ന് യുവതിയും ആരോപിച്ചതോടെ വിഷയം വഷളായി. ലഖ്‌നൗവില്‍ മഹാനഗർ കോട്‌വാലി മേഖലയിലാണ് സംഭവം നടന്നത്, ഞായറാഴ്ച പരാതിയുമായെത്തിയ വനിതാ ഇൻസ്‌പെക്ടർ സ്റ്റേഷനില്‍ കുഴഞ്ഞുവീണു. വനിതാ ഇൻസ്പെക്ടർ കണ്ണീരോടെ മുതിർന്ന ഉദ്യോഗസ്ഥരോട് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു. തന്റെ ആദ്യ ഭർത്താവ് മരിച്ചുപോയി, ഒരു […]

കോട്ടയം ഉല്ലല കരി കലാ-സാംസ്‌കാരിക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ചു: 17 – ന് സമാപിക്കും

തലയാഴം: കോട്ടയം ഉല്ലല കരി കലാ-സാംസ്‌കാരിക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ചു. 17 ന് സമാപനം ഉല്ലല ശിവരഞ്ജിനി ഓഡിറ്റോറിയത്തിലാണ് മേള നടക്കുക. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 ചലച്ചിത്രങ്ങള്‍ മൂന്ന് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കും. പ്രേക്ഷകര്‍ക്കായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജനറല്‍ കണ്‍വീനര്‍ പി.എക്‌സ്. ബാബു അറിയിച്ചു. തിരക്കഥാകൃത്ത് പി.എഫ്.മാത്യു ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രം, ചരിത്രം, സ്മൃതി എന്ന പരിപാടി സംവിധായകന്‍ തരുണ്‍മൂര്‍ത്തി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം […]

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട തുറന്നു; മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ കൈപിടിച്ച് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്ക് ആനയിച്ചു; നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും

പമ്പ: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല നട തുറന്നു. മേൽശാന്തി പി.എൻ മഹേഷ് നാല് മണിക്ക് നട തുറന്ന് ദീപം തെളിയിച്ചു. മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ കൈപിടിച്ച് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്ക് ആനയിച്ചു. ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം ഉടൻ നടക്കും. നാളെ വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും. നാളെ മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി 11ന് നട […]