video
play-sharp-fill

2024ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടൊവിനോ തോമസ് മികച്ച നടൻ, നടിക്കുള്ള പുരസ്‌കാരം പങ്കിട്ട് നസ്രിയയും റിമ കല്ലിങ്കലും

2024ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ടൊവിനോ തോമസ് മികച്ച നടൻ, നടിക്കുള്ള പുരസ്‌കാരം പങ്കിട്ട് നസ്രിയയും റിമ കല്ലിങ്കലും

Spread the love

തിരുവനന്തപുരം: 2024ലെ കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘അജയന്റെ രണ്ടാം മോഷണം’, ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. നസ്രിയ നസീം (സൂക്ഷ്‌മദർശിനി), റിമ കല്ലിങ്കൻ (തിയേറ്റർ: മിത്ത് ഒഫ് റിയാലിറ്റി) എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിടും.

ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ ആണ് മികച്ച ചിത്രം. ‘അപ്പുറം’ എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്‌മി മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.

സിനിമയില്‍ 40 വർഷം പിന്നിടുന്ന നടനും തിരക്കഥാകൃത്തുമായ ജഗദീഷിന് ക്രിട്ടിക്‌സ് ജൂബിലി അവാർഡ് നല്‍കും. സിനിമാരംഗത്തെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന പുരസ്‌കാരമായ ചലച്ചിത്രരത്‌നം നിരൂപണ രംഗത്ത് 50 വർഷവും എഴുത്തുജീവിതത്തില്‍ 60 വർഷവും പിന്നിടുന്ന വിജയകൃഷ്ണന് സമ്മാനിക്കും. അഭിനയരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട നടി സീമയ്ക്ക് ചലച്ചിത്രപ്രതിഭാ പുരസ്‌കാരവും നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമാതാവ് ജൂബിലി ജോയ് തോമസ്, നടൻ ബാബു ആന്റണി, ഛായാഗ്രഹകനും സംവിധായകനുമായ വിപിൻ മോഹൻ, സംഘട്ടന സംവിധായകൻ ത്യാഗരാജൻ മാസ്റ്റർ എന്നിവർക്കും ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം ലഭിക്കും. കേരളത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച്‌ ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണ് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്. 80 ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്.