play-sharp-fill

നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച്‌ അപകടം; അടിമാലിയില്‍ യുവാവിന് ദാരുണാന്ത്യം

അടിമാലി: ബൈസണ്‍വാലി സ്കൂള്‍ പടിക്കു സമീപം നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച്‌ യുവാവ് മരിച്ചു. മുട്ടുകാട് കാക്കാക്കട പൊന്മലശേരില്‍ ചന്ദ്രന്റെ മകൻ അനന്തു(20) ആണ് മരിച്ചത്. അനന്തു സഞ്ചരിച്ച ബൈക്ക് ബൈസണ്‍വാലി സ്കൂള്‍ പടിക്കു സമീപം നിയന്ത്രണം നഷ്ടപ്പെട്ട് പാതയോരത്തെ മരത്തില്‍ ഇടിച്ച്‌ മറിയുകയായിരുന്നു. ഗുരുതര പരിക്കേറ്റ അനന്തുവിനെ നാട്ടുകാർ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇലക്‌ട്രിക്കല്‍ ജോലികള്‍ ചെയ്തുവന്നിരുന്ന അനന്തു ബൈസണ്‍വാലിയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. രാജാക്കാട് പൊലീസ് […]

ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ…? ചരിത്രപരമായ തീരുമാനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി; എയിംസ് അടക്കം പ്രതീക്ഷയില്‍ കേരളം; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ഡൽഹി ; മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയില്‍ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയില്‍ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. സഖ്യ കക്ഷികള്‍ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പില്‍ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാല്‍ ഇക്കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റില്‍ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ […]

ഗര്‍ഭാവസ്ഥയുടെ അവസാനംതൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസംവരെ നീണ്ടുനില്‍ക്കുന്ന മാനസികാവസ്ഥ ; പ്രസവാനന്തര വിഷാദം ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’ ; അറിയാം ഇക്കാര്യങ്ങൾ ; കുറിപ്പുമായി ഡോ. മനോജ് വെള്ളനാട്

സ്വന്തം ലേഖകൻ എറണാകുളത്ത് 28 ദിവസം മുമ്പ് പ്രസവം കഴിഞ്ഞ ഒരമ്മ ആത്മഹത്യ ചെയ്ത വാര്‍ത്ത നാം വളരെ വേദനയോടെ കേട്ടതാണ്. ഭാര്യയുടെ ആത്മഹത്യയില്‍ മനംനൊന്ത് ഭർത്താവും സ്വകാര്യ ആശുപത്രിയുടെ എക്സ്റേ മുറിയിൽ കയറി ഇന്ന് തൂങ്ങിമരിച്ചു. ഒന്നര വയസുള്ള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്. ശനിയാഴ്ചയാണ് യുവതി ആത്മഹത്യ ചെയ്തത്. പ്രസവാനന്തര വിഷാദമാണ് യുവതി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രസവാനന്തരമുണ്ടാകുന്ന വിഷാദരോഗമാണ് ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍’. ഗര്‍ഭാവസ്ഥയുടെ അവസാനംതൊട്ട് കുഞ്ഞുണ്ടായി ഏതാനും മാസംവരെ നീണ്ടുനില്‍ക്കുന്ന മാനസികാവസ്ഥയാണിത്. പോസ്റ്റ്പാര്‍ട്ടം ബ്ലൂസ്, പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍, പോസ്റ്റ്പാര്‍ട്ടം […]

ഐതിഹ്യമാലയും കൊട്ടാരത്തില്‍ ശങ്കുണ്ണിയും ; 87-ാം ചരമദിനാചരണവും ചരിത്രം പരിചയപ്പെടലും നടത്തി

സ്വന്തം ലേഖകൻ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 87-ാം ചരമദിനാചരണവും ഐതീഹ്യമാലയുടെ ചരിത്രം പരിചയപ്പെടലും, കെ എ അയ്യപ്പൻപിള്ള സ്മാരക മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ നടന്നു. കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരക ട്രസ്റ്റ് സെക്രട്ടറി വി.ശശിധരശർമ്മ മുഖ്യ പ്രഭാഷണം നടത്തി.ലൈബ്രറി സെക്രട്ടറി ശ്യാംകുമാർകെ എസ്., കോട്ടയം കവിയരങ്ങ് കോർഡിനേറ്റർ ബേബി പാറക്കടവൻ, പു.ക.സ കോട്ടയം ഏരിയ പ്രസിഡൻ്റ് ആർ .അർജ്ജുനൻ പിള്ള, അഡ്വ. പോൾ.വി ജെ, അനന്ദു രാജ്, സാലു പാളക്കട, ബാബു . കെ, എന്നിവർ പ്രതികരണങ്ങൾ നടത്തി. ട്രസ്റ്റ് സെക്രട്ടറി ഐതീഹ്യമാല യുടെ പുതിയ […]

3 അടി ഉയരമുള്ള കിങ്ങും 7 അടി ഉയരമുള്ള ക്വീനും ; പ്രണയിതാക്കളുടെ റീലുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറൽ ; നൃത്തം ചെയ്യുന്ന വീഡിയോ ഒരാഴ്ചക്കുള്ളില്‍ കണ്ടത് അറുപത് ലക്ഷം പേർ

സ്വന്തം ലേഖകൻ ഓരോ പ്രണയകഥകളും വ്യത്യസ്തമാണ്. പ്രണയകഥകള്‍ക്ക് ആരാധകരും ഏറെയാണ്. അങ്ങനെ ആരാധകരേറെയുള്ള സോഷ്യല്‍മീഡിയ കപ്പിളാണ് 3 അടി ഉയരമുള്ള കിങ്ങും 7 അടി ഉയരമുള്ള ക്വീനും. ഇരുവരും ചേർന്നുളള റീലുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഗബ്രിയേല്‍ പിമെന്റലും മാരീ തെമാരെയുമാണ് വീഡിയോ പങ്കുവെച്ച്‌ ഇൻസ്റ്റഗ്രാമിലൂടെ വൈറലാകുന്നത്. 44- കാരനായ ഗബ്രിയേല്‍ കാലിഫോർണിയ സ്വദേശിയാണ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉയരവ്യത്യാസം കൊണ്ടാണ് ഡേറ്റിങ്ങിലുള്ള ഇരുവരും വൈറലാകുന്നത്. ആരാധകർക്കിടയില്‍ ഗബ്രിയേല്‍ കിങ്ങെന്നും മാരി ക്വീനെന്നുമാണ് അറിയപ്പെടുന്നത്. ഇരുവരും നൃത്തം ചെയ്യുന്ന വീഡിയോകള്‍ക്ക് ആരാധകരേറെയാണ്. ഗബ്രിയേലിന് 24000 ഫോളോവേഴ്സും […]

കോട്ടയം ജില്ലയിൽ നാളെ (23/07/2024) വാകത്താനം, പുതുപ്പള്ളി,കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (23/07/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള , പിച്ചനാട്ടുകളം,തൊമ്മിപ്പീടിക എന്നീ ഭാഗങ്ങളിൽ 23-07-2024 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5മണി വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെഴുവേലിക്കുന്ന് കളമ്പുകാട്ട്കുന്ന് , എം.ഒ. സി , മന്ദിരം കോളനി, ആനത്താനം, ട്രൈൻ വില്ല, ട്രൈൻ ഹാബിറ്റാറ്റ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9.30 […]

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; യാത്രക്കാരന് ദാരുണാന്ത്യം ; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

സ്വന്തം ലേഖകൻ ഇടുക്കി: കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നയാൾ അപകടത്തിൽ മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കുമളി 66ാം മൈലിന് സമീപം ഇന്ന് രാത്രിയോടെയാണ് സംഭവം. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് കാറിനുള്ളിൽ ആളുള്ളതായി വ്യക്തമായത്. രണ്ട് പേര്‍ കാറിലുണ്ടെന്നായിരുന്നു ആദ്യത്തെ സംശയം. പിന്നീട് ഒരാൾ മാത്രമേയുള്ളൂവെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ മാമൻ വരണം ; മന്ത്രി വി.ശിവൻകുട്ടിയെ ക്ഷണിച്ച് നാലാം ക്ലാസുകാരി എഴുതിയ കത്ത് വൈറൽ

സ്വന്തം ലേഖകൻ സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ വിദ്യാഭ്യാസമന്ത്രി മന്ത്രി വി.ശിവൻകുട്ടിയെ ക്ഷണിച്ച് കൊച്ചുകുട്ടി എഴുതിയ കത്ത് ശ്രദ്ധ നേടുന്നു. പത്തനംതിട്ട വള്ളിക്കോട് സർക്കാർ സ്‌കൂളിലെ നാലാം ക്ലാസുകാരി ആദിതയാണ് ക്ഷണക്കത്തിന് പിറകിലെ കൊച്ചുമിടുക്കി. സ്നേഹം നിറഞ്ഞ വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി മാമന് എന്നുതുടങ്ങുന്ന കത്തിൽ മന്ത്രി തന്നെ ചടങ്ങ് ഉദ്ഘാടനം ചെയ്യണമെന്നാണ് ആ​ഗ്രഹമെന്ന് ആദിത കുറിക്കുന്നു. ആദിതയുടെ കൈപ്പടയിലുള്ള ക്ഷണക്കത്ത് മന്ത്രി തന്നെയാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്. ഇതേ സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടന വേളയിൽ മന്ത്രിക്കൊപ്പം ആദിത നിൽക്കുന്ന ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. ഫെയ്‌സ്ബുക്ക് […]

കോട്ടയം ജില്ലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു ; ഒരാഴ്ചയ്ക്കിടെ 31 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു ; ഏറ്റവും കൂടുതല്‍ പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എരുമേലിയിൽ ; എലിപ്പനി ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്നത് ഏക ആശ്വാസം ; തൊഴിലുറപ്പ്, കര്‍ഷക തൊഴിലാളികള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ കുതിച്ചുയര്‍ന്ന് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം. 20 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് എരുമേലിയിലാണ്, അഞ്ചു പേര്‍ക്ക്. തിരുവാര്‍പ്പില്‍ നാലും വിഴിക്കത്തോട്ടില്‍ മൂന്നും പേരിലും ഡെങ്കി സ്ഥിരീകരിച്ചു. കിടങ്ങൂര്‍, അയര്‍ക്കുന്നം, അകലക്കുന്നം, മുണ്ടക്കയം പഞ്ചായത്തുകളിലും കോട്ടയം നഗരസഭയിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ 31 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോള്‍, 48 പേര്‍ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. സ്വകാര്യ ആശുപത്രികളിലേക്ക് ഇതിന്റെ രണ്ടിരട്ടിയിലേറെ പേര്‍ രോഗബാധിതരായി എത്തുന്നുണ്ടെന്നാണ് കണക്ക്. ഇക്കാലയളവില്‍ എലിപ്പനി ആര്‍ക്കും സ്ഥിരീകരിച്ചിട്ടില്ലെന്നതു മാത്രമാണ് […]

അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്, പട്ടാളത്തെ കൊണ്ടുവന്നത് പ്രഹസനമാണ്, വാഹനം അവിടെ ഇല്ല എന്ന് തെളിയിക്കേണ്ടത് ആരുടെയൊക്കെയോ അഭിമാന പ്രശ്നമായി മാറിയെന്ന് സംശയം, മലയാളികൾ ആയതുകൊണ്ട് ഇത്രയും ശ്രദ്ധ കിട്ടി, സഹനത്തിന്റെ അങ്ങേയറ്റത്തെത്തി, ഇനി ജീവനോടെ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് അർജുന്റെ അമ്മ

കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മകൻ അർജുനെ ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ലെന്ന് അമ്മ ഷീല. അർജുൻ വീഴാൻ സാധ്യതയുള്ള വലിയ കുഴി മണ്ണിട്ടു മൂടുകയാണുണ്ടായത്. ഇനി യാതൊരു പ്രതീക്ഷയുമില്ല. സൈന്യം എത്തിയപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, ആ പ്രതീക്ഷ ഇല്ലാതായി. കേന്ദ്രത്തിന്റെ സഹായം കിട്ടിയില്ലെന്നും ഷീല പറഞ്ഞു. ‘‘ടണൽ ദുരന്തത്തിൽ ആളുകൾ പെട്ടപ്പോൾ നടത്തിയതുപോലെയുള്ള ഇടപെടൽ നടത്തുമെന്നു പ്രതീക്ഷിച്ചു. അച്ഛൻ പട്ടാളക്കാരനായിരുന്നു. അഭിമാനത്തോടെയാണ് പട്ടാളത്തെ കണ്ടിരുന്നത്. ആ പ്രതീക്ഷ തെറ്റുകയാണ്. പട്ടാളത്തെ കൊണ്ടുവന്നത് പ്രഹസനമാണ്. ഒരു ഉപകരണങ്ങളും ഇല്ലാതെയാണ് അവർ വന്നത്. വാഹനം അവിടെ […]