play-sharp-fill

പുതുവർഷ ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ യുവാവ് ട്രെയിൻ തട്ടിമരിച്ചു: സ്കൂട്ടറിന്റെ പിന്നിലിരുന്നയാൾ ചാടിയിറങ്ങിയതിനാൽ രക്ഷപ്പെട്ടു:

  സ്വന്തം ലേഖകൻ കോഴിക്കോട്: പുതുവര്‍ഷ ആഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. കോഴിക്കോട് ബാലുശേരി പനങ്ങാട് സ്വദേശി ആദില്‍ ഫര്‍ഹാന്‍(16) ആണ് മരിച്ചത്.   ഇന്നു പുലര്‍ച്ചെ ഒന്നിന് വെള്ളയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ഗാന്ധി പാലത്തിന് താഴെയാണ് അപകടം സംഭവിച്ചത്. സ്കൂട്ടറില്‍ ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ ട്രെയിന്‍ തട്ടുകയായിരുന്നു. നൂറ് മീറ്ററോളം സ്കൂട്ടര്‍ വലിച്ചിഴച്ച ശേഷം വെള്ളയില്‍ സ്‌റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. ട്രെയിന്‍ വരുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്കൂട്ടര്‍ പുറകോട്ട് മാറി. ആദിലിലിന്‍റെ പിന്നിലുണ്ടായിരുന്ന ആളും സ്കൂട്ടറില്‍നിന്ന് […]

കളിക്കുന്നതിനിടെ പന്തെടുക്കാന്‍ പോയ പത്ത് വയസുകാരന് പട്ടികകൊണ്ട് മര്‍ദനം; കാലിന്റെ എല്ലിന് പൊട്ടല്‍

സ്വന്തം ലേഖകൻ തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പത്ത് വയസുകാരന് മര്‍ദനം. കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് തെറിച്ചു പോയ പന്തെടുക്കാന്‍ പോയപ്പോള്‍ മര്‍ദനമേറ്റതായാണ് പരാതി. ബ്ലായിത്തറയില്‍ അനില്‍ കുമാറിന്റെ മകന്‍ നവീന് ആണ് അയല്‍വാസിയുടെ മര്‍ദനത്തില്‍ പരിക്കേറ്റത്. നവീനിന്റെ കാലിന്റെ എല്ലിന് രണ്ടിടത്ത് പൊട്ടലുണ്ട്. ചമ്പക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം.നവീന്‍ കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പില്‍ ഫുട്ബോള്‍ കളിക്കുമ്പോഴാണ് പന്ത് അടുത്ത വീടിന് സമീപത്തേക്ക് തെറിച്ചുപോയത്. ഇതെടുക്കാന്‍ ചെന്നപ്പോഴാണ് പത്തുവയസുകാരനെ പട്ടികകൊണ്ട് മര്‍ദിച്ചത്. സംഭവത്തില്‍ പൂണിത്തുറ സ്വദേശി ബാലനെതിരെ […]

ഡേവിഡ് വാര്‍ണര്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു.

  ഡേവിഡ് വാര്‍ണര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തനിക്ക് കുടുംബത്തിന് സമയം തിരികെ നല്‍കണം എന്നും അതാണ് വിരമിക്കാനുള്ള കാരണം എന്നും വാര്‍ണര്‍ പറഞ്ഞു. ലോകകപ്പിന്റെ സമയത്ത് തന്നെ ഇതു ചിന്തിച്ചിരുന്നു. ഇന്ത്യയില്‍ ലോകകപ്പ് ജയിച്ചത് വലിയ കാര്യമാണ്. വാര്‍ണര്‍ പറഞ്ഞു.         രണ്ട് തവണ ക്രിക്കറ്റ് ലോകകപ്പ് ജേതാവായ താരം പുതുവത്സര ദിനത്തില്‍ രാവിലെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇടങ്കയ്യൻ ഓപ്പണര്‍ എകദിന ഫോര്‍മാറ്റില്‍ 97.26 സ്ട്രൈക്ക് റേറ്റില്‍ 6932 റണ്‍സ് നേടിയിട്ടുണ്ട്. 37 കാരനായ […]

ആടിത്തിമർത്ത് കോട്ടയം നഗരം; തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷം കോട്ടയം നഗരം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരമായി മാറി; തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ; നഗരത്തിലെ പുതുവൽസരാഘോഷം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കോട്ടയംകാർ; ദൃശ്യങ്ങൾ കാണാം

കോട്ടയം: തിരുനക്കരയപ്പന്റെ മണ്ണിൽ അരങ്ങേറിയ പുതുവൽസരാഘോഷം ഇരു കൈയ്യും നീട്ടി സ്വീകരിച്ച് കോട്ടയംകാർ. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കിയ പുതുവൽസരാഘോഷം കോട്ടയം നഗരം കണ്ട ഏറ്റവും വലിയ ആഘോഷപ്പൂരമായി മാറി. തിരുനക്കരയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങളാണ്. നൂറ് കണക്കിന് കുടുംബങ്ങളാണ് ആഘോഷത്തിമർപ്പിൽ ആറാടിയത് പുതുവത്സരാഘോഷം സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, നഗരസഭാധ്യക്ഷ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ തുടങ്ങിയവർ പുതുവൽസരാശംസകൾ നേർന്നു. ആലപ്പുഴ ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള, സ്നേഹക്കൂട് അഭയ മന്ദിരത്തിലെ അച്ഛനമ്മമാർ […]

2024 നെ വരവേറ്റ് ലോകം ആഘോഷത്തിന്റെ പൂത്തിരി കത്തിച്ചപ്പോള്‍, ഗാസയുടെ ആകാശത്ത് വിരിഞ്ഞത് ബോംബ് സ്ഫോടനങ്ങളുടെ അഗ്നിഗോളങ്ങള്‍.

ഗാസ: പുതുവര്‍ഷത്തിലും ഇസ്രയേലിന്റെ ആക്രമണത്തിന് ഇടവേളയുണ്ടായില്ല. പലസ്തീന്‍റെ 2023 അവസാനിച്ചതും 2024 തുടങ്ങിയതും ആഘോഷമില്ലാതെയാണ്. ഭക്ഷണത്തിനും വെള്ളത്തിനും തലചായ്ക്കാനിടവുമാണ് പലസ്തീനിലെ ജനങ്ങളുടെ ആകെയുള്ള ചിന്ത.           ഇസ്രയേലിന്റെ ആക്രമണത്തില്‍ പലായനം ചെയ്യേണ്ടി വന്നവര്‍ റഫാ അതിര്‍ത്തിയില്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇവര്‍ തെരുവിലുറങ്ങുന്നു, തെരുവിലുണരുന്നു. മരവിക്കുന്ന തണുപ്പിലും മറ്റ് അഭയമില്ല. കമ്ബിളി പുതപ്പുകളും കുറച്ച്‌ പാത്രങ്ങളും മാത്രമാണ് ഇന്ന് പലരുടേയും ആകെയുള്ള സമ്ബാദ്യം. ഉപേക്ഷിച്ചു പോരണ്ടേിവന്ന ജീവിതത്തെക്കുറിച്ച്‌ നിറകണ്ണുകളോടെ ഓര്‍ക്കുന്നുണ്ട് അവര്‍. തകര്‍ന്ന വീടുകളിലേക്ക് തിരിച്ചു പോകാനെങ്കിലും കഴിഞ്ഞാല്‍ മതിയെന്ന് […]

തീര്‍ഥാടകര്‍ക്ക് പുതുവത്സര സമ്മാനമൊരുക്കി ദേവസ്വം ബോര്‍ഡ്; സന്നിധാനത്ത് 27 കേന്ദ്രങ്ങളില്‍ സൗജന്യ വൈ-ഫൈ

ശബരിമല: അയ്യപ്പദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് പുതുവത്സര സമ്മാനമായി സൗജന്യ വൈ-ഫൈ സംവിധാനമൊരുക്കി ദേവസ്വം ബോര്‍ഡ്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളില്‍ പുതുവത്സര ദിനമായ തിങ്കളാഴ്ച മുതല്‍ ഭക്തര്‍ക്ക് സൗജന്യ വൈ-ഫൈ സംവിധാനം ലഭ്യമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ബി.എസ്.എൻ.എല്ലും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. വലിയ നടപ്പന്തല്‍, അക്കോമഡേഷൻ ഓഫിസ് പരിസര, അപ്പം-അരവണ കൗണ്ടര്‍, നെയ്യഭിഷേക കൗണ്ടര്‍, അന്നദാന മണ്ഡപം, മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകള്‍, പാണ്ടിത്താവളത്തെ ബി.എസ്.എൻ.എല്‍ എക്‌സ്‌ചേഞ്ച്, ജ്യോതിനഗറിലെ ബി.എസ്.എൻ.എല്‍ സെന്‍റര്‍, മരക്കൂട്ടം, മരക്കൂട്ടം മുതല്‍ ശരംകുത്തി വരെയുള്ള ആറ് ക്യൂ കോംപ്ലക്‌സുകള്‍ […]

പത്തനംതിട്ടയിലെ വ്യാപാരിയുടെ കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വ്യാപാരിയായ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 3 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആണ് ജോര്‍ജ് ഉണ്ണുണ്ണി എന്ന എഴുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ടത്. വയോധികനെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. കൈയും കാലും കൂട്ടിക്കെട്ടി വായില്‍ തുണി തിരുകിയ നിലയില്‍ കടക്കുളളിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ച്‌ കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷര്‍ട്ടും പൊലീസ് കണ്ടെടുത്തിരുന്നു. ഇവ പുതിയതാണെന്ന് പൊലീസ് […]

ആണ്‍സുഹൃത്ത് ബലാത്സംഗം ചെയ്തത് മദ്യം നല്‍കിയ ശേഷം; നെടുങ്കണ്ടത്തെ പതിനേഴുകാരി അപകടനില തരണം ചെയ്തു

നെടുങ്കണ്ടം: ആണ്‍സുഹൃത്ത് മദ്യം നല്‍കിയ ശേഷം ബലാത്സംഗം ചെയ്ത പതിനേഴുകാരി അപകടനില തരണം ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിയില്‍ ചികിത്സയില്‍ കഴിയുന്ന നെടുങ്കണ്ടം സ്വദേശിനിയായ പെണ്‍കുട്ടി മൂന്ന് ദിവസം നീണ്ട ചികിത്സക്കൊടുവിലാണ് അപകടനില തരണം ചെയ്തത്. അടുത്തയാഴ്ച്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് നെടുങ്കണ്ടം കോമ്ബയാര്‍ സ്വദേശി ആഷിഖ് ഉള്‍പ്പെടെ മൂന്നുപേരാണ് കേസില്‍ അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ റിമാൻഡിലാണ്. റിമാൻഡില്‍ കഴിയുന്ന പ്രതി ആഷിഖിനെ കസ്റ്റഡിയില്‍ കിട്ടാൻ ചൊവ്വാഴ്ച അപേക്ഷ നല്‍കും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. ആഷിഖും സുഹൃത്തുക്കളും […]

സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിന് പണം; പ്രവര്‍ത്തനം സമൂഹമാധ്യമങ്ങളിലൂടെ; ‘ഓള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ്’ തട്ടിപ്പ് സംഘം അറസ്റ്റില്‍

ബീഹാർ: ബീഹാറില്‍ സ്ത്രീകളെ ഗര്‍ഭിണിയാക്കുന്നതിന് പണം വാഗ്ദാനം ചെയ്ത തട്ടിപ്പ് സംഘം അറസ്റ്റില്‍. നവാഡയിലാണ് സംഭവം. പങ്കാളിയില്‍ നിന്ന് ഗര്‍ഭധാരണം സാധിക്കാത്ത സ്ത്രീകളെ ഗര്‍ഭം ധരിപ്പിക്കുന്നതിന് പണം വാഗ്ദാനം ചെയ്യുകയായിരുന്നു ഇവര്‍. എട്ടുപേരാണ് അറസ്റ്റിലായത്. ‘ഓള്‍ ഇന്ത്യ പ്രഗ്‌നന്റ് ജോബ്’ (ബേബി ബര്‍ത്ത് സര്‍വീസ്) എന്നായിരുന്നു സംഘത്തിന്റെ പേര്. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ത്രീകളെ ഗര്‍ഭിണിയാക്കി പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. താത്പര്യം അറിയിച്ചെത്തുന്നവരില്‍ നിന്ന് രജിസ്‌ട്രേഷൻ തുകയായി 799 രൂപ കൈപ്പറ്റിയിരുന്നു. ഇതുകൂടാതെ സുരക്ഷാ ചാര്‍ജുകള്‍ എന്ന നിലയില്‍ 5000 രൂപ മുതല്‍ 20,000 […]

ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെ എല്‍ഡിഎഫ് പ്രത്യക്ഷ സമരത്തിന് ഒരുങ്ങും ; ജനുവരി 9ന് രാജ്ഭവനിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും.

  തിരുവനന്തപുരം : ഭൂപതിവ് നിയമ ഭേദഗതി ബില്‍ ഒപ്പിടാതെ ഗവര്‍ണര്‍. പ്രത്യക്ഷ സമരത്തിനൊരുങ്ങി എല്‍ഡിഎഫ്. അതേസമയം നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാരിന് പരിഹരിക്കാൻ കഴിയുന്ന വിഷയം, ഗവര്‍ണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഫ് ആരോപണം.       സെപ്റ്റംബർ 14 നാണ് നിയമസഭ ഭൂപതിവ് നിയമ ഭേദഗതി ബില്‍ പാസാക്കിയത്. സര്‍ക്കാര്‍ – ഗവര്‍ണര്‍ പോര് രൂക്ഷമായതോടെ രാഷ്ട്രപതിക്ക് ബില്‍ അയയ്ക്കുമെന്നയിരുന്നു സര്‍ക്കാരിന് ആശങ്ക. എന്നാല്‍ ഇതുണ്ടായിട്ടില്ല. മൂന്ന് മാസത്തിനുള്ളില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.         […]