play-sharp-fill

ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന മനുഷ്യർക്ക് സഹായഹസ്തവുമായി കുടുംബം; തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളും വാരിക്കൂട്ടി കരീം വയനാട്ടിലേക്ക് ഓടിയെത്തി

കോഴിക്കോട്: ഉഴുതുമറിച്ച ഉരുൾദുരന്തത്തിൽ സർവവും നഷ്ടപ്പെട്ട വയനാട്ടിലെ നിസ്സഹായരായ മനുഷ്യരുടെ ഇടയിലേക്ക് സ്നേഹത്തിന്റെ കരങ്ങൾ നീട്ടി വകടരയിൽ നിന്നൊരു കുടുംബം. പാലയാട് പുത്തൻനടയിൽ ടെക്സറ്റൈൽ നടത്തുന്ന കരീമാണ് തന്റെ കടയിലെ മുഴുവൻ വസ്ത്രങ്ങളുമെടുത്ത് വയനാട്ടിലേക്ക് ഓടിയെത്തിയത്. ദുരന്തത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന മനുഷ്യർക്ക് വസ്ത്രങ്ങൾ നൽകി സഹായിക്കാമെന്ന ഭാര്യ സറീനയുടെ നിർദേശം കേട്ടാണ് കരീം തന്റെ കടയിലുള്ളതെല്ലാം വാരിയെടുത്ത് പുറപ്പെട്ടത്. കടയിലുള്ളതിന് പുറമെ തൊട്ടടുത്ത കടങ്ങളിൽ നിന്ന് കിട്ടുന്നതല്ലാം ശേഖരിച്ചാണ് കരീം മകൻ മുഹമ്മദ് കലഫിനെയും കൂട്ടി ദുരിതാശ്വാസ ക്യാമ്പിലെത്തിയത് സാധനങ്ങൾ കൈമാറിയത്. ഇനിയും അവശ്യ […]

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ അധ്യാപകന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : വടകര വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ട. അധ്യാപകന്‍ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി. 60 വയസായിരുന്നു. അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു. അപകടം നടന്ന അടിച്ചിപ്പാറ മഞ്ഞച്ചീളികുന്നിൽ നാട്ടുകാരും  റെസ്ക്യൂ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന അടിച്ചിപ്പാറ മഞ്ഞച്ചീളി പള്ളി ഭാഗത്ത് കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടെന്ന് അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു മാഷും അയൽവാസിയും വിലങ്ങാട് സ്കൂൾ അധ്യാപകനായ […]

വെള്ളാർമല സ്കൂളിനെ വയനാട്ടിലെ മാതൃക സ്കൂളാക്കും: അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കൂൾ പുനർ നിർമ്മിക്കും: മന്ത്രി വി. ശിവൻകുട്ടി

  തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ തക‍ർന്ന വെള്ളാർമല സ്കൂളിനെ സംസ്ഥാനത്തെ മാതൃകാ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടിയന്തിരമായി ഇക്കാര്യത്തിൽ നടപടി എടുക്കും.   ഭൂകമ്പം ഉൾപ്പെടെ അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള കെട്ടിടം സ്കൂളിന് നിർമ്മിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മാണം നടത്തും. സ്‌കൂളിന് ചുറ്റുമത്തിലും പണിയുമെന്നും ഉറപ്പ് പറഞ്ഞു.   ബജറ്റിൽ ഒരു ജില്ലയിൽ ഒരു മാതൃക സ്കൂൾ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും വയനാട്ടിലെ ഈ മാതൃക സ്കൂൾ വെള്ളാർമല സ്കൂൾ ആയിരിക്കുമെന്നും […]

വയോധികന്റെ ശ്വാസകോശത്തിൽ 2 സെ.മീ നീളമുള്ള കോഴിക്കറിയിലെ എല്ല്, ശസ്ത്രക്രിയ ചെയ്യാതെ എല്ല് പുറത്തെടുത്ത് അമൃത ആശുപത്രി

  കൊച്ചി: മൂന്ന് വർഷമായി ശ്വാസകോശ സംബന്ധിമായ ബുദ്ധിമുട്ടുകൾ കൊണ്ട് വലഞ്ഞ 62കാരന്റെ ശ്വാസകോശത്തിൽ നിന്ന് കോഴിക്കറിയിലെ എല്ല് കണ്ടെത്തി. തുടർന്ന് ശ്വാസകോശത്തിൽ നിന്നും കറിയിൽ നിന്നുള്ള എല്ല് നീക്കം ചെയ്തു.   വളരെ നീണ്ട് നിൽക്കുന്ന ചുമയും ശ്വാസതടസവും ഇടവിട്ടെത്തുന്ന പനിയുമായിരുന്നു 62കാരനെ വലച്ചിരുന്നത്. എക്സ് റേ പരിശോധനയിലും സി ടി സ്കാനിലും ശ്വാസകോശത്തിൽ അന്യവസ്തുവുള്ളതായി കണ്ടെത്തുകയായിരുന്നു. ശ്വാസകോശത്തിന്റെ വലത്തേ നാളിയുടെ താഴ്ഭാഗത്താണ് എല്ല് കുടുങ്ങിയത്.     അന്യവസ്തുവിന് പുറമേയ്ക്ക് ദശ വന്ന നിലയിലായിരുന്നു എല്ലിന്റെ ഭാഗമുണ്ടായിരുന്നത്. ഫ്ലെക്സിബിൾ ബ്രോങ്കോസ്പി എന്ന […]

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം ; ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും, തീവ്ര-അതിതീവ്ര മഴ മുന്നറിയിപ്പുകളില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മധ്യ- വടക്കൻ ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തീവ്ര-അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ല. അതിശക്തമായ മഴയ്ക്ക് സാധ്യത ഇല്ലെന്ന് അറിയിക്കുമ്ബോഴും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാംകുളം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തൃശൂര്‍, കാസർകോട്, കണ്ണൂർ തുടങ്ങി 10 ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ് 02-08-2024 […]

ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണു ; മാവേലിക്കരയിൽ കൃഷി വകുപ്പ് ജീവനക്കാരൻ മരിച്ചു

  മാവേലിക്കര: ആലപ്പുഴ വൈ.എം.സി.എയിൽ ഷട്ടിൽ കളിക്കുന്നതിനിടയിൽ കൃഷി വകുപ്പ് ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു. മാവേലിക്കര കൊറ്റാർ കാവ് മുറിയിൽ വാലുപറമ്പിൽ പരേതനായ കേശവൻകുട്ടിയുടെ മകൻ വി.കെ.സജീവ് (53) ആണ് മരിച്ചത്. മാങ്കാംകുഴി ജില്ലാ കൃഷിത്തോട്ടത്തിൽ ഡ്രൈവറായിരുന്നു സജീവ്.   ഷട്ടിൽ കളിക്കുന്നതിനിടയിൽ കോർട്ടിൽ കുഴഞ്ഞു വീണ സജീവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.

അർജുൻ ദൗത്യം : ഗംഗാവലി പുഴയിൽ ആഴവും ഒഴുക്കും കൂടുതൽ, തൃശൂരിൽ നിന്നും ഡ്രജ്ജർ ഷിരൂരിലേയ്ക്ക് കൊണ്ടുപോകില്ല

തൃശ്ശൂര്‍: ലോറി ഡ്രൈവർ അർജുനെ കണ്ടെത്താൻ തൃശൂരില്‍ നിന്ന് ഷിരൂരിലേയ്ക്ക് ഡ്രജർ കൊണ്ടുപോകില്ല.ഗംഗാവലി പുഴയില്‍ ആഴവും ഒഴുക്കും കൂടുതലാണ്.ഡ്രജർ ഗംഗാവലി പുഴയില്‍ ഇറക്കാൻ കഴിയില്ല.കൃഷിവകുപ്പിലെ അസിസ്റ്റൻ്റ് ഡയറക്ടർമാർ അടങ്ങിയ സംഘം ഷിരൂരില്‍ പോയിരുന്നു..വിദഗ്ധ സംഘം തൃശൂർ കലക്ടർക്ക് റിപ്പോർട്ട് നല്‍കി.തൃശൂരിലെ ഡ്രജ്ജര്‍ യന്ത്രം ഷിരൂരിലെ ഗംഗാവലിപ്പുഴയിലേക്ക് കൊണ്ടുപോകുന്നതിന് വെല്ലുവിളികളേറെയായിരുന്നു. പുഴയിലെ ഒഴുക്ക് നാലു നോട്സില്‍ കൂടുതലാണെങ്കില്‍ ഡ്രജ്ജര്‍ ഇറക്കാന്‍ പ്രയാസമാണ്. കോഴിക്കോട് പേരാമ്ബ്ര മലയില്‍ ഇന്‍ഡസ്ട്രീസ് കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് നിര്‍മ്മിച്ചു നല്‍കിയ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് കോള്‍പ്പടവുകളോട് ചേര്‍ന്ന കനാലുകളിലെയും തോടുകളിലെയും ചണ്ടി […]

മുണ്ടക്കൈ ദുരന്തത്തിൽ മരണം 284; തമിഴ്നാട് അതിർത്തി കടന്നും തിരച്ചിൽ നടത്തും

മുണ്ടക്കൈ : ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 284 ആയി ഉയർന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. നിലമ്പൂർ 139, മേപ്പാടി സിഎച്ച്സി 132, വിംസ് 12, വൈത്തിരി 1, ബത്തേരി 1 എന്നിങ്ങനെയാണ് കണക്കുകൾ. ഇന്നത്തെ തെരച്ചിൽ യന്ത്രസഹായത്തോടെയാണ് നടക്കുന്നത്. ബെയ്ലി പാലം നിർമ്മാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേഗം കൈവരിക്കും. രക്ഷാദൗത്യത്തിന് കൂടുതൽ യന്ത്രങ്ങൾ എത്തിക്കും.1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു. പോലീസിന്റെ കെ 9 ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ബെയ്‌ലി […]

പൊടിമറ്റത്തിൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (83) അന്തരിച്ചു

പയ്യപ്പാടി: പൊടിമറ്റത്തിൽ പരേതനായ ജോസഫിൻ്റെ ഭാര്യ അന്നമ്മ ജോസഫ് (83) അന്തരിച്ചു. വാകത്താനം കാലായിൽ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (02/08/2024 വെള്ളി) 12ന് വെള്ളുക്കുട്ട സെന്റ്. തോമസ് ഓർത്തഡോക്സ് പള്ളിയിൽ.

വഞ്ചിയൂർ വെടിവയ്പ്പ്: പീഡിപ്പിച്ചതിലുള്ള പ്രതികാരം കൊണ്ടെന്ന് പ്രതിയുടെ മൊഴി; വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരെ കേസ്

  തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവയ്പ് കേസിൽ പ്രതിയുടെ മൊഴിയിൽ മുൻ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. വഞ്ചിയൂർ സ്വദേശി സുജിത്തിനെതിരെയാണ് കേസ്.   സുജിത്തിൻ്റെ വീട്ടിൽ കയറി ഇദ്ദേഹത്തിൻ്റെ ഭാര്യയെ യുവ ഡോക്ടർ ദീപ്തി വെടിവച്ചിരുന്നു. തന്നെ പീഡിപ്പിച്ചതിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയത് എന്നായിരുന്നു പ്രതിയുടെ മൊഴി. ഇവരുടെ പരാതിയിലാണ് സംഭവത്തിൽ സുജിത്തിനെതിരെ കേസെടുത്തത്.   കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വഞ്ചിയൂരിലെ വീട്ടിൽ കയറി വീട്ടമ്മയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടറായ യുവതി വെടിവച്ചത്. വ്യക്തിവൈരാഗ്യമോ-സാമ്പത്തിക പ്രശ്നങ്ങളോ ആകുമെന്ന് ഉറപ്പിച്ചാണ് പൊലീസ് കേസ് അന്വേഷിച്ചത്. […]