1980 മുതല്‍ എല്‍ഡിഎഫ് കണ്‍വീനര്‍മാരായിരുന്നത് ഒമ്പതുപേർ; പിവി കുഞ്ഞിക്കണ്ണന്‍ മുതല്‍ ടിപി രാമകൃഷ്ണന്‍ വരെ നീളുന്ന പട്ടികയിൽ വീണവരും വാണവരുമായി നിരവധി നേതാക്കന്മാർ…
ഒമ്പത് പേരാണ് 1980 മുതല്‍ എല്‍ഡിഎഫ് കണ്‍വീനര്‍മാരായിരുന്നത്. പിവി കുഞ്ഞിക്കണ്ണന്‍ മുതല്‍ ടിപി രാമകൃഷ്ണന്‍ വരെ നീണ്ടുനില്‍ക്കുന്നു ആ പട്ടിക. പിവി കുഞ്ഞിക്കണ്ണന് പിന്നാലെ ടികെ രാമകൃഷ്ണന്‍ എല്‍ഡിഎഫിന്റെ ആദ്യ കണ്‍വീനര്‍ സിപിഎമ്മിലെ പിവി കുഞ്ഞിക്കണ്ണനായിരുന്നു. എംവി രാഘവനൊപ്പം ചേര്‍ന്ന് ബദല്‍ രേഖയുടെ ഭാഗമായി നടപടി നേരിട്ടതോടെ കണ്‍വീനര്‍ 1986ല്‍ സ്ഥാനം ഒഴിഞ്ഞു. പകരമെത്തിയത് ടികെ രാമകൃഷ്ണന്‍. ഒന്നരവര്‍ഷം കണ്‍വീനര്‍ സ്ഥാനത്ത് തുടര്‍ന്ന ടികെ രാമകൃഷ്ണന്‍ പിന്നീട് നായനാര്‍ മന്ത്രിസഭയില്‍ സഹകരണ മന്ത്രിയായി ഒരുപതിറ്റാണ്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ആയിരുന്ന എംഎം ലോറന്‍സ് ടികെ രാമകൃഷ്ണന് […]