പാമ്പാടി വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു; മരിച്ചത് വെളളൂർ നൊങ്ങൽ സ്വദേശി ; അപകടം ഇന്ന് വൈകിട്ട്
സ്വന്തം ലേഖകൻ പാമ്പാടി : വെള്ളൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൻ്റെ കുളത്തിൽ യുവാവ് മുങ്ങിമരിച്ചു . വെളളൂർ നൊങ്ങൽ സ്വദേശി വരവുകാലായിൽ ദീപു -28 ആണ് മരിച്ചത്.ഇന്ന് വൈകിട്ട് ദീപുവും സുഹൃത്തുക്കളും ചേർന്ന് ക്ഷേത്രക്കുളത്തിൽ കുളിക്കുകയായിരുന്നു . നാട്ടുകാർ എതിർത്തെങ്കിലും ഇവർ കുളത്തിൽ ഇറങ്ങിക്കുളിച്ചതാണ് അപകടത്തിന് കാരണം. ക്ഷേത്ര ആവശ്യങ്ങൾക്കും ശുദ്ധജലത്തിനുമാണ് ക്ഷേത്രക്കുളം ഉപയോഗിച്ചിരുന്നത്. പാമ്പാടി ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കടുത്തു. തുടർന്ന് മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.