play-sharp-fill

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ; റോബിൻ ബസ് നടത്തിപ്പുകാരനെതിരെ പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ; കോടതിയിൽ തുടർച്ചയായി തോൽക്കുന്നതിന്റെ പ്രതികാരമെന്ന് ഉടമ

സ്വന്തം ലേഖകൻ പത്തനംതിട്ട: റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എഎംവിഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരെ പരാതി നല്‍കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിയെ തുടര്‍ന്ന് ഗിരീഷിനോട്‌ ഇന്ന് എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നല്‍കി. പരാതി വ്യാജമാണെന്നും കോടതിയിൽ തുടർച്ചയായി തോൽക്കുന്നതിന്റെ പ്രതികാരമെന്നും ഗിരീഷ് പ്രതികരിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെ റോബിൻ ബസ് ഉടമ ഈ മാസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയലക്ഷ്യ ഹർജിയുമായാണ് റോബിൻ ബസ് ഉടമ […]

തൃശ്ശൂരിൽ വൻ എം.ഡി എം.എ വേട്ട: 2 യുവാക്കൾ പിടിയിലായി:

  സ്വന്തം ലേഖകൻ തൃശൂർ: തൃശ്ശൂരിൽ വൻ എം.ഡി എം.എ വേട്ട 105 ഗ്രാം എം ഡി എം എ യുമായി രണ്ട് യുവാക്കൾ പിടിയിലായി. തൃശ്ശൂർ ചാവക്കാടിൽ നിന്നാണ് യുവാക്കൾ എക്സൈസ് പിടിയിലായത്. ആഡംബര ബൈക്കുകളിൽ കടത്താൻ ശ്രമിച്ച 105 ഗ്രാം എം ഡി എം എ ആണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ചിട്ടിയിലായവരെ എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരുന്നു. എംഡി എം എ ചാവക്കാട്ട് വിതരണം ചെയ്യാൻ വന്നതാണ് എന്ന സംശയത്തിലാണ് എക്സൈസ്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് […]

ഒരു മാസം മുൻപ് വിവാഹിതനായി ; ഹൃദയാഘാതത്തെ തുടർന്ന് 26കാരനായ യുവാവ് മരിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: കാഞ്ഞിരത്താണി കപ്പൂരിൽ ഹൃദയാഘാതം മൂലം യുവാവ് മരിച്ചു. കപ്പൂർ പത്തായപ്പുരക്കൽ ഷെഫീക്ക്(26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഷെഫീക്ക് ബുധനാഴ്ച പുലർച്ചെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അബോധാവസ്ഥയിൽ ആയ യുവാവിനെ ബന്ധുക്കൾ ചേർന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒരു മാസം മുമ്പാണ് ഷെഫീക്ക് വിവാഹിതനായത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പൊലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.ഭാര്യ സെഫീറ.

15 പ്രതികൾക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് സുരക്ഷ ശക്തമാക്കി :

  സ്വന്തം ലേഖകൻ മാവേലിക്കര: ബി ജെ പി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് പൊലീസ് സുരക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്കാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. നിലവിൽ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയർന്നിരുന്നു. ഇതിനെ തുടർന്നാണ് ക്വാർട്ടേഴ്‌സിൽ സുരക്ഷ ഏർപ്പെടുത്തിയത്.

അടൂരിൽ വീണ്ടും തെരുവുനായ അക്രമണം: രണ്ടു ദിവസത്തിനിടെ 21 പേർക്ക് കടിയേറ്റു: ഒരാളുടെ ചുണ്ട് രണ്ടായി പിളർന്നു:

  സ്വന്തം ലേഖകൻ അടൂർ: അടൂരിൽ തെരുവുനായ അക്രമണത്തിൽ രണ്ട് ദിവസത്തിനിടെ 21 പേർക്ക് കടിയേറ്റു. കഴിഞ്ഞ ദിവസം 15 പേരെ കടിച്ച നായ ഇന്നലെയും നഗരത്തിൽ ആറു പേരെ കൂടി കടിച്ചു പരിക്കേൽപ്പിച്ചു. ഇതിൽ ഒരാളുടെ ദേഹത്തേക്കു ചാടിക്കയറി ചുണ്ടിൽ കടിച്ചതിനെ തുടർന്നു ചുണ്ട് രണ്ടായി പിളർന്നു. പന്നിവിഴ സ്വദേശി ഡാനിയേലിന്റെ ചുണ്ടിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ എത്തിച്ചു മുറിവേറ്റ ചുണ്ട് തുന്നിച്ചേർത്തു. ആർഡി ഓഫിസിനു സമീപത്താണ് 4 പേരെ കടിച്ചത്. ഒരാളെ മിത്രപു രം ഭാഗത്തും ഒരാളെ ആനന്ദപ്പള്ളി ഭാഗത്തു […]

പിസി ജോർജിന്‍റെ വരവ് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ പിന്തുണയുടെ തെളിവാണ് ; കൂടുതൽ പേർ ബിജെപിയിലെത്തുമെന്ന് നേതൃത്വം

സ്വന്തം ലേഖകൻ ദില്ലി: പിസി ജോർജിന് പിന്നാലെ കൂടുതൽ പേർ കേരളത്തിൽനിന്ന് ബിജെപിയിലെത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാധാമോഹൻദാസ് അഗര്‍വാൾ പറഞ്ഞു. പിസി ജോർജിന്‍റെ വരവ് ക്രിസ്ത്യൻ വിഭാഗത്തിന്‍റെ പിന്തുണയുടെ തെളിവാണെന്നും, രാഹുൽ ഗാന്ധിക്ക് ഇത്തവണ വയനാട്ടിലെ മത്സരം എളുപ്പമാകില്ലെന്നും കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദില്ലിയിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രതിപക്ഷ നേതാക്കളെ ബിജെപിയിലെത്തിക്കാൻ ദേശീയ നേതൃത്ത്വം നീക്കങ്ങൾ സജീവമാക്കിയതിന് പിന്നാലെയാണ് കേരളത്തിൽനിന്നും കൂടുതൽ നേതാക്കൾ ബിജെപിയിലെത്തുന്നത്. അനിൽ ആന്‍റണിയും ഓർത്തഡോക്സ് സഭാ വൈദികൻ ഫാദർ ഷൈജു കുര്നും ഇപ്പോൾ […]

ആനക്കുട്ടി സെപ്റ്റിക്ക് ടാങ്കിൽ വീണു: രക്ഷാപ്രവർത്തനം തുടരുന്നു:

  സ്വന്തം ലേഖകൻ തൃശൂർ: ആനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു. ആതിരപ്പിള്ളിയിലാണ് ആനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ സെപ്റ്റിക് ടാങ്കിൽ വീണ ആനക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നു രാവിലെയാണ് സംഭവം. പോലീസും മയക്കു വെടി വിദഗ്ധരും സ്ഥലത്തേക്ക് പോയിട്ടുണ്ട്. പ്രദേശത്ത് കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിട്ടുണ്ട്.

കുമരകം കട്ടക്കയം വീട്ടിൽ സി.എ ജോബ് (80) നിര്യാതനായി:

  കുമരകം : കട്ടക്കയം വീട്ടിൽ സി.എ ജോബ് (80) നിര്യാതനായി. ഭാര്യ: എൽസമ്മ വെളിയനാട് കരിയമ്പള്ളി കുടുംബാംഗമാണ്. മക്കൾ: ദീപ ജോ, റോഷ്നി, അരുൺ. മരുമക്കൾ: ജോ (കൈനകരി), ജിതേഷ് (കുമരകം), സ്മിത (കോട്ടയം). സംസ്ക്കാരം വ്യാഴാഴ്ച്ച (01/02/2024) 2.30 ന് കുമരകം സെൻ്റ് ജോൺസ് വടക്കുംകര പള്ളിയിൽ

കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണു; പ്രമുഖ സിനിമാ തിയേറ്റര്‍ ഉടമ കെ ഒ ജോസഫ് മരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: കെട്ടിടത്തില്‍ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ.ജോസഫ് (75)  ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം. കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ് എന്ന അഭിലാഷ് കുഞ്ഞേട്ടൻ. എറണാകുളത്ത് തിയേറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് നിർമാണത്തിലുള്ള സുഹൃത്തിന്റെ തിയേറ്ററിലെത്തിയ ജോസഫ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതി തലയിടിച്ച്‌ വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൃശ്ശൂരിലെ […]

സംസ്ഥാനത്ത് ഇന്ന് (31/01/2024) സ്വർണ്ണ വിലയില്‍ മാറ്റമില്ല ; കോട്ടയത്തെ സ്വർണ്ണ വില അറിയാം

  സ്വന്തം ലേഖകൻ   കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 46,400 രൂപയും ഒരു ഗ്രാമിന് 5,800 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില.   അരുൺസ് മരിയഗോൾഡ് സ്വർണ്ണ വില അറിയാം   ഗ്രാമിന് 5,800രൂപ പവന് 46,400 രൂപ