play-sharp-fill

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പോക്സോ കേസിലെ പ്രതിയായ ഏന്തയാർ സ്വദേശിയ്ക്ക് 26 വർഷം കഠിനതടവും, 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോട്ടയം അതിവേഗ പോക്സോ കോടതി

സ്വന്തം ലേഖകൻ കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും, 26 വർഷം കഠിനതടവും, 1.15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഏന്തയാർ മുത്തുമല മണൽപാറയിൽ വീട്ടിൽ അരുൺ (35) നെയാണ് കോട്ടയം അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി സതീഷ് കുമാറാണ് വിധി പ്രസ്താവിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്സോ ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ 2021 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയതിനെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ […]

യൂനാനി ചികിത്സക്കായി മകളെയും കൊണ്ട് ഫാർമസിയിൽ എത്തിയ സ്ത്രീയെ പറഞ്ഞു മയക്കി പലതവണ പീഡിപ്പിച്ചു; യുവതിയുടെ നഗ്ന ഫോട്ടോകൾ എടുത്ത് ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ തട്ടിയെടുത്തു; കേസിൽ സൽവാ യൂനാനി ഫാർമസി ഉടമ പോലീസ് പിടിയിൽ

ആലപ്പുഴ: യൂനാനി ചികിത്സയുടെ മറവിൽ ഫാർമസിയിൽ വച്ച് സ്ത്രീയെ പീഡിപ്പിച്ച പ്രതി പിടിയില്‍. ആലപ്പുഴ നഗരസഭ സീവ്യൂ വാർഡിൽ പള്ളിപ്പുരയിടത്തിൽ സുധീർ (സിറാജുദ്ദീന്‍-49) ആണ് പോലീസ് പിടിയിലായത്. ആലപ്പുഴ സക്കറിയ ബസാറിൽ സൽവാ യൂനാനി ഫാർമസി എന്ന സ്ഥാപനം നടത്തുന്ന സിറാജുദ്ദീൻ മകളുടെ ചികിത്സയ്ക്കായി ഫാർമസിയിൽ എത്തിയ സ്ത്രീയെ പ്രലോഭനങ്ങളിലൂടെ പറഞ്ഞു മയക്കി പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. തുടർന്ന് യുവതിയുടെ നഗ്ന ഫോട്ടോകൾ തന്റെ കൈവശമുണ്ടെന്നും അത് പുറത്തുവിടുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പ്രതി പുതുതായി തുടങ്ങുന്ന ഫാർമസിയുടെ ആവശ്യത്തിലേക്ക് 2 ലക്ഷം രൂപയും വാങ്ങിച്ചെടുത്തിരുന്നു. […]

മയക്കുമരുന്ന് കേസുകളിൽ എത്രയും വേഗം ചാർജ് ഷീറ്റ് നൽകും ; രാത്രികാല പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും നിർദ്ദേശം ; സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകന യോഗം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇക്കൊല്ലം ജൂൺ മുതലുള്ള മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പോലീസ് ആസ്ഥാനത്ത് നടന്നു. സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിച്ചു. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു. സ്കൂൾ, കോളേജ്അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജനമൈത്രി പോലീസിനെ ചുമതലപ്പെടുത്തണം. കുറ്റവാളികളെ അമർച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയിൽ നടപ്പാക്കിയ മാപ്പിംഗ് സംവിധാനം എല്ലാ ജില്ലകളിലും […]

മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധനയും നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്; തീരുമാനം സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ; രോ​ഗ ചികിത്സക്കുള്ള മില്‍ട്ടിഫോസിന്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിർദേശം

തിരുവനന്തപുരം: മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ കൂടുതലായി സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ലോകത്ത് 60 മുതല്‍ 70 ശതമാനം വരെയുള്ള മസ്തിഷ്‌കജ്വരം കേസുകളിലും രോഗ സ്ഥിരീകരണം ഉണ്ടാകാറില്ല. ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) എടുത്തിരിക്കുന്നത്. കേസുകളുടെ എണ്ണം കൂടിയാലും ഫലപ്രദമായ ചികിത്സയിലൂടെ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനാകും. […]

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം വൈദ്യുതി നിയന്ത്രിക്കും; വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് ജനങ്ങൾ സഹകരിക്കണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാലാണ് നടപടി. അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.  

ഏലമലക്കാടുകളിൽ കാട്ടുമൃഗങ്ങളോടും കരിനിയമങ്ങളോടും പോരാടുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹരിക്കണമെന്ന് ദേശീയ ജനതാ പാർട്ടി ഇടുക്കി ജില്ലാക്കമ്മറ്റി; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മനുഷ്യത്വത്തോടെ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ജില്ലാ നേതൃയോഗത്തിന്റെ പ്രമേയം

കട്ടപ്പന: ഇടുക്കി ജില്ലയിലെ ഏലമലക്കാടുകളിൽ കാട്ടുമൃഗങ്ങളോടും കരിനിയമങ്ങളോടും പോരാടുന്ന കർഷകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് ദേശീയ ജനതാ പാർട്ടി ഇടുക്കി ജില്ലാക്കമ്മറ്റി സർക്കാരിനോട് ആവിശ്യപ്പെട്ടു. ഇടുക്കിയിൽ ഏലം കൃഷി ചെയ്ത് രാജ്യത്തിന് വൻതോതിൽ വിദേശനാണ്യം ഉണ്ടാക്കിത്തന്നവരാണ് ഇടുക്കിയിലെ കർഷകരെന്ന് യോഗം ഉ​ദ്ഘാടനം ചെയ്ത സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ജോസഫ് ഓർമ്മിപ്പിച്ചു. ഹൈറേഞ്ചു മേഖല മുഴുവൻ വനമാണെന്നും ജില്ലയിലെ ഭൂരിഭാഗം ഭൂമിയുടെയും ഉടമസ്ഥാവകാശം വനംവകുപ്പിനാണ് എന്നുമാണ് പ്രകൃതിസ്നേഹികളുടെ വേഷംകെട്ടിയിറങ്ങിയ ഒരു കൂട്ടം കപട പരിസ്ഥിതിവാദികൾ പ്രചരിപ്പിക്കുന്നത്. ജില്ലക്ക് വെളിയിലുള്ള ഇക്കൂട്ടർ നടത്തുന്ന പ്രചരണത്തിൽ […]

സിപിഐ കടലാസ് പുലി പോലുമല്ല ; പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടി; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സിപിഐ വോട്ട് എവിടെ പോയി എന്ന് പറയണം : കേരള യൂത്ത് ഫ്രണ്ട് എം

കോട്ടയം : കേരള കോൺഗ്രസ് എമ്മിനെ കടലാസ് പുലിയെന്ന് ആരോപിക്കുന്ന സിപിഐ കടലാസ് പുലി പോലുമല്ല, പ്രസ്താവന കൊണ്ട് മാത്രം ജീവിക്കുന്ന പാർട്ടിയാണ് എന്ന് യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ഡിനു ചാക്കോ. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പേരിൽ കേരള കോൺഗ്രസിനെ വിമർശിക്കുന്ന സിപിഐ ഓർക്കേണ്ടത് തങ്ങൾ മത്സരിച്ച എല്ലാ സീറ്റിലും തോറ്റു എന്നാണ്. കേന്ദ്ര സർക്കാരിനെതിരായ ശക്തമായ പ്രതികരണം ഉണ്ടായപ്പോഴാണ് കേരളത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. ഇത് തിരിച്ചറിയാതെ കേരള കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന സിപിഐ മൂഡ സ്വർഗത്തിലാണ് കഴിയുന്നത്. സ്വന്തമായി പത്ത് വോട്ട് […]

പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളെ പീഡിപ്പിച്ച രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു

  കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തി  പോലീസ് കേസെടുത്തു. മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശനെ അറസ്റ്റ് ചെയ്തു. മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയായ അനീഷിനെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.   അതേസമയം, ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പാര്‍ട്ടി ഇവർക്കെതിരെ നടപടിയെടുത്തു.  ഇരുവരെയും സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.  

പി വി അൻവറിന്‍റെ നീക്കത്തിന് പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമൗലികവാദ സംഘടനകൾ, നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയെന്നത് ലക്ഷ്യം, നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം തരം താഴ്ന്നത്; അൻവറിനെതിരെ ആരോപണവുമായി പാലൊളി മുഹമ്മദ് കുട്ടി

മലപ്പുറം: പി വി അൻവര്‍ എംഎൽഎക്കെതിരെ ആരോപണവുമായി മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടി. മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരോപണം. പി വി അൻവറിന്‍റെ നീക്കത്തിന് പിന്നിൽ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള മതമൗലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് ആരോപിച്ചു. അൻവറിന്‍റെ പൊതുസമ്മേളനം വിജയിപ്പിച്ചത് ഇത്തരം സംഘടനകളാണ്. നാട്ടിൽ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. നിസ്ക്കാരം തടയാൻ പാർട്ടി ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണെന്നും പാലൊളി മുഹമ്മദ് കുട്ടി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം […]

രക്തസമ്മർദത്തെ തുടർന്ന് വീട്ടിൽ തളർന്നു വീണ് യുവതി ആശുപത്രിയിൽ മരിച്ചു

പെരിയ : രക്തസമ്മർദത്തെ തുടർന്ന് തളർന്നു വീണ യുവതി ആശുപത്രിയിൽ ചരിച്ചു. ചാലിങ്കാല് എണ്ണപ്പാറയിലെ  നിഷ(33)യാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ക്ഷീണിതയായി തളർന്നു വീണ നിഷയെ ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിലൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എണ്ണപ്പാറയിലെ സി നാരായണന്റെയും നിർമ്മലയുടെയും മകളാണ്. ഭർത്താവ് : വട്ടംതട്ട ഉണുപ്പും കല്ലിലെ വിജേഷ്. മൂന്നു വയസുള്ള നൈനിഷ ഏകമകളാണ്. സഹോദരൻ നിധീഷ്.