അമിതകൂലി നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും ശബരിമല തീർത്ഥാടകനെ ഇറക്കിവിട്ട സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
ശബരിമല: അമിതകൂലി നൽകാത്തതിനെ തുടർന്ന് ഡോളിയിൽ നിന്നും ശബരിമല തീർത്ഥാടകനെ ഇറക്കിവിട്ട സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഇടുക്കി ചെങ്കര പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെൽവം (56), കുമളി ചെങ്കര തെക്കേമുറിയിൽ വിപിൻ (37), പുതുവൽ മൂങ്ങലാർ എസ്റ്റേറ്റിൽ സെന്തിൽ കുമാർ (37), ചെങ്കര കച്ചമ്മൽ എസ്റ്റേറ്റ് ലയത്തിൽ പ്രസാദ് (33) എന്നിവരാണ് പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വെളുപ്പിന് ഒരു മണിയോടെ നീലിമല കയറ്റത്തിന്‍റെ തുടക്ക ഭാഗത്തായിരുന്നു സംഭവം. സന്നിധാനത്തേക്ക് പോകാനായി ഡോളിയിൽ കയറിയ അയ്യപ്പ ഭക്തനോട് പ്രതികൾ ദേവസ്വം ബോർഡ് […]