മൂന്ന് പവന്റെ സ്വർണ്ണമാല വിൽക്കാൻ യുവാവ് ജ്വല്ലറിയിലെത്തി ; മാല പരിശോധിച്ച ജ്വല്ലറി ഉടമയ്ക്ക് പന്തികേട് തോന്നിയതോടെ എസ്.ഐ സുജിത്തിനെ വിളിച്ചറിയിച്ചു ; ജ്വല്ലറി ഉടമയുടെ ഫോണ്‍കോളില്‍ തെളിഞ്ഞത് മാലപൊട്ടിക്കല്‍ കേസ്
ഫറോക്ക് : കോഴിക്കോട് ഫറോക്ക് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. എസ്.പി. സുജിത്തിന് ലഭിച്ച ജൂവലറി ഉടമയുടെ ഫോണ്‍കോളില്‍ തെളിഞ്ഞത് ഒരു മാലപൊട്ടിക്കല്‍ കേസ്. ഫോണ്‍ വന്നതിനുപിന്നാലെ എസ്.ഐ. അന്വേഷിച്ചിറങ്ങിയതുകൊണ്ട് പ്രതിയെ കൈയോടെ പിടികൂടാൻ സാധിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തന്റെ സുഹൃത്തും ഫറോക്കിലെ തങ്കം ജൂവലറി ഉടമയുമായ ഗോപി, സുജിത്തിനെ വിളിക്കുന്നത്. ‘ഏകദേശം മൂന്നുപവനോളം തൂക്കം വരുന്ന സ്വർണമാല വില്‍ക്കാൻ ഒരാള്‍ വന്നിരുന്നു. മാല പരിശോധിച്ചപ്പോള്‍ മാലയില്‍ വലിച്ചില്‍ സംഭവിച്ചിട്ടുണ്ട്. കൊളുത്ത് വളഞ്ഞ മട്ടുമുണ്ട്. മാല ഞങ്ങള്‍ വാങ്ങിയിട്ടില്ല. അയാള്‍ ഇപ്പോള്‍ കടയില്‍നിന്ന് […]