play-sharp-fill

ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിന്‍റെ ഗോഡൗണില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ചു ; യുവാവ് അറസ്റ്റിൽ

അന്തിക്കാട് : ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിന്‍റെ ഗോഡൗണില്‍ നിന്ന് രണ്ടുലക്ഷം രൂപയുടെ സാമഗ്രികള്‍ മോഷ്ടിച്ച യുവാവിനെ അന്തിക്കാട് പോലീസ് അറസ്റ്റ്ചെയ്തു. കണ്ടശാംകടവ് മാമ്ബുള്ളി സ്വദേശി കോരത്ത് വീട്ടില്‍ അഭയ്(19)നെയാണ് എസ്‌ഐ കെ. അജിത്തും സംഘവും അറസ്റ്റ് ചെയ്തത്. മാങ്ങാട്ടുകരയിലുള്ള ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിന്‍റെ സ്റ്റേജ് ഡെക്കറേഷൻ സാമഗ്രികള്‍ സൂക്ഷിക്കുന്ന ഗോഡൗണില്‍നിന്ന് മോഷണംനടത്തിയ കേസിലാണ് അഭയ് പിടിയിലായത്. രണ്ട് മൊബൈല്‍ ഫോണുകള്‍, ഹീറ്റർ ഫാൻ, ഗോള്‍ഡൻ ഫ്രെയിമുകള്‍, പത്ത് സ്ക്വയർ ഫ്രെയിമുകള്‍, ആർച്ച്‌, പതിനഞ്ച് സെറ്റ് റാക്ക് സ്റ്റാൻഡ്, ഡ്രില്‍ സെറ്റ് എന്നീ സാധനങ്ങള്‍ മോഷ്ടിച്ചു. […]

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസം വൈകുന്നു; പ്രക്ഷോഭവുമായി യുഡിഎഫ്; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ നവംബർ 19ന് ഹർത്താൽ പ്രഖ്യാപിച്ച് നേതാക്കൾ

കൽപ്പറ്റ: വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകുമെന്ന് ഉറപ്പായതോടെ പ്രക്ഷോഭവുമായി യുഡിഎഫ്. നവംബർ 19ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ നടത്തും. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് പുനരധിവാസം വൈകുന്ന സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് ഹർത്താൽ. കടകൾ അടച്ചും വാഹനം ഓടിക്കാതെയും ഉരുൾപൊട്ടൽ ദുരന്ത ബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്തു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്നും നേതാക്കൾ പറഞ്ഞു.വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകുമെന്ന് ഉറപ്പായതോടെയാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. പ്രധാനമന്ത്രിയുടെത് വാഗ്ദാന ലംഘനമാണെന്ന് വിമർശിച്ചാണ് യുഡിഎഫ് പ്രക്ഷോഭത്തിലേക്ക് […]

തിരുവാർപ്പ് തെക്കേച്ചെങ്ങളം ഭഗവതിക്ഷേത്രത്തിൽ അങ്കി സമർപ്പണവും പൊങ്കാലയും നവംബർ 16 ശനിയാഴ്ച ; ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി അങ്കിസമർപ്പണത്തിന്റെ മുഖ്യകാർമ്മികത്വം വഹിക്കും

തിരുവാർപ്പ് : കുമാരനല്ലൂർ ഊരാൺമാ ദേവസ്വം കീഴൂട്ട് ക്ഷേത്രമായ തെക്കേച്ചെങ്ങളം ഭഗവതിക്ഷേത്രത്തിൽ അങ്കി സമർപ്പണവും പൊങ്കാലയും വൃശ്ചികം ഒന്നായ നവംബർ 16 ശനിയാഴ്ച നടക്കും. വെങ്കലത്തിൽ നിർമ്മിച്ച അങ്കി, ചതുർബാഹു സ്വരൂപത്തിലുള്ളതാണ്. 13 കിലോഗ്രാം തൂക്കവും മൂന്നടി ഉയരവുമുള്ള അങ്കി കുമാരനല്ലൂർ ദേവിയുടെ പ്രതിരൂപമാണ്. പ്രശസ്ത ശില്പി മോനിപ്പള്ളി ഹരികൃഷ്ണനാണ് അങ്കി നിർമ്മിച്ചത്. ക്ഷേത്രം തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി അങ്കിസമർപ്പണത്തിന്റെ മുഖ്യകാർമ്മികത്വം വഹിക്കും. ക്ഷേത്രം, മേൽശാന്തി മുട്ടത്ത് മന സുമേഷ് നാരായണൻ നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും. പടിഞ്ഞാറ് ദർശനമായി കുടികൊള്ളുന്നതിനാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ […]

റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം; തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് നവംബർ 15 മുതൽ ഡിസംബർ 15 വരെ അവസരം; തെളിമ പദ്ധതി 96 ലക്ഷം കുടുംബങ്ങൾക്ക് ​ഗുണം ചെയ്യുമെന്ന് മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താനുള്ള അവസരം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. നവംബർ 15 മുതൽ ഡിസംബർ 15 വരെ റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്. 96 ലക്ഷം കുടുംബങ്ങൾക്ക് തെളിമ പദ്ധതി പ്രയോജനപ്പെടും. ഉടമയുടെയും അംഗങ്ങളുടെയും പേര്, വയസ്, മേൽവിലാസം കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിലെ തെറ്റുകൾ തിരുത്താം. അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണനാ / എ എ വൈ കാർഡുകളെക്കുറിച്ചുള്ള പരാതികളും ഈ […]

അയ്യപ്പ ഭക്തന്മാർക്കായി കോട്ടയം കെ.എസ്.ആർ.റ്റി.സി ബസ്സ്റ്റേഷനിൽ കൗണ്ടർ ആരംഭിച്ചു: തീർത്ഥാടകർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്.

കോട്ടയം: ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തജനങ്ങളെ സഹായിക്കുന്നതിനായി കോട്ടയം കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റേഷനിൽ ആരംഭിക്കുന്ന പ്രത്യേക കൗണ്ടറിൻ്റെ ഉദ്ഘാടനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം.പി. നിർവ്വഹിച്ചു. കെ.എസ്.ആർ.റ്റി.സി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പി. അനിൽകുമാർ, ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ വി.ജി.ബിജു, കോട്ടയം-പമ്പ കൺട്രോളിങ്ങ് ഇൻസ്പെക്ടർ കെ. ജെ.മനോജ്, വെഹിക്കിൾ ഇൻസ്പെക്ടർ വി.എം. ബിനു എന്നിവർ സംബന്ധിച്ചു. ബസ് സ്റ്റാന്റിനുള്ളിലാണ് അയ്യപ്പഭക്തർക്ക് വിരിവയ്കാനും വിശ്രമിക്കാനും സൗകര്യം ഒരുക്കിയിട്ടുള്ളത്. ശബരിമല സീസൺ തീരുന്നതു വരെ ഈ സംവിധാനം തുടരും

സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്, വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടും, തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത്; വി ഡി സതീശൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി പി സരിൻ

പാലക്കാട്: ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരണവുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ ആരോപണങ്ങൾക്കാണ് സരിൻ ഭാര്യയോടൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയത്. സൗമ്യ എവിടെ എന്ന് കുറെയായി ചിലർ ചോദിക്കുന്നുണ്ട്. വീട്ടിലേക്ക് വന്നാൽ പ്രതിപക്ഷ നേതാവിന് കാര്യങ്ങൾ ബോധ്യപ്പെടുമെന്ന് സരിൻ പറഞ്ഞു. വസ്തുതയ്ക്ക് വിരുദ്ധമായി കാര്യങ്ങൾ പടച്ചുവിട്ടുവെന്നും തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്ത് ആണെന്നും സരിൻ പറഞ്ഞു. ഇങ്ങനെ സംസാരിക്കേണ്ടി വരുമെന്ന് കരുതിയില്ലെന്ന് ഡോ സൗമ്യയും പ്രതികരിച്ചു. തന്റെ […]

“ചില മാധ്യമ പ്രവര്‍ത്തകര്‍ പ്രശാന്തിനെ കരിവാരി തേയ്ക്കാൻ ശ്രമിച്ചു, 21 വര്‍ഷങ്ങള്‍ക്ക് മുൻപ് എനിക്കും ജോലി രാജി വയ്ക്കേണ്ടി വന്നിട്ടുണ്ട് ; ഇതൊരു വിശ്രമസമയം മാത്രം, തിരിച്ചു വരൂ, കൂടുതല്‍ ഊര്‍ജസ്വലനായി ” ; പ്രശാന്ത് നായര്‍ക്ക് പിന്തുണയുമായ് ഗായകൻ ജി.വേണുഗോപാല്‍

കൃഷിവകുപ്പ്‌ സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ പ്രശാന്ത് നായർക്ക്  പിന്തുണയുമായി ഗായകൻ ജി. വേണുഗോപാലിന്റെ പോസ്റ്റ്. പ്രശാന്തിന്‌ ലഭിച്ച സസ്പെഷൻ എന്ന ഉർവശി ശാപം ഉപകാരമായാണ് തനിക്ക് തോന്നുന്നത് എന്നാന്ന് വേണുഗോപാല്‍ പറഞ്ഞത്. ഇംഗ്ലീഷ് സാഹിത്യവും ഇടകലർത്തിയാണ് പോസ്റ്റ്. സ്ഥലം/ സ്ഥാന മാറ്റങ്ങളിലൂടെ ഔദ്യോഗിക ലോകം പ്രശാന്തിനെ ക്രൂശിക്കാൻ ശ്രമിച്ചു. ശിക്ഷയായി കൊണ്ടിരുത്തിയ ഓരോ സ്ഥാപനത്തിനും സ്വപ്നം കാണാൻ കഴിയാത്ത ഉന്നതിയാണ് പ്രശാന്ത് സമ്മാനിച്ചതെന്നും വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അപക്വവും അനാവശ്യവും ആയ ഇടപെടലിലൂടെ ചില മാധ്യമ പ്രവർത്തകർ പ്രശാന്തിനെ കരിവാരി തേയ്ക്കാൻ […]

നാടോടിക്കാറ്റ് പോലെ രസകരമായ സിനിമകൾ മോഹൻലാലിനെ വച്ച് ചെയ്യാൻ ആഗ്രഹമുണ്ടന്ന് സംവിധായകൻ സത്യൻ അന്തിക്കാട്: ആ സിനിമയിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ല: തുറന്നുപറഞ്ഞ് സത്യന്‍ അന്തിക്കാട്

കൊച്ചി: അഭിനയിപ്പിച്ചിട്ട് കൊതിതീര്‍ന്നിട്ടില്ലാത്ത നടനാണ് ഇന്നും എനിക്ക് മോഹന്‍ലാലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. നാടോടിക്കാറ്റിലെ മോഹന്‍ലാലിനെ ഇന്നത്തെ മോഹന്‍ലാലിലൂടെ റീപ്ലേസ് ചെയ്യാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. രൂപത്തിലും പ്രായത്തിലും ഒക്കെയുണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു തന്നെ മോഹന്‍ലാലിനെ വെച്ചിട്ടുള്ള ക്യാരക്ടേഴ്‌സ് ചെയ്യുകയാണെങ്കില്‍ ഇതുപോലെതന്നെ ലാലിനെവെച്ച്‌ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനെ വെച്ചിട്ട് ഇനിയും രസകരമായ സിനിമകള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസം എനിക്കുണ്ടെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്. ‘അഭിനയിപ്പിച്ചിട്ട് കൊതിതീര്‍ന്നിട്ടില്ലാത്ത നടനാണ് ഇന്നും […]

ഫുട്പാത്തും കൈവരിയും തകർത്ത് ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

അഞ്ചൽ: ബൈക്ക് വൈദ്യുതിത്തൂണിലിടിച്ച് യുവാവ് മരിച്ചു. ഏരൂർ അയിലറ വേലൻകുഴി ചരുവിള പുത്തൻവീട്ടിൽ സുബിൻ (21) ആണ് മരിച്ചത്. ഫുട്പാത്തും കൈവരിയും തകർത്ത് പോസ്റ്റിൽ ഇടിച്ച് തകർന്ന നിലയിലായിരുന്നു ബൈക്ക്. വഴിയാത്രക്കാരാണ് സുബിനെ അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തിയാണ് സുബിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. സുബിൻ്റെ കുടുംബം അഞ്ചൽ ചീപ്പുവയലിൽ വാടകക്ക് താമസിച്ചുവരികയാണ്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പിതാവ്: ബിജു. മാതാവ്: സിന്ധു. സഹോദരൻ: നിഥിൻ.

അറുപത്തിയെട്ടാം വയസിൽ ഏഴാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ച് നടൻ ഇന്ദ്രൻസ്; ലക്ഷ്യം പത്താംക്ലാസ് തുല്യത നേടുകയെന്നത്; ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങളെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ നടൻ ഇന്ദ്രൻസ് എഴുതിയത് വളരെ സന്തോഷത്തോടെയാണ് താരം പങ്കുവെച്ചത്. നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം എഴുതിയ പരീക്ഷയിൽ വിജയിച്ചിരിക്കുന്നുവെന്നാണ് പങ്കുവെച്ചിരിക്കുന്നത്. മന്ത്രി വി ശിവൻകുട്ടിയാണ് സന്തോഷം പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ തുല്യതാപരീക്ഷ എഴുതിയ ചലച്ചിത്രതാരം ഇന്ദ്രൻസ് വിജയിച്ചു എന്നാണ് വി ശിവൻകുട്ടി സാമൂഹ്യ മാധ്യമത്തില്‍ വ്യക്തമാക്കിയത്. ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 […]