play-sharp-fill
ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ഇതോടെ വിജയശതമാനം 99.96 ആയി, 426725 പേർ ഉന്നതപഠനത്തിന് അർഹത നേടി

ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ഇതോടെ വിജയശതമാനം 99.96 ആയി, 426725 പേർ ഉന്നതപഠനത്തിന് അർഹത നേടി

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ “https://sslcexam.kerala.gov.in” ലഭ്യമാണ്.

എസ്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 1066 വിദ്യാർത്ഥികളുടെയും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളുടെയും പരീക്ഷാഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എസ്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയ ശതമാനം 98.97 ശതമാനവും ടി.എച്ച്.എസ്.എൽ.സി സേ പരീക്ഷയുടെ വിജയശതമാനം നൂറ് ശതമാനവുമാണ്. സേ പരീക്ഷയുടെ റിസൾട്ട് കൂടി പരിഗണിക്കുമ്പോൾ 99.96 ആണ് ഈ വർഷത്തെ വിജയ ശതമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ പരീക്ഷ എഴുതിയ 427153 വിദ്യാർത്ഥികളിൽ 426725 പേർ ഉന്നതപഠനത്തിന് അർഹത നേടിയിട്ടുണ്ട്.