play-sharp-fill

കരയിലും പുഴയിലും നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം; പ്രതീക്ഷകള്‍ കൈവിടുന്നു, അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വിഫലം

സ്വന്തം ലേഖകൻ ബംഗളൂരു: പ്രതീക്ഷകള്‍ കൈവിടുന്നു, ഏഴാംദിവസവും അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വിഫലം. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനു വേണ്ടി കരയിലും പുഴയിലും നടത്തിയ തിരച്ചില്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. ഇന്നും അര്‍ജുനും ലോറിയും എവിടെയെന്നു കണ്ടെത്താനായില്ല. ലോറി കരയില്‍ ഇല്ല എന്ന നിഗമനത്തിലാണ് സൈന്യവും രക്ഷാപ്രവര്‍ത്തകരും. പ്രദേശത്ത് റെഡ് അലേര്‍ട്ട് ആണ്. മഴ പെയ്യുന്നതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കരയിലെ തിരച്ചില്‍ സൈന്യം പൂര്‍ണമായും അവസാനിപ്പിച്ചതായി കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് മൂന്നിടങ്ങളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ റഡാറില്‍ സിഗ്‌നല്‍ ലഭിച്ച […]

108 ജീവനക്കാരുടെ സമരം മൂലം സാധാരണക്കാർ വൻതുക മുടക്കി സ്വകാര്യ ആബുലൻസ് വിളിക്കേണ്ടി വരുമെന്ന് പരാതി; അടിക്കടിയുള്ള സമരം സംബന്ധിച്ച് അന്വേഷണം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ; ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ 108കാരുടെ പ്രതിഷേധ സമരം നാളെ മുതൽ

തിരുവനന്തപുരം: പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ 108 ജീവനക്കാർ അടിക്കടി സമരം ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് നിർദ്ദേശം നൽകിയത്. ശമ്പളം കിട്ടാൻ വൈകുമ്പോൾ സേവനം നിർത്തുന്ന പ്രവണത അടിയന്തരമായി തടയണമെന്ന് ഇത് സംബന്ധിച്ച് പരാതി നൽകിയ അനീഷ് മണിയൻ ആവശ്യപ്പെട്ടു. അധിക്യതർ മൗനം പാലിക്കുന്നത് കൊണ്ടാണ് ഇത്തരം സമരങ്ങൾ നടത്തുന്നത്. 108 ആംബുലൻസ് ജീവനക്കാർ സമരം നടത്തുന്നത് കാരണം വൻതുക മുടക്കി സ്വകാര്യ ആബുലൻസ് […]

സംസ്ഥാനത്ത് മഴക്കെടുതി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും മരണപ്പെട്ടത് 25 ഓളം പേർ, റോഡും, മറ്റു അടിസ്ഥാന സൗകര്യങ്ങളും കടുത്ത മഴ കാരണം തകർന്നു, എൻഡിആർഎഫിന്റെ അധികസേന കേരളത്തിൽ വിന്യസിക്കണം; അടിയന്തരമായി കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്ര സഹായം പ്രഖ്യാപിക്കണമെന്നും കെ രാധാകൃഷ്ണൻ

തിരുവനന്തപുരം: മഴക്കെടുതി കേരളത്തിന്‌ 1000 കോടിയുടെ കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കെ രാധാകൃഷ്ണൻ എംപി ലോക്സഭയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. തുടർച്ചയായ മഴ കാരണം കേരളത്തിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം 25 ഓളം പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്നും, റോഡും, മറ്റു അടിസ്ഥാന സൗകര്യങ്ങളും കടുത്ത മഴ കാരണം തകർന്നിരിക്കുകയാണ് അതുകൊണ്ട് പ്രത്യേക ഫണ്ട്‌ അനുവദിക്കണമെന്നും, എൻഡിആർഎഫിന്റെ അധികസേന കേരളത്തിൽ വിന്യസിക്കണമെന്നും എം പി ലോക്സഭയിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്ത് പൊതുവേ മഴ തുടരാനാണ് സാധ്യത.വടക്കൻ കേരളത്തിൽ അടുത്ത് അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതെയെന്നാണ് […]

പാരീസിലെ ഒളിംപിക്‌സ് അവസാന മത്സരം; രാജ്യാന്തര ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പിആര്‍ ശ്രീജേഷ് ; വിരമിക്കല്‍ പ്രഖ്യാപിച്ചത് സാമൂഹിക മാധ്യമങ്ങളിലൂടെ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പാരീസിലെ ഒളിംപിക്‌സ് മത്സരത്തോടെ രാജ്യാന്തര ഹോക്കിയില്‍ നിന്ന് വിരമിക്കുമെന്ന് മുതിര്‍ന്ന താരവും മുന്‍ ഇന്ത്യന്‍ ക്യാപറ്റനുമായ പിആര്‍ ശ്രീജേഷ്. തന്റെ അവസാന രാജ്യാന്തര മത്സരമായിരിക്കും പാരീസ് ഒളിംപിക്‌സിലേതെന്ന് ശ്രീജേഷ് പറഞ്ഞു. 2006ല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 36കാരനായ മലയാളി താരത്തിന്‍റെ നാലാമത് ഒളിംപിക്‌സാണ് പാരീസിലേത്. 2020ല്‍ ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു. 2016ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് ശ്രീജേഷ് ആയിരുന്നു. രാജ്യാന്തര ഹോക്കിയിലെ തന്റെ അവസാനമത്സരമായിരിക്കും പാരീസിലേതെന്ന് […]

കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞു കൊന്ന പ്രതിയായ അമ്മയ്ക്ക് ഉപാധികളോടെ ജാമ്യം

  കൊച്ചി: പനമ്പിള്ളി നഗറിൽ പിഞ്ചുകുഞ്ഞിനെ ഫ്ലാറ്റിൽ നിന്നെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതിയായ അമ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി. എറണാകുളം ജില്ല വിട്ടുപോകരുതെന്ന് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് ജാമ്യം.   കേസ് അന്വേഷണം പൂർത്തിയായെന്നും കുഞ്ഞിന്റെ അമ്മയായിരുന്ന 23 വയസ്സുകാരി ലൈംഗിത അതിക്രമ കേസിൽ അതിജീവിതയാണെന്നുമുള്ള പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.   കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റിന് മുകളിൽ  അഞ്ചാം നിലയിൽ നിന്നാണ് അമ്മ പിഞ്ചുകുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയത്. റോഡിലേക്ക് […]

‘ഹൃദയം കൊണ്ടൊരു കരുതല്‍’ ഡാലിയ ടീച്ചറുടെ ഹൃദയം പതിനാലുകാരി വിദ്യാര്‍ത്ഥിയില്‍ മിടിക്കും ; 6 പേര്‍ക്ക് പുതുജീവനേകി ടീച്ചര്‍ യാത്രയായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരുപാട് വിദ്യാര്‍ഥികള്‍ക്ക് അറിവും സ്നേഹവും കരുതലും പകര്‍ന്ന കൊല്ലം കുഴിത്തുറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ ബി ഡാലിയ ടീച്ചറുടെ (47) ഹൃദയം മറ്റൊരു വിദ്യാര്‍ത്ഥിയില്‍ മിടിക്കും. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയില്‍ ചികിത്സയിലുള്ള തൃശൂര്‍ ചാവക്കാട് സ്വദേശിനി 14 വയസുകാരിയ്ക്കാണ് ഹൃദയം മാറ്റിവച്ചത്. ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസത്രക്രിയയ്ക്കാണ് സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ കോട്ടയം മെഡിക്കല്‍ […]

മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി ; ബിഹാറിന് പ്രത്യേക പദവി നൽകാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബിഹാറിന് പ്രത്യേക പദവി നൽകാൻ പദ്ധതിയില്ലെന്ന് കേന്ദ്രസർക്കാർ. മുന്‍കാലങ്ങളില്‍ ചില പ്രത്യേകഘടകങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് ദേശീയ വികസന കൗണ്‍സില്‍ പ്രത്യേക പദവി അനുവദിച്ചിരുന്നു. എന്നാല്‍ ബിഹാറിനുള്ള പ്രത്യേക പദവി സംബന്ധിച്ച ആവശ്യം നിലവിലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയല്ല ഉന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു. ബിഹാറിന് പ്രത്യേക പദവി നൽകാൻ സർക്കാരിന് പദ്ധതിയുണ്ടോയെന്ന് സംസ്ഥാനത്ത് നിന്നുള്ള ജെഡിയു എംപി രാംപ്രിത് മണ്ഡൽ ധനകാര്യമന്ത്രാലയത്തോട് ചോദിച്ചിരുന്നു. ഇതിന് പ്രതികരണമായി രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി […]

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം ലാൻ്റ് ചെയ്യുമ്പോഴുണ്ടായ ശക്തമായ കാറ്റില്‍ വീടിൻറെ മേല്‍ക്കൂര തകര്‍ന്നു ; വീട്ടിലുണ്ടായിരുന്ന കുട്ടി ശബ്ദം കേട്ട് ഓടിരക്ഷപ്പെട്ടതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

മലപ്പുറം: കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്ബോഴുണ്ടായ ശക്തമായ കാറ്റില്‍ വീടിൻറെ മേല്‍ക്കൂരയില്‍ നിന്ന് ഓടുകള്‍ പാറിപ്പോയെന്ന് പരാതി. പരിസരത്തെ വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് നൂറിലധികം ഓടുകള്‍ പാറിപ്പോയി. ശനിയാഴ്ച രാത്രി ഒമ്ബതോടെയാണ് സംഭവം. റണ്‍വേയുടെ കിഴക്കു വശത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായ കാറ്റില്‍, കരിപ്പൂരിനടുത്ത് ഇളനീർക്കര മേലേപ്പറമ്ബില്‍ മഞ്ഞപ്പുലത്ത് പരേതനായ മൊയ്തീൻറെ വീട്ടിലാണ് സംഭവം. മേല്‍ക്കൂരയിലെ ഓടുകള്‍ ഒരുമിച്ച്‌ പറന്നുപോവുകയായിരുന്നു. മുറ്റത്തും വീടിനകത്തും ഓടുകള്‍ പൊട്ടിവീണ് ചിതറിക്കിടക്കുകയാണ്. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മൊയ്തീന്റെ മകള്‍ ജുവൈരിയ ശബ്ദം കേട്ട് ഓടിരക്ഷപ്പെട്ടു. ജുവൈരിയയുടെ സഹോദരൻ […]

പുഴയിൽ കുളിക്കാൻ ഇറങ്ങിയ വയോധിക ഒഴുകിയത് മൂന്ന് കിലോമീറ്ററോളം: ഒടുവിൽ രക്ഷകരായി ഫയർഫോഴ്സ്

  കോഴിക്കോട്: കുളിക്കുന്നതിനിടെ പുഴയില്‍ വീണ 74 വയസ്സുകാരി മൂന്ന് കിലോമീറ്ററോളം ഒഴുകിപ്പോയി. മുക്കം സ്വദേശിനി മാധവിയാണ് അപകടത്തില്‍പ്പെട്ടത്.   തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ അഗസ്ത്യന്‍മുഴി പാലത്തിന് സമീപമാണ് സംഭവം നടന്നത്. കുളിക്കാനായി ഇറങ്ങിയ മാധവി പുഴയിലേക്ക് വീണ് ഒഴുകിപ്പോവുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം ഒഴുകിയ ശേഷം ഇതുവഴി വന്ന ഓട്ടോ ഡ്രൈവര്‍ ദിലീപ് സംഭവം കണ്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ മുക്കം ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി.   മുക്കം ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടല്‍ മൂലം വയോധികയെ രക്ഷപ്പെടുകയായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങളും അഫ്‌നാസ്, […]

ശസ്ത്രക്രിയക്ക് പിന്നാലെ, യുവതിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തി; സംഭവത്തില്‍ 20 വര്‍ഷത്തിന് ശേഷം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

സ്വന്തം ലേഖകൻ ബംഗളൂരു: ശസ്ത്രക്രിയക്ക് പിന്നാലെ, യുവതിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ 20 വര്‍ഷത്തിന് ശേഷം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. ബംഗളൂരു സ്വദേശിനിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ പത്മാവതിക്ക് അന്‍പതിനായിരം രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. പോളിസി കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി യുവതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. 2004 സെപ്തംബര്‍ 29-നാണ് 32കാരി ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. രണ്ടു ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. […]