വൻ വിദേശ മദ്യവേട്ട…! പിടിച്ചെടുത്തത് ചാക്കില്‍ കെട്ടി കുഴിച്ചിട്ട 150 കുപ്പി മദ്യം; ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം

വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയിലെ കുണ്ടന്നൂരില്‍ വൻ വിദേശ മദ്യവേട്ട. ലോക്സഭാ തെരഞ്ഞെടുപ്പ് റിസള്‍ട്ട് ലക്ഷ്യമിട്ട് സൂക്ഷിച്ചിരുന്ന 75 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം വടക്കാഞ്ചേരി പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വടക്കാഞ്ചേരി സിഐ റിജിൻ എം തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുണ്ടന്നൂരില്‍ നിന്നും വീട്ടില്‍ സൂക്ഷിച്ച നിലയില്‍ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്. കുണ്ടന്നൂർ മേക്കാട്ടുകുളം കൊച്ചു പോളിന്‍റെ വീടിനു മുന്നിലുള്ള പറമ്പിൽ ചാക്കിലാക്കി കുഴിച്ചിട്ട അര ലിറ്ററിന്‍റെ 150 ബോട്ടില്‍ മദ്യമാണ് പൊലീസ് പിടികൂടിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം […]

പിഴക് ആനക്കല്ല് റോഡിൽ സൈക്കിള്‍ മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

പിഴക്: സഹോദരനൊപ്പം സൈക്കിളില്‍ പോകവേ ഇറക്കത്തില്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് പരിക്കുപറ്റിയ വിദ്യാർഥി മരിച്ചു. പിഴക് ആനക്കല്ല് കോളനി ഉതിരക്കുളത്ത് ബിനോയ് ജേക്കബിന്‍റെ മകൻ ആകാശ് (13) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് പിഴക് ആനക്കല്ല് റോഡിലെ ഇറക്കത്തിലായിരുന്നു അപകടം. സൈക്കിള്‍ ഓടിച്ചിരുന്ന ആകാശിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ കഴിയവെ ഇന്നലെ വൈകുന്നേരം മരിക്കുകയായിരുന്നു. മാനത്തൂർ സെന്‍റ് ജോസഫ്സ് എച്ച്‌എസില്‍ എട്ടാം ക്ലാസിലേയ്ക്ക് പ്രവേശനം നേടി സ്കൂള്‍ തുറക്കാനിരിക്കേയാണ് സംഭവം. […]

പോക്കറ്റില്‍ പണമില്ലേ…? ചങ്ങനാശേരി നഗരസഭ എൻജിനീയറിംഗ് വിഭാഗത്തില്‍ നിന്ന് ഫയലുകള്‍ നീങ്ങുമെന്ന് കരുതേണ്ട: എൻജിനീയറിംഗ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച്‌ ശക്തമായ ആരോപണം ഉയരുന്നു

ചങ്ങനാശേരി: പോക്കറ്റില്‍ പണമില്ലാതെ ചങ്ങനാശേരി നഗരസഭ എൻജിനീയറിംഗ് വിഭാഗത്തില്‍ നിന്ന് ഫയലുകള്‍ നീങ്ങുമെന്ന് കരുതേണ്ട. കാണേണ്ടവരെ കണ്ട് കൊടുക്കേണ്ടത് കൊടുക്കാതെ കാര്യം നടക്കില്ലെന്ന് സാരം. എൻജിനീയറിംഗ് വിഭാഗത്തിലെ അഴിമതി സംബന്ധിച്ച്‌ ഭരണപക്ഷ-പ്രതിപക്ഷ ഭേദമെന്യേ ആരോപണം ഉയരുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെ ഭരണസമിതിയംഗവും സി.പി.എം പ്രതിനിധിയുമായ ആറാം വാർഡ് കൗണ്‍സിലർ കെ.ആർ.പ്രകാശ് തന്നെ ഉദ്യോഗസ്ഥർക്കെതിരെ രംഗത്തെത്തി. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ജോമി ജോസഫും എൻ.ഡി.എ അംഗം പി.ആർ.വിഷ്ണു ദാസും ആരോപണം ഉന്നയിച്ചു. ഭരണകക്ഷിയില്‍പ്പെട്ട അംഗം തന്നെ ആരോപണം ഉന്നയിച്ചതോടെ അത് […]

ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച്‌ കാമുകന്റെ ഒപ്പം പോയി; വിവാഹത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ

മാവേലിക്കര: വിവാഹത്തിന് നിര്‍ബന്ധിച്ച കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന ഹരിപ്പാട് വെട്ടുവേനി കിഴക്കടംപള്ളില്‍ വീട്ടില്‍ എസ് സുനിതയെ(26) കാമുകൻ വെട്ടുവേനി താമരശേരില്‍ കിഴക്കതില്‍ വീട്ടില്‍ രാജേഷ് ആണ് കെട്ടിത്തൂക്കി കൊലപ്പെടുത്തിയത്. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി രണ്ട് കെ എന്‍ അജിത്ത് കുമാറിന്റേതാണ് ഉത്തരവ്. പിഴ ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പിഴ തുകയായ അഞ്ച് ലക്ഷം രൂപ സുനിതയുടെ മകള്‍ക്ക് നല്‍കണമെന്നും കോടതി […]

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ട്; ഇടുക്കി മലയോരമേഖലയില്‍ കനത്ത മഴ; മലങ്കര ഡാം ഷട്ടറുകള്‍ ഉയര്‍ത്തും; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു; കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ന്ന് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തൊടുപുഴ: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴി‍ഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടി മലയോരമേഖലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. തെക്ക് – കിഴക്കൻ അറബിക്കടലില്‍ കേരള തീരത്തിന് അരികെയായി ഒരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. ഇടുക്കിയില്‍ […]

‘മോഷ്ടിച്ചത് ഒന്നര ലക്ഷത്തിന്റെ പോത്തുകളെ; എത്തിച്ചത് 75 കി.മീ അകലെ’; വിറ്റത് 50,000 രൂപയ്ക്ക്; ഒരാഴ്ചക്കുള്ളില്‍ യുവാവ് പൊലീസ് പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: ഒന്നര ലക്ഷത്തോളം വില വരുന്ന മൂന്ന് പോത്തുകളെ മോഷ്ടിച്ച യുവാവിനെ ഒരാഴ്ചക്കുള്ളില്‍ പിടികൂടി ബത്തേരി പൊലീസ്. മൂലങ്കാവ് സ്വദേശി ചോമ്ബാളന്‍ വീട്ടില്‍ മജീദ് (36) എന്നയാളെയാണ് ബത്തേരി എസ്.ഐ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പിടികൂടിയത്. കഴിഞ്ഞ 25ന് രാത്രിയാണ് മോഷണം നടന്നത്. മൂലങ്കാവ് വട്ടുവാടി എന്ന പ്രദേശത്ത് താമസിക്കുന്ന മുനീറിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് പോത്തുകളെയാണ് മജീദ് മോഷ്ടിച്ചത്. ശേഷം പോത്തുകളെ മജീദ് തൊട്ടില്‍പ്പാലത്തെത്തിച്ച്‌ 50,000 രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയാന്വേഷണം […]

ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം; മോദിയുടെ വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ്; ജനവിധി തേടുന്നത് മനീഷ് തിവാരി, കങ്കണ റണാവത്ത് തുടങ്ങിയ പ്രമുഖർ

ഡൽഹി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും. പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചല്‍പ്രദേശില്‍ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ […]

യുദ്ധം അവസാനിക്കാൻ സമയമായി….! ഗാസയില്‍ വെടിനിറുത്തലിന് തയ്യാര്‍; മൂന്നുഘട്ട പദ്ധതി മുന്നോട്ട് വച്ച്‌ ഇസ്രായേല്‍

വാഷിംഗ്ടണ്‍: ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിയുന്നു. ഇതിനായി മൂന്നുഘട്ടങ്ങളായി നടപ്പാക്കേണ്ട ഫോർമുല ഇസ്രയേല്‍ മുന്നോട്ടുവച്ചു. ഗാസയില്‍ നിന്ന് പൂർണമായും സൈന്യത്തെ പിൻവലിക്കാനും ശാശ്വത വെടിനിറുത്തല്‍ നടപ്പാക്കാനും ഇസ്രയേല്‍ തയാറാണെന്നും ഇതിനായി മൂന്ന് ഘട്ടങ്ങളുള്ള പദ്ധതി അവർ മുന്നോട്ടുവച്ചെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തി . ‘ യുദ്ധം അവസാനിക്കാനുള്ള സമയമായെന്ന്” പറഞ്ഞ ബൈഡൻ ഇസ്രയേല്‍ കരാർ ഹമാസ് അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ 6 ആഴ്ച നീളുന്ന വെടിനിറുത്തല്‍. ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തിവന്റെ പിൻമാറ്റം എന്നിവ […]

ശക്തമായ മഴ; ഇടുക്കിയില്‍ രാത്രി യാത്ര നിരോധനം; കാറിന് മുകളിലേക്ക് മണ്ണിടിച്ചില്‍; കോട്ടയത്തും കനത്ത മഴ; മെഡിക്കല്‍ കോളേജിലെ ട്രോമ ഐസിയുവിന് സമീപം വെള്ളം കയറി; മീനച്ചിലാറിന്റെയും മണിമലയാറിന്റെയും തീരത്തുള്ളവർക്ക് മുന്നറിയിപ്പ്

ഇടുക്കി: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ച്‌ കളക്ടര്‍ ഉത്തരവിട്ടു. കനത്ത മഴയില്‍ കാലവര്‍ഷ കെടുതികള്‍ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ ഷിബാ ജോര്‍ജ് അറിയിച്ചു. തൊടുപുഴ -പുളിയന്‍മല റോഡില്‍ യാതൊരു കാരണവശാലും യാത്ര അനുവദിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു. തൊടുപുഴ പുളിയന്മല റോഡില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയാണ്. അശോക ജംഗ്ഷന്‍ മുതല്‍ ചെറുതോണി വരെ ഒരു കാരണവശാലും യാത്ര ചെയ്യരുതെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് മലങ്കര ഡാമിലെ നാല് ഷട്ടറുകള്‍ […]