play-sharp-fill

ബില്ലുകൾ മാറാൻ ധനകാര്യവകുപ്പ് അനുമതി നൽകിയില്ല ; സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ

ധനവകുപ്പ് അനുമതി നൽകാത്തതാത്തതിനെ തുടർന്ന് മെയ്ന്റനൻസ് ഉൾപ്പെടെ സംസ്ഥാനത്തെ ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾ. അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറാൻ അനുമതി നൽകാത്തതാണ് ഇത്രയധികം ബില്ലുകൾ കെട്ടിക്കിടക്കാൻ കാരണം. ഏറ്റവും കൂടുതൽ ബില്ലുകൾ കെട്ടിക്കിടക്കുന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേതാണ്. മാർച്ച് 31 അവസാനിച്ചപ്പോൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത് 1,785.62 കോടി രൂപയുടെ 79,764 ബില്ലുകൾ. 31-നു വൈകുന്നേരം ഏഴരവരെ തദ്ദേശവകുപ്പിന്റെ വെബ്സൈറ്റിലെ കണക്കനുസരിച്ച് തുക ചെലവഴിക്കൽ 64.90 ശതമാനമാണ്. കെട്ടിക്കിടക്കുന്ന ബില്ലുകൾകൂടി പാസാക്കിയിരുന്നെങ്കിൽ ഇത് 79.99 ശതമാനത്തിലേക്ക് ഉയരുമായിരുന്നു. സമീപകാലത്തെ ഏറ്റവും കുറഞ്ഞ […]

കോട്ടയത്ത് അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയപ്പോൾ വളർത്തു നായയെ അഴിച്ചുവിട്ടു വാറന്റ്‌ പ്രതി ; മണിക്കൂറുകൾ പരിശ്രമിച്ചിട്ടും പ്രതിയെ പിടികൂടാനാവാതെ പോലിസ്

കോട്ടയം : അറസ്റ്റ് ചെയ്യാൻ പോലീസ് വരുന്നത് കണ്ട ഉടൻ പ്രതി മുറിയിൽ കയറി വാതിൽ അടച്ചു വിട്ടിട്ട് പുറത്തെ മുറിയിലേക്ക് ഉള്ള വാതിൽ വഴി നായകളെ തുറന്നു വിടുകയായിരുന്നു.ഇതിനെ തുടർന്ന് മണിക്കൂറുകളോളം പോലീസ് പ്രതിയെ പിടികൂടാൻ ആവാതെ വട്ടം തിരിഞ്ഞു. അടിപിടിക്കേസില്‍ പ്രതിയായ യുവാവിനെ പിടികൂടാൻ വാറന്റോടെയാണ് ഇന്നലെ രാവിലെ പത്തോടെ പൊലീസ് എത്തിയത്. ഏറ്റുമാനൂർ ടൗണിനു നടുവിലെ മൂന്നുനിലക്കെട്ടിടത്തിനു മുകളിലായിരുന്നു പ്രതിയുടെ താമസം. പൊലീസ് വന്നതറിഞ്ഞു പ്രതി മുകളിലേക്കുള്ള വാതിലുകളെല്ലാം അടച്ചു. പൊലീസ് മുറിക്കുള്ളിലേക്കു കയറാൻ ശ്രമിച്ചതോടെ രണ്ടു വളർത്തുനായ്ക്കളെ മുറിക്കുള്ളില്‍ […]

റേഷൻ കാർഡ് മസ്റ്ററിംഗ് നടത്താനാകാതെ ഭൂരിപക്ഷം കാർഡുമകളും:  കേന്ദ്രം നിർദ്ദേശിച്ച കാലാവധി ഇന്നലെ അവസാനിച്ചു.

  തിരുവനന്തപുരം: മഞ്ഞ ,പിങ്ക് റേഷൻ കാർഡ് അംഗങ്ങളുടെ ഇ കെ വൈ സി മസ്റ്ററിoഗ് നടത്താൻ കേന്ദ്രം നിർദ്ദേശിച്ച കാലാവധി ഇന്നലെ അവസാനിച്ചു. കേരളത്തിലെ 1.54 . കോടി അംഗങ്ങളിൽ 10% പോലും മസ്റ്ററിംഗ് നടത്തിയിട്ടില്ല. കഴിഞ്ഞ മാസം 15ന് നടത്താൻ ശ്രമിച്ചെങ്കിലും ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ ഈ പോസ് സംവിധാനത്തിലെ തകരാർ കാരണം നിർത്തുകയായിരുന്നു . മെയ് 31 വരെ കാലാവധി. ആവശ്യപ്പെട്ട് സംസ്ഥാന ഭഷ്യ വകുപ്പ് കേന്ദ്രത്തിന് ഒന്നിലധികം തവണ കത്തയച്ചെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. കേന്ദ്രം നിർദ്ദേശിച്ച […]

ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ പൊതുതെരഞ്ഞെടുപ്പ് ; കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ – കോര്‍പ്പറേറ്റ് ഭരണത്തിനെതിരെയും കേരളത്തിലെ ജനദ്രോഹ ഭരണത്തിനെതിരെയും ഒരുമിക്കേണ്ട കാലമാണിത് ; മറിയാമ്മ ഉമ്മൻ ആദ്യമായി പ്രചാരണത്തിന്; യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മറിയാമ്മ ഉമ്മന്‍ ; മറിയയും അച്ചുവും സജീവമായി ഇറങ്ങും

സ്വന്തം ലേഖകൻ കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍. അനാരോഗ്യം വകവെക്കാതെ പ്രചരണത്തിനായി ഇറങ്ങുകയാണ്. മക്കളായ മറിയ ഉമ്മനും , അച്ചു ഉമ്മനും പ്രചരണപ്രവര്‍ത്തനങ്ങളില്‍ സജീവമായും ഉണ്ടാകും. ഉമ്മൻചാണ്ടിയുടെ ഫെയ്സ്ബുക്ക് പേജിൽ മറിയാമ്മ ഉമ്മൻ കുറിച്ചു. ഉമ്മന്‍ ചാണ്ടി ഇല്ലാത്ത ആദ്യ പൊതുതെരഞ്ഞെടുപ്പാണ് നമ്മള്‍ ആഭിമുഖീകരിക്കുന്നത്. ഈ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. ഇത്തവണയും വര്‍ഗ്ഗീയ -ഏകാധിപത്യ ശക്തികള്‍ അധികാരത്തില്‍ വന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്ന് […]

മുംബൈയുടെ ‘ബോൾട്ടൂ’രി രാജസ്ഥാൻ ; സീസണിലെ മുംബൈയുടെ മൂന്നാം തോൽവി.

മുംബൈ : വാങ്കടെ സ്റ്റഡിയത്തിൽ മുംബൈക്ക് ഒരിക്കൽ കൂടി സ്വന്തം കാണികളെ നിരാശരാക്കേണ്ടി വന്നിരിക്കുകയാണ്.ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ രാജസ്ഥാൻ അവരും ഒന്ന് പൊരുതി നിൽക്കാൻ പോലും സാധിക്കാതെ മുംബൈ കീഴടങ്ങുകയായിരുന്നു. ന്യൂസിലൻഡ് പേസർ ട്രെന്റ് ബോൾട്ടിന്റെ മാരക ബൗളിംഗിന് മുമ്പിൽ മുംബൈ ആയുധം വെച്ച് കീഴടങ്ങുകയായിരുന്നു.ട്രെന്റ് ബോൾട്ടിന്റെ നേതൃത്വത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 20 ഓവറിൽ 125 റൺസിന് അവസാനിപ്പിക്കുകയായിരുന്നു. തിലക് വർമ്മയും ക്യാപ്റ്റൻ ഹാർദികിനും  ഒഴികെ മറ്റാർക്കും 20 ന് മുകളിൽ സ്കോർ കണ്ടെത്താൻ സാധിച്ചില്ല.മറുപടി ബാറ്റിംഗിൽ ആദ്യം ഒന്ന് […]

മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവം ; കോൺഗ്രസ് നേതാവിനെതിരെ കേസെടുത്ത് ചങ്ങരംകുളം പൊലീസ്

മലപ്പുറം : ആലങ്കോട് മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ ഹക്കീം പെരുമുക്കിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ചങ്ങരംകുളം പൊലീസ് കേസെടുത്തത്. പെൻഷന് വിതരണ ചുമതല ഉണ്ടായിരുന്ന ചങ്ങരംകുളം ബാങ്ക് നൽകിയ പരാതിയിലാണ് കേസ് എടുത്തത്. 2019 ഡിസംബറിൽ മരിച്ച പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ ഒരു വർഷത്തോളമുള്ള പെൻഷൻ തുക തട്ടി എടുത്തു എന്നാണ് പരാതി. 2020 സെപ്റ്റംബർ മാസം വരെ പെൻഷൻ കൈപ്പറ്റിയതായി വിവരാവകാശ രേഖയിൽ വ്യക്തമായി. 2019 […]

ലോക്സഭാ തെരഞ്ഞെടുപ്പ്; 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അം​ഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവി‍ഡ് രോ​ഗികൾ, രോ​ഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാ​ഗങ്ങളിൽ ജോലി ചെയ്യുന്നവർ ; പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം. ആബ്സെന്റി വോട്ടർ വിഭാ​ഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അം​ഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവി‍ഡ് രോ​ഗികൾ, രോ​ഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാ​ഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം. ആബ്സെന്റി വോട്ടർമാരിൽ ആദ്യ മൂന്ന് […]

സംസ്ഥാനത്ത് കോട്ടയം ഉൾപ്പെടെ 12 ജില്ലകളില്‍ ഇന്ന് ചൂട് കൂടുതല്‍; മധ്യ-വടക്കൻ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ; തീരമേഖലയില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാല്‍ തന്നെ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ താപനില 37°C വരെയും ഉയരാം. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളില്‍ ഉയർന്ന താപനില 36°C വരെയുമാകാം. സാധാരണയെക്കാള്‍ 2 മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ട്. അതേസമയം മധ്യ-വടക്കൻ കേരളത്തില്‍ […]

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; കടലില്‍ വീണ മത്സ്യത്തൊഴിലാളികള്‍ നീന്തി കരയ്ക്ക് കയറി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. മൂന്ന് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു. ഇവർ നീന്തി കരയ്ക്ക് കയറുകയായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളമാണ് മറിഞ്ഞത്. ഇന്നലെയും രണ്ട് തവണ മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടായിരുന്നു. പുലര്‍ച്ചെ വള്ളം മറിഞ്ഞ് അഞ്ച് മത്സത്തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. പിന്നീടുണ്ടായ അപകടത്തില്‍ രണ്ട് പേരും കടലില്‍ വീണിരുന്നു. അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു. കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് ഇന്നും കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ […]

മന്ത്രി റിയാസിന്റെ പ്രസംഗത്തിനിടെ വീഡിയോഗ്രഫറെ സ്ഥാനാർഥി എളമരം കരീം മാറ്റിനിർത്തിയത് എന്തിന്..? ഗ്രീൻറൂമിലേക്ക് വിളിച്ചുകൊണ്ടുപോയ വീഡിയോഗ്രഫറെ പുറത്തേക്കുവിട്ടത് അരമണിക്കൂറിനു ശേഷം; ചട്ടലംഘനം നടന്നോ…?

കോഴിക്കോട്: ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത കായിക സംവാദത്തിൽ മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ചിത്രീകരിച്ച വിഡിയോ ക്യാമറാമാനെ സംഘാടകർ ഗ്രീൻറൂമിലേക്കു നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയി. അരമണിക്കൂറിനു ശേഷമേ പുറത്തേക്കുവിട്ടുള്ളൂ. കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ് നിമിഷങ്ങൾക്കകമാണ് വിഡിയോഗ്രഫറെ സ്ഥാനാർഥിയും സഹപ്രവർത്തകരും അകത്തേക്ക് കൊണ്ടുപോയത്. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു വന്ന സ്ഥാനാർഥി എളമരം കരീം ക്യാമറാമാനു സമീപത്തു വന്ന് സംസാരിക്കുന്നു. വേദിയിലുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ […]