പോക്‌സോ കേസിൽ യെദ്യൂരപ്പയ്ക്ക് താൽക്കാലിക ആശ്വാസം; സെപ്റ്റംബർ അഞ്ച് വരെയാണ് യെദിയൂരപ്പയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞത്
ബെൻഗളൂരു: പോക്സോ കേസില്‍ കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പക്ക് താല്‍ക്കാലിക ആശ്വാസം. അറസ്റ്റ് തടഞ്ഞ കർണാടക ഹൈകോടതി ഉത്തരവ് സെപ്റ്റംബർ അഞ്ചുവരെ നീട്ടി. വെള്ളിയാഴ്ച കേസില്‍ വാദം കേള്‍ക്കവെയാണ് ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവും ബാധകമാണെന്ന് കോടതി വ്യക്തമാക്കിയത്. കേസില്‍ യെദിയൂരപ്പക്കെതിരെ സി.ഐ.ഡി അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. കുറ്റപത്രം കോടതിയില്‍ ഹാജരാക്കാൻ കൂടുതല്‍ സമയം വേണമെന്ന് സി.ഐ.ഡി വിഭാഗത്തിനുവേണ്ടി ഹാജരായ പബ്ലിക് പ്രോ സിക്യൂട്ടർ അശോക് നായിക് കോടതിയോട് അഭ്യർഥിച്ചു. എന്നാല്‍, കൂടുതല്‍ സമയം അനുവദിക്കരുതെന്നും വിചാരണ […]