play-sharp-fill

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും യു.ഡി.എഫിനെ    പിന്തുണയ്ക്കുമെന്നും എസ്.ഡി.പി.ഐ.;  എസ്.ഡി.പി.ഐയുമായി യുഡിഎഫ് ധാരണയുണ്ടാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ; ഫാസിസ്റ്റ് ഗവണ്‍മെന്റിനെ താഴെയിറക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും വി ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്ഥാനാർത്ഥികളെ നിർത്തില്ലെന്നും എസ്.ഡി.പി.ഐ. പിന്തുണ യു.ഡി.എഫിനാണെന്നും എസ്.ഡി.പി.ഐ. സംസ്ഥാന അധ്യക്ഷൻ മൂവാറ്റുപഴ അഷ്‌റഫ് മൗലവി. സി.എ.എ. പിൻവലിക്കുമെന്നും ജാതിസെൻസസ് നടപ്പാക്കുമെന്നുമുള്ള കോണ്‍ഗ്രസിന്റെ നിലപാടും ദേശീയ സാഹചര്യവും പരിഗണിച്ചാണ് യു.ഡി.എഫിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് എന്ന് അദ്ദേഹം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സാധ്യമാകുന്ന സംസ്ഥാനങ്ങളില്‍ മതനിരപേക്ഷചേരിയെ പിന്തുണക്കേണ്ട നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കേരളത്തില്‍ വരാൻ പോകുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി. വിരുദ്ധ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് നയിക്കുന്ന കേരളത്തിന്റെ യു.ഡി.എഫ്. സംവിധാനത്തെ പിന്തുണക്കാനാണ് പാർട്ടി സംസ്ഥാന ഘടകം […]

രാമപുരം കൂടപ്പലത്ത് എക്സൈസ് റെയ്‌ഡ്‌ ; വീട്ടിൽ സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ അനധികൃത വൈൻ പിടികൂടി ; പ്രതിയെ പാലാ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ദിനേശ് ബിയുടെ നേതൃത്വത്തിലുള്ള സംഘം  പിടികൂടി 

സ്വന്തം ലേഖകൻ  പാലാ എക്സൈസ് റേഞ്ച് ടീം രാമപുരം കൂടപ്പുലത്ത് നടത്തിയ റെയിഡിൽ വീട്ടിൽ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 1830 ലിറ്റർ വീര്യം കൂടിയ വൈൻ പിടികൂടി. കൂടപ്പലം ഭാഗത്തുള്ള പാലയ്ക്കു കുന്നേൽ വീട്ടിൽ ഷാജിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ 225 ലിറ്റർ കോൾ കൊള്ളുന്ന ബാരലുകളിലും 35 ലിറ്റർ വീതം കോൾ കൊള്ളുന്ന കന്നാസുകളിലും,ഒരു ലിറ്റർ വീതം കോൾ കൊള്ളുന്ന കുപ്പി കളിലും ആയിട്ടാണ് ഇത്രയധികം വൈൻ അനധികൃതമായി നിർമ്മിച്ച് സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റർ വൈൻ 500 രൂപ നിരക്കിൽ ആയിരുന്നു വിൽപ്പന. […]

കോട്ടയം ജില്ലയിൽ നാളെ (02 /04/2024) പള്ളം, വാകത്താനം,ചെമ്പ് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (02 /04/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ  പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരമൂട് , ഇല്ലിമൂട് , ചാന്നാനിക്കാട് സ്കൂൾ , പ്രന്തൻ തറ, കല്ലുങ്കൽ കടവ് എന്നി ഭാഗങ്ങളിൽനാളെ (02-04-2024) 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പന്നിക്കോട്ടുപാലം, ചക്കഞ്ചിറ, മാമ്പഴക്കുന്ന്, ഓട്ടപുന്നക്കൽ, ഇരവുചിറ, ഇരവുചിറ ടവർ ,എന്നീ ഭാഗങ്ങളിൽ 02-04-2024 ചൊവ്വാഴ്ച രാവിലെ […]

യുവ ഡോക്ടറുടെ ആത്മഹത്യ: വിവാഹബന്ധം  വേര്‍പെടുത്തിയശേഷം മാനസികമായി തകര്‍ന്നു; ഭര്‍ത്താവുമായി സാമ്പത്തികപ്രശ്‌നങ്ങൾ  ; ആത്മഹത്യാ പ്രവണത കുറയ്ക്കാൻ കൗണ്‍സിലറായും ജോലി ചെയ്തിരുന്ന യുവഡോക്ടര്‍ കടുംകൈ കാട്ടിയതിന് പിന്നില്‍ ദാമ്പത്യ പ്രശ്‌നങ്ങളെന്ന് സൂചന

സ്വന്തം ലേഖകൻ  കല്‍പറ്റ: മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച്‌ ചില സൂചനകള്‍ കിട്ടി. ഡോ. ഇകെ ഫെലിസ് നസീർ (31) ആണ് മരിച്ചത്. കോഴിക്കോട് ഫറോക്ക് സ്വദേശിയാണ്. ഡോക്ടർ കടുംകൈ കാട്ടിയതിന് പിന്നില്‍ ദാമ്പത്യബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെന്നാണ് സൂചന. ഇന്നലെ വൈകിട്ടാണ് ആശുപത്രി ക്യാംപസിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അത്യാഹിത വിഭാഗത്തില്‍ കൊണ്ടുവന്നെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചു. ജനറല്‍ സർജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയിരുന്നു ഡോ. ഇ.കെ ഫെലിസ് നസീർ. ഡോക്ടർമാർക്കിടയിലെ ആത്മഹത്യാ […]

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ട ;  കേരളത്തില്‍  എസ്ഡിപിഐ  യുഡിഎഫിനെ പിന്തുണയ്ക്കും : മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

സ്വന്തം ലേഖകൻ  കൊച്ചി: ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പാണെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പാണ് മുഖ്യ അജണ്ടയെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ഭരണഘടനാനുസൃതമായി രാജ്യം നിലനില്‍ക്കണോ എന്നു തീരുമാനിക്കപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. ഭരണഘടനാ മൂല്യങ്ങള്‍ കടുത്ത വെല്ലുവിളി നേരിട്ട ഒരു ഭരണകാലമാണ് ബിജെപിയുടേത്. മതനിരപേക്ഷതയും തുല്യതയും കളങ്കപ്പെടുത്തി മതരാഷ്ട്രത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനു വേണ്ടിയുള്ള നിയമനിര്‍മാണങ്ങള്‍ക്കാണ് ആക്കം കൂട്ടിയത്. മതാടിസ്ഥാനത്തില്‍ പൗരന്മാരെ വിഭജിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് സ്വീകരിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ പോലും രാഷ്ട്രീയവല്‍ക്കരിക്കുന്ന ഒരു നീതിരാഹിത്യത്തിലേക്ക കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ബിജെപി ഭരണത്തില്‍ […]

2020 മുതല്‍ അകന്നു കഴിയുന്നു; ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായി ; ഇപ്പോഴും അടുത്ത സുഹൃത്ത് ; മഞ്ജുപിള്ളയുമായി വേര്‍പിരിഞ്ഞതായി സുജിത് വാസുദേവ്

സ്വന്തം ലേഖകൻ നടി മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞു. ഇരുവരും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിരുന്നില്ല. തങ്ങള്‍ വേര്‍പിരിഞ്ഞതായി ഒരു അഭിമുഖത്തില്‍ സുജിത് വാസുദേവാണ് ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുന്നത്. ”2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണ്, അടുത്തിടെ ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായി. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ടെന്നും” സുജിത് പറയുന്നു. മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ഹോം, ഫാലിമി എന്നിവയ്ക്ക് ലഭിച്ച പ്രശംസയെ കുറിച്ചും അതിനുശേഷമുള്ള നടിയുടെ ഉയര്‍ച്ചയെ കുറിച്ചുമുള്ള […]

കടമെടുപ്പ് പരിധി: കേരളത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേട് ; 10,722 കോടി കടമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്ഥാനത്തിനായില്ല; സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി ഉത്തരവില്‍ കേരളത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സുപ്രീംകോടതി. അധിക വായ്പ എടുക്കാനുള്ള സാഹചര്യം പ്രാഥമദൃഷ്ട്യാ ബോധ്യപ്പെടുത്താന്‍ കേരളത്തിനായില്ലെന്ന് വിധിപ്പകര്‍പ്പില്‍ പറയുന്നു. കേസ് ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിലാണ് സുപ്രധാനമായ വിവരങ്ങളുള്ളത്.കേരളം പറയുന്ന കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും സംസ്ഥാനത്തെ ധനകാര്യ മാനേജ്‌മെന്റിലെ വീഴ്ച്ച കാരണമുള്ള പ്രതിസന്ധി കേന്ദ്രത്തില്‍ നിന്ന് ഇടക്കാല ആശ്വാസം വാങ്ങാന്‍ കാരണമാകില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. 10,722 കോടി കടമെടുക്കാനുള്ള കേരളത്തിന്റെ അവകാശം സംസ്ഥാനത്തിന് ബോധ്യപ്പെടുത്താന്‍ കഴിയാതെ പോയി. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചാല്‍ ധനകാര്യ ചട്ടങ്ങള്‍ […]

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസ്: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ് ; ബുധനാഴ്ച ഹാജരാകാൻ നിർദേശം ; രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ്

സ്വന്തം ലേഖകൻ  തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസ്. ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനാണ് നോട്ടീസ് നല്‍കിയത്്. കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. നേരത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്‍മാര്‍ക്ക് ഇഡി നോട്ടിസ് നല്‍കി വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചായാണ് എംഎം വര്‍ഗീസിനെ നോട്ടീസ് നല്‍കിയ ഇഡിയുടെ നടപടി. കരുവന്നൂര്‍ ബാങ്കില്‍ മാത്രം സിപിഎമ്മിന്റെ വിവിധ ഭാരവാഹികളുടെ പേരില്‍ അക്കൗണ്ടുകള്‍ ഉണ്ട്. […]

ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തു

പള്ളിക്കത്തോട് : ഗൃഹനാഥനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആനിക്കാട് ഇരുപ്പക്കാട്ടുപടി  ഇലവുങ്കൽ വീട്ടിൽ ജിഷ്ണു സാബു (24) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി കഴിഞ്ഞ ദിവസം വെളുപ്പിനെ ഗൃഹനാഥന്റെ വീട്ട്മുറ്റത്ത് അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും  പുറത്തിറങ്ങിയ ഗൃഹനാഥനെ അസഭ്യം പറയുകയും കൈയ്യിൽ കരുതിയ വാക്കത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. മുൻ വൈരാഗ്യത്തെ  തുടർന്നായിരുന്നു ആക്രമണം. ഗൃഹനാഥന്റെ പരാതിയിൽ പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതിയെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ […]

മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു 

സ്വന്തം ലേഖകൻ ചിങ്ങവനം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ ഷിജു വി.ജെ (29), ചിറക്കടവ് തെക്കേ പെരുമൻചേരിൽ വീട്ടിൽ വിപിൻ വേണു (32) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും കഴിഞ്ഞദിവസം നാട്ടകം ഭാഗത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ റൂം എടുക്കുകയും, തുടർന്ന് പുലർച്ചെ മദ്യലഹരിയിൽ ഇവിടുത്തെ ഗ്ലാസ് തല്ലി തകർക്കുകയുമായിരുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ചിങ്ങവനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും, തുടർന്ന് ഇവർ ഇരുവരും ചേർന്ന് പോലീസ് ഉദ്യോഗസ്ഥരെ […]