മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ട്:വിധി പകർപ്പ് പോലും വായിക്കാതെയാണ് യു ഡി എഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നത്: കെ സുരേന്ദ്രൻ.
തിരുവനന്തപുരം: മഞ്ചേശ്വരം കേസ് കോടതി തള്ളിയത് തെളിവിന്റെ കണിക പോലും ഇല്ലാത്തതുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിധി പകർപ്പ് പോലും വായിക്കാതെയാണ് യു ഡി എഫും ചില മാധ്യമങ്ങളും തനിക്കെതിരെ പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി ഒരു വിധി പുറപ്പെടുവിച്ചാൽ ആ വിധിയിൽ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെ വിമർശിക്കുന്നത് ജനാധിപത്യപരമല്ല. പ്രോസിക്യൂഷനും പൊലീസും എന്നെ സഹായിച്ചുവെന്നാണ് യു ഡി എഫ് പറയുന്നത്. കോൺഗ്രസിൻ്റെ അദ്ധ്യക്ഷൻ കെ സുധാകരൻ ഇ പി ജയരാജൻ വധശ്രമക്കേസിൽ കേരള ഹൈക്കോടതിയിൽ […]