play-sharp-fill

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ കോട്ടയം:നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കൂവപ്പള്ളി ആലംപരപ്പേൽ കോളനി ഭാഗത്ത്, ഇടശ്ശേരിമറ്റം വീട്ടിൽ രാഹുൽ (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒന്‍പത് മാസക്കാലത്തേക്ക് പുറത്താക്കിയത്. കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ കൊലപാതക ശ്രമം, ഭവനഭേദനം, അടിപിടി, ഭീഷണിപ്പെടുത്തൽ, കഞ്ചാവ് വില്പന തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ […]

അയൽവാസികൾ തമ്മിൽ മുന്‍വിരോധത്തെ തുടർന്ന് സംഘർഷം: കൂട്ടിക്കൽ സ്വദേശികളായ ഇരുകൂട്ടരെയും മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്‌തു 

സ്വന്തം ലേഖകൻ  മുണ്ടക്കയം : അയൽവാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് ഇരുകൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പനമറ്റം പുരയിടത്തിൽ വീട്ടിൽ രാജേഷ് പി. എൻ (43), കൂട്ടിക്കൽ മാത്തുമല ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ ബിജോ ഫിലിപ്പ് (23) എന്നിവരെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകിട്ട് രാജേഷ് അയൽവാസിയായ ബിജോ ഫിലിപ്പിന്റെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടിൽ ഉണ്ടായിരുന്ന ഇയാളുടെ സഹോദരിയെയും, പിതാവിനെയും ചീത്ത വിളിക്കുകയും വീടിന്റെ അടുക്കളയിൽ ഉണ്ടായിരുന്ന പാത്രങ്ങൾ വലിച്ചെറിയുകയും തടയാൻ ചെന്ന സഹോദരിയെ വാക്കത്തി […]

പനച്ചിക്കാട് ഓട്ട കാഞ്ഞിരത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ; പരാതി നൽകി കുടുംബം, എട്ട് പേർ അറസ്റ്റിൽ

കോട്ടയം: പനച്ചിക്കാട് ഓട്ട കാഞ്ഞിരം എസ്എൻഡിപിക്ക് സമീപം സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഓട്ട കാഞ്ഞിരം സ്വദേശി അനിൽകുമാറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ അനിൽകുമാറിന്റെ ഭാര്യ ശ്രീരേഖയ്ക്കും മകൻ അഖിലിനും പരിക്കേറ്റു, വീടിൻറെ കതകും ജനലും ടിവിയും അക്രമിസംഘം നശിപ്പിച്ചു. മാരകായുധങ്ങളുമായി എത്തിയ എട്ടംഗ സംഘം വീട് കയറി ആക്രമണം നടത്തുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. പനച്ചിക്കാട് സ്വദേശികളായ യുവാക്കളാണ്  അക്രമത്തിന് പിന്നിലെന്നും വീട്ടുകാർ വ്യക്തമാക്കി. പ്രതികൾക്ക് അനിൽകുമാറിന്റെ ഇളയ മകനോടുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ദുഃഖ വെള്ളി ദിവസം […]

വിളിച്ചാൽ വിളിപ്പുറത്തെത്തും കേരള പോലീസ്, ട്രെയിനിലെ ജനറൽ കമ്പാർട്ട്മെൻറ് യാത്രയ്ക്കിടെ യുവതിയോട് അപമാര്യാദയായി പെരുമാറാൻ ശ്രമിച്ച യുവാവ് പിടിയിൽ

  ആലുവ : കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിക്ക് ഇത്തരത്തിലുള്ള മോശമായ അനുഭവം ഉണ്ടായത്.സംഭവത്തെ തുടർന്ന് യുവതി കേരള പോലീസ് നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.   കോട്ടയം പിറവം സ്വദേശിയാണ് യുവതിക്കെതിരെ ഇത്തരത്തിലുള്ള ഒരു അതിക്രമം നടത്താൻ ശ്രമിച്ചത്.ഒപ്പം  സഞ്ചരിച്ച യാത്രക്കാരിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് യുവതിക്ക് ലഭിച്ചത്.ഇത്തരത്തിൽ ഒരു സംഭവം കേൾക്കുമ്പോൾ സാധാരണ കൂടെയുള്ള യാത്രക്കാർ അദ്ദേഹത്തെ  പിടികൂടുക ചെയ്യും. എന്നാൽ ഇവിടെ യുവതിക്ക് നേരെ പരിഹാസങ്ങളും ആക്ഷേപങ്ങളും മാത്രമായിരുന്നു.ഒപ്പം […]

ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ 51 മത് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ; രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 4

സ്വന്തം ലേഖകൻ ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 51 മത് സൗജന്യ ഡയാലിസിസ് കിറ്റ്‌ വിതരണം ആവശ്യമുള്ളവർ 2024 ഏപ്രിൽ 4ന് മുൻപ് ആയി പേരുകൾ രജിസ്റ്റർ ചെയേണ്ടതാണ്. ആശ്രയയുടെ മറ്റ് പ്രധാന പ്രവർത്തനങ്ങൾ: ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും. ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും […]

സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് ; വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ ശ്രദ്ധിക്കണം ; +92 ല്‍ ആരംഭിക്കുന്ന വാട്‌സ്ആപ്പ് കോളുകളില്‍ ജാഗ്രത; മുന്നറിയിപ്പുമായി കേന്ദ്രം

സ്വന്തം ലേഖകൻ വാട്‌സ്ആപ്പില്‍ വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന കോളുകളില്‍ ജാഗ്രത വേണം എന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്. പ്രത്യേകിച്ച് പ്ലസ് 92 (+92) ല്‍ ആരംഭിക്കുന്ന കോളുകള്‍ എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇത്തരത്തിലുള്ള കോളുകള്‍ വന്നാല്‍ വ്യക്തിപരമായ വിവരങ്ങള്‍ പങ്കുവെയ്ക്കാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പലപ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് എന്ന വ്യാജേനയാണ് ഇത്തരം കോളുകള്‍ വരുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയതായും മൊബൈല്‍ നമ്പര്‍ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി കൊണ്ടാണ് ഇത്തരം കോളുകള്‍ വരുന്നത്. സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഇത്തരം നമ്പറുകളില്‍ നിന്ന് […]

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ; മകന് താല്‍ക്കാലിക ജോലി; ഒറ്റയാനെ വെടിവെച്ചു കൊല്ലാനും തീരുമാനം

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ഇന്നു തന്നെ നല്‍കും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് ജോലി സ്ഥിരമാക്കും. ബിജുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. ഓട്ടോ ഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഒറ്റയാനെ വെടിവെച്ചു കൊല്ലാനും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന […]

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്: ഒരാൾ കടലിലേക്ക് തെറിച്ചുവീണു: വള്ളം കടലിലേക്ക് ഒഴുകി പോയി.

  തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ഒരാൾ കടലിലേക്ക് തെറിച്ചുവീണു. ശക്തമായ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. മുതലപ്പൊഴിയിൽ ഇന്ന് രണ്ടാമത്തെ അപകടമാണിത്. പുലർച്ചെ മറ്റൊരു വള്ളം മറിഞ്ഞ് അഞ്ച് മത്സ്യത്തൊഴിലാളികൾ അപകടത്തിൽ പെട്ടിരുന്നു. അപകടത്തിൽപെട്ട എല്ലാവരെയും രക്ഷപ്പെടുത്തി. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി പോയി.

എംഡി എം എ കച്ചവടം ; യുവാവും യുവതിയും പിടിയിൽ

  കൊച്ചി : എംഡിഎംഎയുമായി യുവാവും യുവതിയും പിടിയില്‍. തൃശൂർ അരിപ്പാലം സ്വദേശി ആന്റണി സെല്‍വൻ(28) ഇരിങ്ങാലക്കുട സ്വദേശി എംയു അമീഷ(23) എന്നിവരാണ് കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായത്. 74 ഗ്രാം എംഡിഎംഎ ആണ് പ്രതികളിൽ നിന്നും പോലീസ് പിടികൂടിയത്.കുന്നുംപുറം അമൃത ഹോസ്പിറ്റൽ റോഡിലെ ലോഡ്ജ് മുറിയിൽ നിന്നാണ് ഇരുവരെയും പിടികൂടുന്നത്.കൊച്ചി ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ കെഎസ് സുദർശന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേരാനല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.  

എംസി റോഡിൽ സ്വകാര്യ ബസുകൾ തമ്മിൽ മത്സരയോട്ടം ,കിടങ്ങൂർ കവലയിൽ ഉണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

കോട്ടയം : എംസി റോഡിൽ വേങ്ങൂർ കിടങ്ങൂർ കവലയിൽ സ്വകാര്യബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ അപകടം. ബസിടിച്ചു ബൈക്ക് യാത്രക്കാരനു ഗുരുതര പരുക്ക്. കാക്കനാട് പൗർണമി നിവാസിൽ ഹരി (26) എന്നയാൾക്കാണു പരുക്കേറ്റത് .യുവാവിനെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറ്റൊരു ബസിന്റെ അടിയിലേക്ക് കയറി. ബൈക്കിലിടിച്ച ബസ് മറ്റൊരു കാറിലും ഇടിച്ചാണു നിന്നത്. ഇന്നു രാവിലെ 11.45 നാണ് അപകടം.അങ്കമാലി-പെരുമ്പാവൂർ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസ് യാത്രക്കാരെ കയറ്റുന്നതിനായി സ്‌റ്റോപ്പിൽ നിർത്തുകയായിരുന്നു. പിന്നാലെ അതിവേഗത്തിലെത്തിയ അങ്കമാലി- മുളങ്കുഴി ജീസസ് ബസ് […]