വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു ; കടലിൽ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

തിരുവനന്തപുരം : വർക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീൻ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അൻവർ (34 വയസ്സ്) എന്നിവരാണ് മരിച്ചത്. അല്‍ അമീന്‍റെ സഹോദരിയുടെ ഭർത്താവാണ് അൻവർ.ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.  

​’ഉയരത്തിൽ അവസാനിപ്പിക്കുന്നു​’… ഗംഭീരം രോഹിത്…. കോഹ്‍ലി ക്രിക്കറ്റിലെ യഥാർഥ ചാമ്പ്യൻ ; ഹൃദയം നിറയ്ക്കും കുറിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ

സ്വന്തം ലേഖകൻ മുംബൈ: അന്താരാഷ്ട്ര ടി20യിൽ നിന്നു വിരമിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുൻ നായകൻ വിരാട് കോഹ്‍ലിക്കും ആശംസകൾ നേർന്നു ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ഹൃദയം നിറയ്ക്കും കുറിപ്പ്. രോഹിത് രാജ്യത്തിന്റെ അഭിമാനമാണെന്നും കോഹ്‍ലിയുടെ മഹത്വം വെളിപ്പെടുത്തുന്നതാണ് ഫൈനലിലെ ഇന്നിങ്സെന്നും സച്ചിൻ കുറിച്ചു. സച്ചിന്‍റെ കുറിപ്പ് ​’ഉയരത്തിൽ അവസാനിപ്പിക്കുന്നു​’ ​’രോഹിത്… ഭാവി വാ​ഗ്ദാനമായ താരത്തിൽ നിന്നു ലോകകപ്പ് ജേതാവായ ക്യാപ്റ്റനിലേക്കുള്ള നിങ്ങളുടെ പരിണാമത്തിനു ഞാൻ അടുത്തു നിന്ന സാക്ഷിയാണ്. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും അസാധാരണ മികവും രാജ്യത്തിനു നൽകിയത് വലിയ […]

ഡ്രൈവിങ് ലൈസൻസ് ; റോഡ് ടെസ്റ്റിനിടെ അപേക്ഷകരുടെ കാഴ്ചശക്തി കൂടി വിലയിരുത്താൻ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി

ലൈസൻസ് ടെസ്റ്റിനൊപ്പം വെഹിക്കിള്‍ ഇൻസ്പെക്ടർമാർ കാഴ്ചയും പരിശോധിക്കും. വ്യാജ നേത്രപരിശോധന സർട്ടിഫിക്കറ്റുകള്‍ വ്യാപകമായതോടെയാണ് നടപടി. റോഡ് ടെസ്റ്റിനിടെ അപേക്ഷകരുടെ കാഴ്ചശക്തികൂടി വിലയിരുത്താൻ മന്ത്രി കെ.ബി. ഗണേഷ്കുമാർ ഉദ്യോഗസ്ഥർക്ക് നിർദേശംനല്‍കി. റോഡിലുള്ള വാഹനങ്ങളുടെ നമ്ബർ, എഴുത്തുകള്‍ എന്നിവ നിശ്ചിത അകലത്തില്‍ വെച്ച്‌ ഡ്രൈവർക്ക് വായിക്കാൻ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കും. കാഴ്ച കുറവാണെന്ന് ബോധ്യപ്പെട്ടാല്‍ വീണ്ടും നേത്രപരിശോധന നടത്തും. ഇതിനായി നേത്രപരിശോധനായന്ത്രങ്ങള്‍ വാങ്ങാനും തീരുമാനിച്ചു. സർട്ടിഫിക്കറ്റിനൊപ്പം നേത്രപരിശോധനയുടെ കംപ്യൂട്ടറൈസ്ഡ് പരിശോധനാഫലവും നിർബന്ധമാക്കും. പരിശോധിക്കാതെ സർട്ടിഫിക്കറ്റ് നല്‍കിയെന്ന് തെളിഞ്ഞാല്‍ ഡോക്ടർക്കെതിരേ പരാതിപ്പെടാനും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇടനിലക്കാർ ശേഖരിച്ച്‌ കൊണ്ടുവരുന്ന […]

വര്‍ണശബളമായ ‘കാര്‍ത്തുമ്പി’ കുടകള്‍ കാണാന്‍ നയനമനോഹരമാണ് ; മന്‍ കി ബാത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയെ പുകഴ്ത്തി പ്രധാനമന്ത്രി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അട്ടപ്പാടി ആദിവാസി മേഖലയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അട്ടപ്പാടിയിലെ ‘കാര്‍ത്തുമ്പി’ കുട നിര്‍മാണ യൂണിറ്റിനെ കുറിച്ചാണ് പ്രധാനമന്ത്രി വാചാലനായത്. ”കേരളത്തില്‍ പാലക്കാട് ജില്ലയിലാണ് കാര്‍ത്തുമ്പി കുടകള്‍ നിര്‍മിക്കുന്നത്. ഈ വര്‍ണശബളമായ കുടകള്‍ കാണാന്‍ നയനമനോഹരമാണ്. ഈ കുടകളുടെ പ്രത്യേകത എന്താണെന്നാല്‍, ഇത് കേരളത്തിലെ ആദിവാസി സഹോദരിമാരാണ് നിര്‍മിക്കുന്നത്” പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കുടകള്‍ക്കായുള്ള ആവശ്യം വര്‍ധിക്കുകയാണെന്നും കാര്‍ത്തുമ്പി കുടകള്‍ രാജ്യത്തുടനീളം ഓണ്‍ലൈനായും വാങ്ങാന്‍ കഴിയും. വട്ടലക്കി കാര്‍ഷിക സഹകരണ സൊസൈറ്റിയുടെ മേല്‍നോട്ടത്തിലാണ് […]

വണ്ടിപ്പെരിയാർ പീഡനക്കേസ്; പ്രതി ചേർക്കപ്പെട്ട അർജുനെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇതുവരെ വാദം തുടങ്ങിയിട്ടില്ല ; സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചിട്ടില്ല ; മൂന്ന് വർഷമായിട്ടും നീതി ലഭിക്കാതെ ആറ് വയസുകാരിയുടെ കുടുംബം

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷമാവുമ്ബോഴും നീതി കിട്ടാതെ അലയുകയാണ് കുടുംബം. കേസില്‍ പ്രതി ചേർക്കപ്പെട്ട അർജുനെ വെറുതെ വിട്ടതിനെതിരെ കുടുംബം ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ഇതുവരെ വാദം തുടങ്ങിയിട്ടില്ല. കേസ് ഫയല്‍ ചെയ്ത് ആറുമാസം കഴിഞ്ഞിട്ടും സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കാത്തതാണ് കാരണം. 2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കേസില്‍ സമീപവാസിയായ അർജുനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 2021 സെപ്റ്റംബർ 21ന് കുറ്റപത്രം സമർപ്പിച്ചു. […]

അടൂരിൽ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ കയ്യേറ്റം: ടിക്കറ്റ് ചോദിച്ചതിന് തെറി വിളിയും, ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിന് പരിഹാസവും

  പത്തനംതിട്ട: ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടതിന് കെ.എസ്.ആർ.ടി.സി. കണ്ടക്ടർക്ക് നേരേ അസഭ്യവർഷവും കയ്യേറ്റവും. അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷിനെയാണ് യാത്രക്കാരൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കായംകുളത്തുനിന്ന് അടൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിൽ ശനിയാഴ്ച‌ രാത്രി 8.40-ഓടെയാണ് സംഭവം.   കായംകുളത്തുനിന്ന് ബസ് അടൂരിലേക്ക് വരുന്ന യാത്രാമധ്യേയാണ് സംഭവം. ബസിന്റെ അവസാനട്രിപ്പായിരുന്നു ഇത്. അടൂരിനടുത്ത് ആദിക്കാട്ടുക്കുളങ്ങര എത്തിയപ്പോൾ കണ്ടക്ടർ മനീഷ് യാത്രക്കാരുടെ എണ്ണമെടുത്തു. അപ്പോഴാണ് ബസ്സിലുള്ള ഒരാൾ ടിക്കറ്റെടുത്തിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് യാത്രക്കാരോട് ടിക്കറ്റ് കാണിക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതിനിടെയാണ് പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരൻ കണ്ടക്‌ടറോട് തട്ടിക്കയറിയത്. […]

ഇടവേള ബാബു ഇല്ലാതെ എന്തമ്മ അമ്മയില്ലാതെ എന്ത് ഇടവേള ബാബു ; പുതിയ മുഖങ്ങൾ വരട്ടെയെന്ന നിലപാട് ചൂണ്ടിക്കാണിച്ച് ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞതിനെ കുറിച്ച് കുറിപ്പുമായി സലിം കുമാർ

സ്വന്തം ലേഖകൻ താര സംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി അടക്കമുള്ള പുതിയ നേതൃനിരയെ തിരഞ്ഞെടുക്കാൻ വാർഷിക പൊതുയോഗം കൊച്ചിയിൽ നടക്കുകയാണ്. ഇടവേള ബാബു പിന്മാറിയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടക്കുന്നത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് മത്സരരം​ഗത്തുള്ളത്. ഇപ്പോഴിതാ ഇടവേള ബാബുവിനെ കുറിച്ച് സലിം കുമാർ പങ്കുവെച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്. ‘ഇടവേള ബാബു, കാൽ നൂറ്റാണ്ടിൽ അധികം ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവച്ച അമ്മയുടെ സാരഥി, ആ സാരഥിത്യത്തിന് ഇന്നോടെ ഒരു ഇടവേള യാകുന്നു എന്ന കാര്യം ഏറെ […]

സ്വർണം പൊട്ടിക്കൽ സംഘവുമായി ബന്ധം ; സിപിഎം ബ്രാഞ്ച് അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കണ്ണൂർ: സ്വർണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടർന്ന് ബ്രാഞ്ച് അംഗത്തെ പാർട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂർ എരമം സെൻട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെതിരെയാണ് നടപടി. സ്വർണം പൊട്ടിക്കല്‍ സംഘത്തിനൊപ്പം കാനായിയില്‍ വീട് വളഞ്ഞ സംഘത്തില്‍ സജേഷും ഉണ്ടായിരുന്നു. ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗമായിരുന്നു സജേഷ്. സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയും സംഘത്തിലുണ്ട്.

പീഡനക്കേസിൽ പ്രതിയായ തിരുവല്ല കോട്ടാലി സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ തിരിച്ചെടുത്തു: ലോക്കൽ കമ്മിറ്റി യോഗത്തിൽ സംഘർഷം

പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് രൂക്ഷമായ തര്‍ക്കം. യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അന്വേഷണം നേരിടുന്ന തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിലാണ് അഭിപ്രായ ഭിന്നത.   പാര്‍ട്ടിയില്‍ തിരിച്ചെടുക്കപ്പെട്ടതിനെ തുടര്‍ന്ന് സജിമോന്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ എത്തിയതാണ് വാക്ക് തർക്കത്തിന് തുടക്കം ആയത്. സജിമോനെ തിരിച്ചെടുത്ത പാര്‍ട്ടി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ച ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ സജിമോനും പങ്കെടുക്കാന്‍ എത്തിയതാണ് […]

2 വർഷത്തിനിടെ യുവതിക്ക് രണ്ട് ‘മരണം’; ഇൻഷുറൻസ് തുക 1.1 കോടി തട്ടിയെടുക്കാൻ ശ്രമിച്ച 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു

  മുംബൈ: ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രണ്ട് വർഷത്തിനിടെ രണ്ട് തവണ ‘മരിച്ച്’ യുവതി. മുംബൈ ഭയന്ദറിലെ ഇൻഷുറൻസ് തട്ടിപ്പിലാണ് കാഞ്ചൻ റായി എന്ന സ്ത്രീ കുടുങ്ങിയത്. പണം തട്ടിയെടുക്കാൻ ഇവരുടെ ആദ്യത്തെ മരണം 2021 ഒക്‌ടോബർ 11 ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഹൃദയസ്തംഭനം കാരണമാണ് മരണമെന്ന് കാണിച്ച് കാഞ്ചൻ്റെ മകൻ ധനരാജ് (30) ആവശ്യമായ രേഖകൾ സമർപ്പിച്ചു. വിശദമായ പരിശോധനക്ക് ശേഷം ഇൻഷുറൻസ് കമ്പനി അദ്ദേഹത്തിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് 20.4 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തു.   അതുപോലെ, മറ്റൊരു ഇൻഷുറൻസ് കമ്പനിയിൽ […]