സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എറണാകുളം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. നാല് ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കണ്ണൂർ ജില്ലിയലും നാലാം തീയതി തൃശ്ശൂരും അഞ്ചാം തീയതി ആലപ്പുഴ, എറണാകുളം, ഇടുക്കി […]

തമിഴ്നാട്ടിൽ ബിജെപി മുന്നേറ്റത്തിന് കാരണം പ്രധാനമന്ത്രി, തെരെഞ്ഞെടുപ്പ് ഫലം ബിജെപിയെ കൂടുതൽ മുൻനിരയിൽ എത്തിക്കുമെന്നും തമിഴിസൈ സൗന്ദർരാജൻ

ചെന്നൈ: തമിഴ്നാട്ടിൽ ബിജെപി മുന്നേറ്റത്തിനുള്ള പ്രധാന കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജൻ. പ്രധാനമന്ത്രിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണ്ണാമലൈയും പ്രവർത്തകരും ചെയ്തതെന്ന് തമിഴിസൈ സൗന്ദർരാജൻ പറഞ്ഞു. കൂടാതെ, വരാൻ പോകുന്ന തെരെഞ്ഞെടുപ്പ് ഫലം തമിഴ്നാട്ടിലെ ബിജെപി മുന്നേറ്റത്തിന് തുടക്കമാകുമെന്നും ബിജെപി നേതാവ് കൂട്ടിച്ചേർത്തു. പ്രതിപക്ഷ വോട്ട് ഭിന്നിച്ചതാണ് ഡിഎംകെയ്ക്ക് നേട്ടമായതെന്നും തമിഴിസൈ സൗന്ദർരാജൻ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് അതിഥിതൊഴിലാളി മരിച്ചു

തൃശ്ശൂർ  :  വെങ്കിടങ്ങില്‍ മാങ്ങ പറിക്കുന്നതിനിടയില്‍ വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റ് അതിഥിത്തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10.15-ഓടെ ആയിരുന്നു സംഭവം. വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പുരയിടത്തിലെ മാങ്ങ പറിക്കാൻ അകലാടുള്ള കരാറുകാരനൊപ്പം ജോലിക്കായി എത്തിയതായിരുന്നു ഹമറുള്ള. മാവില്‍ കയറി മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനില്‍ തട്ടി വൈദ്യുതാഘാതം ഏല്‍ക്കുകയായിരുന്നു. ഉടൻതന്നെ മരണം സംഭവിച്ചു. മൃതദേഹം പാവറട്ടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മഴയിലും മണ്ണിടിച്ചിലിലും ഇരകളായവർക്ക് അടിയന്തിര ധന സഹായം നൽകണമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി

കോട്ടയം: കാലവര്‍ഷക്കെടുതിക്ക് ഇരയായവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് ബിജെപി മാധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി ആവശ്യപ്പെട്ടു. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കനത്ത നാശമാണ് കോട്ടയം, ഇടുക്കി ജില്ലകളിൽ ഉണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധി സ്ഥലങ്ങളില്‍ ഉരുൾ പൊട്ടലിലും മണ്ണിടിച്ചിലിലും വീടും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം എൻ ഹരി ആവശ്യപ്പെട്ടു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾ ഏറെയുള്ള കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ ഭൂമി കൃഷിഭൂമിയാക്കി മാറ്റികൊണ്ട് ദുരിതബാധിത പ്രദേശങ്ങളിൽ നിന്നും […]

ലോക്സഭാതെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റാൽ രാജിവയ്ക്കുമെന്ന് ഇ.പി ജയരാജൻ, തിരിച്ചടിയാകുന്നത് മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന സെക്രട്ടറിക്കും, പാർട്ടിയെ സമ്മർദ്ധത്തിലാക്കാനുള്ള പുതിയ തന്ത്രം? നിർണ്ണായകമായി എക്സിറ്റ് പോൾ ഫലം

കണ്ണൂർ: ലോക്സഭാതെരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് തിരിച്ചടിയേറ്റാൽ ഇ.പി ജയരാജൻ കൺവീനർ സ്ഥാനം രാജിവയ്ക്കുമെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുവരുന്ന വിവരം. പാർട്ടിക്കുള്ളിൽ തനിക്കെതിരെ നടക്കുന്ന ഗൂഡനീക്കങ്ങളിൽ പ്രതിഷേധിച്ച് ഇ.പി ജയരാജൻ നേരത്തെ രാജി സന്നദ്ധ അറിയിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പശ്ചാത്തലം മുൻനിർത്തി പാർട്ടി രാജിയ്ക്ക് അനുവദിച്ചിരുന്നില്ല. സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായയുള്ള അഭിപ്രായ ഭിന്നതയിൽ കൺവീനർ സ്ഥാനം രാജിവെച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാനാണ് ജയരാജന്റെ നീക്കമെന്ന് ചില പാർട്ടി പ്രവർത്തകർ പറയുന്നു. പ്രതികൂലമായ വിധി എക്സിറ്റുപോളുകൾ പ്രവചിക്കുന്നത് പാർട്ടി നേതൃത്വവും ഇ.പി ജയരാജനും തള്ളിക്കളയുന്നുണ്ടെങ്കിലും സി.പി. […]

വീടിന് മുന്നിലുള്ള തോട്ടിൽ വീണ് ഒന്നേകാൽ വയസുള്ള കുഞ്ഞ് മരിച്ചു ; അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തൃശൂർ : ഒന്നേകാല്‍ വയസ്സുള്ള കുഞ്ഞ് തോട്ടില്‍ വീണ് മരിച്ചു. തൃപ്രയാര്‍ ബീച്ച്‌ സീതി വളവിന് തെക്ക് വശം സുല്‍ത്താൻ പള്ളിക്കടുത്തുള്ള ചക്കാലക്കല്‍ വീട്ടില്‍ ജിഹാസിന്റെ മകന്‍ മുഹമ്മദ് റയാനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വീടിന് മുന്നിലുള്ള വെള്ളക്കെട്ടുള്ള തോട്ടിലാണ് കുട്ടി വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മണിമലയാറ്റിൽ വയോധിക മുങ്ങി മരിച്ചു ; കാൽവഴുതി വീണതാകാമെന്ന് പ്രാഥമിക നിഗമനം; മൃതദേഹം കണ്ടെത്തിയത് മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്ത് നിന്നും

കോട്ടയം : മണിമല സ്വദേശിയായ വയോധിക മണിമലയറ്റില്‍ മുങ്ങി മരിച്ചു. മണിമല മൂങ്ങാനി കളത്തിപ്ലാക്കല്‍ ഓമന നാരായണനാണ് മുങ്ങി മരിച്ചത്. മൂങ്ങാനി ശാസ്താ ക്ഷേത്രത്തിൻ്റെ ആറാട്ടുകടവിന് സമീപത്തു നിന്നും രാവിലെ 11 മണിയോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം എത്തി നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 6 മണിയോടെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരൻ മുരളീധരൻ നായർ മണിമല പോലീസില്‍ പരാതി നല്‍കിയിരുന്നു. പുഴയില്‍ ഈ ഭാഗത്ത് ചെളി നിറഞ്ഞതിനാല്‍ പിന്നീട് തിരിച്ച്‌ കയറാനാവാഞ്ഞതാകാം മരണത്തിന് […]

കനത്ത ചൂടിൽ വലഞ്ഞ് ഉത്തർപ്രദേശ്; 33 തെരെഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ മരിച്ചു, സംഭവത്തിൽ റിപ്പോർട്ട് തേടി, സംഭവത്തിനെ കുറിച്ച് വ്യക്തതയില്ലെന്ന് ചീഫ് ഇലക്ടറൽ ഓഫിസർ

ലഖ്നോ: കനത്ത ചൂടിൽ ഉത്തർപ്രദേശിൽ 33 പോളിങ് ഉദ്യോഗസ്ഥർ മരിച്ചു. യു.പി ചീഫ് ഇലക്ടറൽ ഓഫിസർ നവദീപ് റിൻവയാണ് കണക്കുകൾ പുറത്തുവിട്ടത്. ഉഷ്ണതരംഗത്തിൽ ഒരു വോട്ടർ മരിച്ചതായും റിപ്പോർട്ടുണ്ട്. ശുചീകരണ ജീവനക്കാർ, സുരക്ഷ ജീവനക്കാർ, മറ്റ് പോളിങ് ഉദ്യോഗസ്ഥർ എന്നിവരാണ് മരിച്ചത്. ഉഷ്ണതരം​ഗം വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ മുൻകരതലുകൾ എടുക്കാതിരുന്നതിനെതിരെ ജില്ലാ മജിസ്ട്രേറ്റുമാർ റിപ്പോർട്ട് തേടി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മരണത്തിലും മരിച്ചവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ കുറിച്ചും വ്യക്തമായ റിപ്പോർട്ട് വേണമെന്ന് ജില്ലാ മജിസ്ട്രേറ്റുമാർ അറിയിച്ചു. ​ തെരഞ്ഞെടുപ്പ് ജീവനക്കാർക്ക് കൃത്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും നൽകിയിരുന്നുവെന്നും എന്താണ് […]

ഐസിയു പീഡനക്കേസ് ; മൊഴിയെടുത്ത ഡോക്ടർക്കെതിരായ അതിജീവിതയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് നർക്കോട്ടിക് ഡിവൈഎസ്പി

കോഴിക്കോട് :  ഐസിയു പീഡന കേസില്‍ മൊഴിയെടുത്ത ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നർക്കോട്ടിക് ഡിവൈഎസ്പി ആണ് അന്വേഷണ റിപ്പോർട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറിയത്. ആദ്യം മൊഴി എടുത്ത ഡോക്ടർ പ്രീതിക്കെതിരെ വീണ്ടും അന്വേഷണം നടത്തണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിനുമുന്നില്‍ സമരം നടത്തിയിരുന്നു. നേരത്തെ പ്രീതിക്കെതിരായ പരാതിയില്‍ കഴമ്ബില്ലെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍. ഡോക്ടർ പ്രീതി കൃത്യമായ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു അതിജീവിതയുടെ പരാതി.

പ്രാർത്ഥന സമയത്ത് പള്ളിയിൽ കാട്ടുപന്നി പാഞ്ഞുകയറി, വരാന്തയിൽനിന്ന യുവതിയ്ക്ക് പരിക്കേറ്റു

പത്തനംതിട്ട: പ്രാർത്ഥന സമയത്ത് പള്ളിയിൽ കാട്ടുപന്നി പാഞ്ഞുകയറി. അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിലാണ് സംഭവം. പ്രാർത്ഥനയ്ക്കിടയയിൽ പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ ഇടിച്ചിട്ടു. സിനി സുനിൽ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരുടെ മൂക്കിനും തുടയ്ക്കുമാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പള്ളിയിൽ നിന്ന് പാഞ്ഞുപോയ കാട്ടുപന്നി അടുത്തുള്ള വീടുകളുടെ ​ഗേറ്റുകൾ തകർത്ത് ഓടിപ്പോയി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ഷിക വിളകള്‍ കാട്ടുപന്നി നശിപ്പിക്കുന്നത് സ്ഥിരമാണ്. അധികാരികള്‍ ഇടപെട്ട് പരിഹാരം […]