play-sharp-fill

മഴക്കാലത്ത് വേണ്ടത് കൂടുതൽ ജാ​ഗ്രത; ഇഴജന്തുക്കൾക്കെതിരെ കരുതിയിരിക്കാം, പ്രതിരോധിക്കാൻ ചില പൊടിക്കൈകൾ

തിരുവനന്തപുരം: അതീവ ജാ​ഗ്രത പുലർത്തേണ്ട സമയാണ് മഴക്കാലം. കഠിനമായ ചൂടിൽനിന്ന് ശക്തമായ മഴക്കാലത്തേയ്ക്ക് കടക്കുമ്പോൾ ഇഴജന്തുക്കൾ വീടിനുള്ളിലോ പരിസരങ്ങളിലോ കൂടുതലായി കാണാറുണ്ട്. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധയോടെ വീടും പരിസരവും നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഷൂസ് ഉപയോഗിക്കുന്നവർ നല്ല പോലെ പരിശോധിച്ച്‌ ഇഴജന്തുക്കള്‍ അകത്ത് കയറിയിട്ടില്ലെന്ന് ഉറപ്പ് വരുത്തുക. കാരണം, ചെരുപ്പുകള്‍ക്കുള്ളില്‍ പാമ്പുകള്‍ ചുരുണ്ടു കൂടിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. വാഹനങ്ങൾ ഉപയോ​ഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. തണുത്ത അന്തരീക്ഷത്തില്‍ സ്‌കൂട്ടറിലും കാറിലുമൊക്കെ പാമ്പുകള്‍ പതുങ്ങിയിരിക്കാം. പാമ്പുകളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വാഹനം എടുക്കാൻ ശ്രദ്ധിക്കുക. വസ്ത്രങ്ങള്‍ കുന്നു […]

കിലോ കണക്കിന് കഞ്ചാവുമായി ഒഡിഷയിൽ നിന്ന് ടൂറിസ്റ്റ് ബസിൽ ബംഗളൂരു വഴി കേരളത്തിലേക്ക് ; മുത്തങ്ങയിൽ യുവാവിനെ പൂട്ടി എക്സൈസ് ; പിടികൂടിയത് ബസിന്‍റെ ലെഗേജ് ബോക്‌സില്‍ സൂക്ഷിച്ച 16 കിലോ കഞ്ചാവ്

സുൽത്താൻബത്തേരി :   മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 16 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം കുറ്റിപ്പുറം നടുവട്ടം മുത്താണിക്കാട് വീട് മുഹമ്മദ് ഹാരിസ് (34) ആണ് പിടിയിലായത്. ഒഡീഷയില്‍ നിന്ന് ബംഗളൂരു വഴി കേരളത്തിലേക്ക് കടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ടൂറിസ്റ്റ് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പരിശോധനക്കിടെയാണ് എക്‌സൈസ് അധികൃതര്‍ പിടികൂടിയത്. ബസിന്‍റെ ലെഗേജ് ബോക്‌സില്‍ സ്യൂട്ട്‌കേസിലും ബാഗിലുമായി സൂക്ഷിച്ച നിലയിലാരുന്നു കഞ്ചാവ്. തുടര്‍ നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേയ്ഞ്ചിന് കൈമാറി. സി ഐ […]

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിന് നേരേ പാഞ്ഞടുത്ത് കാട്ടാന, കാറുകൾക്ക് നേരെയും ആക്രമണം, സംഭവം അതിരപ്പിള്ളിയിൽ

തൃശൂര്‍: അതിരപ്പിള്ളിയില്‍ ആനക്കയത്ത് കാറിനും സ്‌കൂട്ടറിനും നേരെ കാട്ടാന ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന രണ്ട് കാറുകള്‍ക്ക് നേരെ ആനക്കയം പാലത്തിന് സമീപത്ത് വച്ച്‌ കാട്ടാനയോടിയെത്തി. എറണാകുളം സ്വദേശികളായ ദമ്ബതികള്‍ സഞ്ചരിച്ച ബൈക്കിന് നേരെയും കാട്ടാന പാഞ്ഞടുത്തു. ഇവര്‍ ബൈക്കുപേക്ഷിച്ച്‌ ഓടിരക്ഷപ്പെട്ടു. അതിരപ്പിള്ളി സന്ദര്‍ശിച്ച്‌ മലക്കപ്പാറയിലേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സ്വദേശികളുടെ കാര്‍ ആനക്കയം പാലത്തിന് സമീപത്തെ വളവില്‍ വച്ച്‌ ആനയുടെ മുന്നില്‍പ്പെട്ടു. ഹോണ്‍ മുഴക്കിയതില്‍ പ്രകോപിതനായ കാട്ടാന കാറിനെ നേരെ പാഞ്ഞടുക്കുകയും തുമ്ബികൈ കൊണ്ട് കാറിന്റെ ഗ്ലാസ് തകര്‍ക്കുകയും […]

പോത്തിനെ അഴിച്ച്‌ കെട്ടുന്നതിനിടെ യുവാവിന് ഗുരുതരമായി പരിക്കേറ്റു; യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി

പള്ളിക്കത്തോട്: പോത്തിന്‍റെ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ആനിക്കാട് മുക്കാലി കൊടിമറ്റ് ഗോപകുമാർ(40)ആണ് പരിക്കേറ്റത്. ഇയാളെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വീട്ടിൽ വളർത്തുന്ന പോത്തിന്റെതന്നെ കുത്തേറ്റാണ് ഗോപകുമാറിന് പരിക്കേറ്റത്. പോത്തിനെ അഴിച്ച്‌ പറമ്പിൽ കെട്ടുന്നതിനിടെ പോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. വെള്ളായാഴ്ചയാണ് സംഭവം.

ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്.

  ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകൾ തള്ളി കോൺഗ്രസ്. 295 സീറ്റില് കൂടുതല് ഇന്ത്യ സഖ്യം നേടുമെന്ന ആത്മവിശ്വാസം കോൺഗ്രസ് പങ്കുവച്ചു. ആസൂത്രണം ചെയ്തു പുറത്തിറക്കിയതാണ് ഈ എക്സിറ്റ് പോളുകളെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. എക്സിറ്റ് പോളുകള് തള്ളി തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും രംഗത്തെത്തി. എക്സിറ്റ് പോളുകള് അശാസ്ത്രീയമാണെന്നും ശശി തരൂർ പറഞ്ഞു. ശരിക്കും ഫലം വരട്ടേയെന്നും തരൂർ പറഞ്ഞു. പുറത്ത് വന്ന ഭൂരിപക്ഷം സർവേകളും തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ വിജയം പ്രവചിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് […]

സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി പകർച്ചവ്യാധികൾ; മഴക്കാലം തുടങ്ങുന്നതിനു മുമ്പേ ചികിത്സ തേടിയത് ലക്ഷകണക്കിന് പേർ, രോഗബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വർധിക്കാൻ സാധ്യത, ജാ​ഗ്രത നിർദേശവുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: മഴക്കാലം പകര്‍ച്ചവ്യാധികളുടെയും കാലമാണ്. പ്രായഭേദമന്യേ രോ​ഗങ്ങൾ പകരാൻ സാധ്യത കൂടുതലാണ്. സ്കൂളിൽ പോകുന്ന കുട്ടികളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. ഡെങ്കുപ്പനിയും, എലിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായി പടരുകയാണ്. പ്രതീക്ഷിക്കുന്ന സമയത്തിനേക്കാൾ വേ​ഗത്തിലാണ് ഡെങ്കുവും എലിപ്പനിയും ബാധിക്കുന്നവരുടെ കണക്ക് ഉയരുന്നത്. മെയ് മാസം മാത്രം പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്താണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ രോ​ഗബാധിതരുടെ കണക്കിൽ അഞ്ച് മടങ്ങ് വർധനയുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നൽകുന്ന മുന്നറിയിപ്പ്. മെയ് മാസം മാത്രം 702 പേരില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 1659 കേസുകള്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് […]

മണിമല സ്വദേശിയായ വയോധിക മണിമലയറ്റിൽ മുങ്ങി മരിച്ചു

  മണിമല:മണിമല സ്വദേശിയായ വയോധിക മണിമലയറ്റിൽ മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കൽ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. മണിമല മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

14-കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിന തടവ് ; അമ്മയ്ക്കും അമ്മൂമ്മയ്ക്കും പിഴശിക്ഷ

മലപ്പുറം : പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 139 വർഷം കഠിനതടവും 5,85,000 രൂപ പിഴയും. സംഭവം മറച്ചുവെച്ച അമ്മയും അമ്മൂമ്മയും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും പരപ്പനങ്ങാടി പോക്സോ അതിവേഗ കോടതി ജഡ്ജി എ. ഫാത്തിമാബീവി ഉത്തരവിട്ടു. 2020 മേയ് 21-നും തുടർന്നുള്ള രണ്ടു ദിവസങ്ങളിലുമായി പീഡനത്തിനിരയായ മകള്‍ പിന്നീടും സമാനമായി പീഡിപ്പിക്കപ്പെട്ടതായി വിധിന്യായത്തില്‍ പറയുന്നു. സംഭവമറിഞ്ഞിട്ടും പൊലീസില്‍ വിവരം നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മയെയും അമ്മൂമ്മയെയും ശിക്ഷിച്ചത്. ഒന്നാംപ്രതി പിഴത്തുക അടച്ചില്ലെങ്കില്‍ ആറുവർഷവും മൂന്നുമാസവുംകൂടി അധികതടവ് അനുഭവിക്കണം. രണ്ടും മൂന്നും പ്രതികള്‍ […]

കുമരകത്ത് വീടിൻ്റെ മേൽക്കൂരയിലേക്ക് മരങ്ങൾ വീണു: വെട്ടിമാറ്റാൻ പണമില്ലാതെ വിഷമിച്ച് കുടുംബം.

  കുമരകം : ആറാം വാർഡിൽ പെട്രോൾ പമ്പിന് സമീപം പള്ളിപ്പറമ്പിൽ എൽസമ്മ എബ്രഹാമിന്റെ (കൊച്ചു മാേൾ )വീടിന്റ മുകളിലേക്ക് ഇന്നലെ ഉണ്ടായ കാറ്റിൽ മരങ്ങൾ വീണു. മേൽ ക്കൂരക്ക് സാരമായ കേടുപാടുകൾ ഏറ്റില്ലെങ്കിലും ദിത്തികൾക്ക് പൊട്ടലുണ്ടായി. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് ശക്തമായ കാറ്റിലും മഴയിലും മാവും പുളിയും കമുകും വീടിൻ്റെ മുകളിൽ പതിച്ചത്. അപകടം നടക്കുമ്പാേൾ വിധവയായ കൊച്ചുമോൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മരങ്ങൾ വെട്ടിമാറ്റിക്കാൻ പോലും പണം കണ്ടെത്താൻ കഴിയാത്ത ദുരവസ്ഥയിലാണീ വീട്ടമ്മ.മത്സ്യ തൊഴിലാളിയായിരുന്ന ഭർത്താവ് അവറാച്ചൻ മരിച്ചിട്ട് വർഷങ്ങളായി.

ബൈക്കിൽ എത്തി മാല പൊട്ടിച്ചു; പോലീസ് വരുമോയെന്നറിയാൻ കാത്തുനിന്നു, ശേഷം മടക്കം; ഒടുവിൽ മാസങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ ബൈക്കിലൈത്തി മാല പൊട്ടിച്ച കേസിലെ ഒന്നാം പ്രതി പിടിയില്‍. പാലാ സ്വദേശി അഭിലാഷിനെയാണ് (52) തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട എസ്.ഐ. എം. അജാസുദ്ദീര്‍ അറസ്റ്റു ചെയ്തത്. ഈ കേസിലെ രണ്ടാം പ്രതി അങ്കമാലി മറ്റൂര്‍ സ്വദേശി വാഴേലിപറമ്ബില്‍ വീട്ടില്‍ കിഷോര്‍ (40) നേരത്തെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി 20ന് രാവിലെ 11 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന് തെക്കുവശം താമസിക്കുന്ന മാരാത്ത് കലവാണി വീട്ടില്‍ ഗീതയുടെ (57) ആറ് പവന്‍ തൂക്കം […]