
എം പി അവാർഡ് 2024: അവാർഡ് വിതരണം ജൂൺ 30 ന് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടക്കും
കൊച്ചി :എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം പി നടപ്പിലാക്കുന്ന എം പി അവാർഡ് 2024 , ജൂൺ 30 ഞായറാഴ്ച എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി കൊച്ചിയും എഡ്യൂപോർട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പാർലമെന്റ് മണ്ഡലത്തിൽ സർക്കാർ, എയിഡഡ് , അൺ എയിഡഡ് സ്ക്കൂളുകളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കുട്ടികളെയാണ് ആദരിക്കുന്നത്.
സ്ക്കൂളുകളിൽ നിന്നും ലഭിച്ച ലിസ്റ്റുകൾ പ്രകാരം വിദ്യാർത്ഥികൾക്ക് ഇതിനകം തന്നെ അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലത്തിൽ നിന്നുള്ള എം എൽ എൽമാർ, കൊച്ചി നഗരസഭാ മേയർ അഡ്വ. എം അനിൽകുമാർ,വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി അലക്‌സാണ്ടർ, ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ജോയിന്റ്കൺഡ്രോളർ ഓഫ് എക്സാംസ് കെ മധുകുമാർ, എഡ്യുപോർട്ട് ഫൗണ്ടറും മോട്ടിവേഷണൽ സ്പീക്കറുമായ അജാസ് മുഹമ്മദ് ജൻഷർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.