video
play-sharp-fill

സംസ്ഥാനത്തെ ജയിലുകൾ ഹൗസ് ഫുൾ; വിവിധ ജില്ലകളിലെ 55 ജയിലുകളിൽ കഴിയുന്നത് പതിനായിരത്തിലേറെ പേർ; തടവുകാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ജീവനക്കാരില്ല; പ്രിസൺ ഓഫിസർമാരുടെ കുറവുമൂലം ജയിൽ പ്രവർത്തനം പ്രതിസന്ധിയിൽ

കോഴിക്കോട്: സംസ്ഥാനത്തെ ഒട്ടുമിക്ക ജയിലുകളും ‘ഹൗസ് ഫുൾ’. വിവിധ ജില്ലകളിലെ 55 ജയിലുകളിൽ കഴിയുന്നത് പതിനായിരത്തിലേറെ പേരാണ്. കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷിക്കപ്പെട്ടവർ, വിചാരണ തടവുകാർ, റിമാൻഡ് പ്രതികൾ എന്നിങ്ങനെയാണ് ജയിലുകളിൽ കഴിയുന്നത്. പല ജയിലുകളിലും ഉൾക്കൊള്ളാനാവുന്നതിനേക്കാൾ 30 ശതമാനം വരെ ആളുകൾ കൂടുതലാണെന്നാണ് ജീവനക്കാർതന്നെ പറയുന്നത്. ജില്ലാ ജയിലുകളിലാണ് ഉൾക്കൊള്ളാനാവുന്നതിലധികം പേരെ താമസിപ്പിച്ചിരിക്കുന്നത്. തടവുകാരുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് ജീവനക്കാരില്ലാത്തതും ജയിലുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആറ് തടവുകാർക്ക് ഒരുദ്യോഗസ്ഥൻ എന്നതാണ് കണക്കെങ്കിലും പലയിടങ്ങളിലും അതിനൊത്ത് ജീവനക്കാരില്ല. അസി. പ്രിസൺ ഓഫിസർമാരുടെ കുറവാണ് ജയിലുകളുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത്. പി.എസ്.സി […]

യാത്രക്കാരുടെ ശ്രദ്ധക്ക്…. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് റെയിൽവേ; പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച ഇന്ത്യൻ റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ. 120 ദിവസത്തിൽ നിന്ന് 60 ദിവസമായാണ് സമയപരിധി വെട്ടിച്ചുരുക്കിയത്. അതായത് ഇനി മുതൽ 60 ദിവസം (യാത്രാ തീയതി ഒഴികെ) മുമ്പ് വരെ മാത്രമേ ട്രെയിൻ ടിക്കറ്റ് മുൻകൂട്ടി റിസർവ് ചെയ്യാൻ സാധിക്കുകയുള്ളൂ. 4 മാസം മുമ്പ് ബുക്ക് ചെയ്ത ശേഷം യാത്ര അടുക്കുമ്പോൾ ടിക്കറ്റ് റദ്ദാക്കുന്ന പ്രവണത കൂടി വരുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. 60 ദിവസമെന്ന സമയ പരിധി […]

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വിപുലമായ ഒരുക്കങ്ങൾ, മേള അരങ്ങേറുക നവംബർ 4 മുതൽ 11 വരെ ; 17 വേദികളിലായി മത്സരത്തിനെത്തുക 24000 കുട്ടികൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം : നവംബർ നാലിന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്കായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാവുന്നു. നവംബർ 4 മുതൽ 11 വരെയാണ് മേള അരങ്ങേറുക. 17 വേദികളിലായി 24,000ത്തോളം കുട്ടികൾ വിവിധ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ഉദ്ഘാടന പരിപാടിയിൽ മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന വർണ്ണാഭമായ മാർച്ച് ആകർഷണമാവും . ഒളിമ്പിക്സ് മെഡൽ ജേതാവും പ്രശസ്ത ഹോക്കി താരവുമായ പി.ആർ.ശ്രീജേഷാണ് മേളയുടെ ബ്രാൻഡ് അംബാസിഡർ. നവംബർ 4ന് വൈകുന്നേരം 5 മണിക്ക് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും. […]

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി; 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസ വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ചെന്നൈയിൽ 1964.50 രൂപയായി ഉയർന്നിട്ടുണ്ട്. 157.5 രൂപയാണ് 4 മാസത്തിനിടെ കൂടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.  

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക് ; നവംബറില്‍ 12 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എത്ര?; അറിഞ്ഞിരിക്കാം അവധി ദിനങ്ങൾ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി : നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കം ആറുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ മാസത്തില്‍ മൊത്തം 12 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക […]

അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും; സ്ഥാനം ഏറ്റെടുക്കുന്നത് സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിൻ്റെ ആരോപണത്തിനും വിവാദത്തിനും പിന്നാലെ

മലപ്പുറം: മലപ്പുറം അരിമ്പ്ര മനങ്ങറ്റ ജുമാ മസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് ചുമതലയേൽക്കും. ഉച്ചക്ക് 12മണിയോടെ പള്ളിയിലെത്തിയാണ് പാണക്കാട് തങ്ങൾ ഖാസി സ്ഥാനം ഏറ്റെടുക്കുക. സുന്നി നേതാവ് പാണക്കാട് ഉമറലി ശിഹാബ് തങ്ങളായിരുന്നു നേരത്തെ ഈ പള്ളിയുടെ ഖാസി. അദ്ദേഹത്തിൻ്റെ മരണശഷം ദീർഘകാലമായി പള്ളി ഖത്തീബ് യൂസുഫ് ഫൈസിക്കായിരുന്നു ഖാസി ചുമതല. അടുത്തിടെ ചേർന്ന പള്ളി കമ്മിറ്റി ജനറൽ ബോഡി യോഗമാണ് ഖാസിയായി പാണക്കാട് തങ്ങളെ നിശ്ചയിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് ഖാസി സ്ഥാനം വഹിക്കാനുള്ള ഇസ്ലാമിക പാണ്ഡിത്യമില്ലെന്ന […]

കഠിനമെന്റയ്യപ്പാ… കമ്പംമെട്ട് വഴിയെത്തുന്ന അയ്യപ്പഭക്തർക്ക് ഇത്തവണയും യാത്ര കഠിനം; മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താത്കാലിക സംവിധാനങ്ങളോ ഇടത്താവളങ്ങളോ ഇല്ല; ഇടത്താവളമായി ഉപയോഗിച്ചിരുന്ന കെട്ടിടം കാടുപിടിച്ച് മാലിന്യം കൂട്ടിയിടുന്ന കേന്ദ്രമായി മാറി

പത്തനംതിട്ട: അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന അയ്യപ്പഭക്തർക്ക് ഇടുക്കി ജില്ലയിലെ ആദ്യ ഇടത്താവളമായ കമ്പംമേട്ടിൽ ഇത്തവണയും സ്ഥിരം ഇടത്താവളം യാഥാർത്ഥ്യമായില്ല. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താത്കാലിക സംവിധാനവും ഒരുക്കിയിട്ടില്ല. അതിനാൽ, കമ്പംമെട്ട് വഴിയുള്ള ഭക്തരുടെ യാത്ര ഇത്തവണയും കഠിനമാകും. മണ്ഡല മകര വിളക്ക് സീസണിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഇടുക്കിയിലെ അതിർത്തിയിലുള്ള കമ്പം മെട്ട് വഴി കടന്നു വരുന്നത്. തിരക്ക് കൂടുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭക്തർ കമ്പംമെട്ടുവഴിയാണ് ശബരിമലയിലേക്ക് പോകുന്നത്. ദർശനം കഴിഞ്ഞ് കുമളി വഴി സ്വദേശത്തേക്ക് മടങ്ങും. ഇത് […]

മണ്ഡലകാല തീർഥാടനം; 300 സ്പെഷ്യൽ ട്രെയിനുകൾ സർവീസുകൾ നടത്തും ; ആകെ 72 സർവീസുകൾ ; ആദ്യഘട്ട പ്രൊപ്പോസലുകൾ തയ്യാറാക്കിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല തീർഥാടകർക്കായിട്ടുള്ള സ്പെഷ്യൽ ട്രെയിനുകൾക്കായി ആദ്യഘട്ട പ്രൊപ്പോസലുകൾ തയ്യാറാക്കിയെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചെന്നൈ- പാലക്കാട്- എറണാകുളം ടൗൺ- കോട്ടയം- കൊല്ലം, ചെന്നൈ- മധുര- ചെങ്കോട്ട- കൊല്ലം, താംബരം- തിരുനെൽവേലി- നാഗർകോവിൽ ടൗൺ- കൊല്ലം തുടങ്ങിയ വഴികളിൽ ദക്ഷിണ റെയിൽവേ ശബരിമല തീർഥാടകർക്കായിട്ടുള്ള സ്പെഷ്യൽ ട്രെയിനുകൾക്കായി ആദ്യഘട്ട പ്രൊപ്പോസലുകൾ തയ്യാറാക്കി. നിലവിൽ ഒൻപതു സർവീസുകൾ വീതം പരിഗണനയിലുണ്ട്, ആകെ 72 സർവീസുകൾ. കൂടാതെ സർവീസ് ദീർഘിപ്പിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും. അതോടൊപ്പം, മണ്ഡലകാലത്ത് ആലപ്പുഴ വഴിയുള്ള മംഗലാപുരം- കൊച്ചുവേളി […]

മുഖം മറച്ച്‌ അര്‍ധ നഗ്നരായി അർധരാത്രിയിൽ എത്തും; ശരീരത്തില്‍ എണ്ണയും കരിയും; കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്യും; പുറത്തിറങ്ങുന്ന വീട്ടുകാരെ ക്രൂരമായി ആക്രമിച്ച് കവർച്ച; ആലപ്പുഴയില്‍ കുറുവ മോഷണസംഘം എത്തിയതായി സൂചന; അതീവ ജാഗ്രത നിർദേശവുമായി പോലീസ്

ആലപ്പുഴ: തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയില്‍ എത്തിയതായി സൂചന. അതുകൊണ്ടുതന്നെ ആലപ്പുഴ ജില്ലക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസിന്‍റെ അറിയിപ്പ്. പ്രത്യേകിച്ചും രാത്രികാലങ്ങളില്‍ വലിയ ജാഗ്രത പുലർത്തണമെന്നാണ് പോലീസ് പറയുന്നത്. മണ്ണഞ്ചേരി നേതാജി ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം ഒരു മോഷണശ്രമം ഉണ്ടായിരുന്നു. അവിടെയെത്തിയ പോലീസിന് കിട്ടിയ സി സി ടി വി ദൃശ്യങ്ങളാണ് കുറുവ സംഘം ആലപ്പുഴയിലെത്തിയെന്ന സംശയത്തിന്‍റെ അടിസ്ഥാനം. മുഖം മറച്ച്‌ അര്‍ധ നഗ്നരായാണ് സാധാരണഗതിയില്‍ കുറുവ സംഘം എത്താറുള്ളതെന്ന് പോലീസ് പറഞ്ഞു. വിശദവിവരങ്ങള്‍ ഇങ്ങനെ… തമിഴ്‌നാട്ടിലെ കുറുവ മോഷണസംഘം […]

കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഇന്ന് രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 2 ജില്ലകളിലാണ് അതിശക്ത മഴക്ക് സാധ്യത. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് 01/11/2024  : പത്തനംതിട്ട, പാലക്കാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 […]