video
play-sharp-fill

കുടുംബ കലഹം; ഭാര്യയെ ഉളികൊണ്ട് കഴുത്തിനു കുത്തിയ ശേഷം കോട്ടയം വെള്ളൂരിൽ ഭര്‍ത്താവ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി; ഗുരുതരമായി പരിക്കേറ്റ ഭാര്യ ആശുപത്രിയിൽ

സ്വന്തം ലേഖകൻ  തലയോലപ്പറമ്പ് : ഭാര്യയെ ഉളികൊണ്ട് കഴുത്തിനു കുത്തി ഗുരുതരമായി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കി. വെള്ളൂര്‍ തോന്നല്ലൂര്‍ സ്രാങ്കുഴി സ്വദേശി പദ്മകുമാറാണ് മരിച്ചത്. തടിപ്പണിക്കാരനായ പദ്മകുമാര്‍ ഭാര്യയുമായുണ്ടായ കലഹത്തിനിടയില്‍ ഉളികൊണ്ട് ഭാര്യയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. […]

കൃത്രിമമായി മഴ പെയ്യിക്കാൻ ഒരുങ്ങി യുഎഇ; അടുത്തയാഴ്ച്ച മുതല്‍ ക്ലൗഡ് സീഡിങ്

സ്വന്തം ലേഖകൻ ദുബൈ: കൃത്രിമമായി മഴ പെയ്യിക്കാൻ ഒരുങ്ങി യുഎഇ. ഇതിനായി രാജ്യത്ത് ഒരു മാസത്തോളം നീളുന്ന ക്ലൗഡ് സീഡിങ് പ്രഖ്യാപിച്ചു.അടുത്തയാഴ്ച്ച മുതലാണ് ചെറുവിമാനങ്ങളുപയോഗിച്ചുള്ള ക്ലൗഡ് സീഡിങ് തുടങ്ങുക. ഇതോടെ, അടുത്ത ആഴ്ചമുതല്‍ രാജ്യത്ത് വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം […]

തിരുവനന്തപുരത്ത് ബന്ധുവിന്റെ കാര്‍ സൈക്കിളിലിടിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാട്ടാക്കടയില്‍ ബന്ധുവിന്റെ കാര്‍ ഇടിച്ച്‌ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍ ദീപ ദമ്ബതികളുടെ മകൻ ആദി ശേഖര്‍ ആണ് മരിച്ചത്.കാട്ടാക്കട ചിന്മയ മിഷൻ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദി ശേഖര്‍. […]

ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ ജനലിലൂടെ തല പുറത്തേക്കിട്ടു; മറ്റൊരു വാഹനം ഇടിച്ചു; തല തകർന്ന് 20കാരിക്ക് ദാരുണാന്ത്യം; പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ  ഡൽഹി: ഡൽഹിയിൽ ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാൻ പുറത്തേക്ക് തലയിട്ട യുവതിക്ക് ദാരുണാന്ത്യം. രണ്ട് വാഹനങ്ങളുടെ ഇടയിൽപെട്ട് തല തകർന്നാണ് മരണം. ഉത്തർപ്രദേശിലെ പ്രതാപദഡ് സ്വദേശിയായ ബാബ്ലി (20) ആണ് മരിച്ചത്. ഛർദ്ദിക്കാൻ തോന്നിയപ്പോൾ ബസിന്റെ ജനലിലൂടെ തല പുറത്തേക്കിട്ട […]

വടംവലിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണു; യുവാവ് മരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി വിനേഷ് (40) ആണ് മരിച്ചത്. വെട്ടുറോഡ് മാര്‍ക്കറ്റില്‍ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. വെട്ടുറോഡ് അല്‍ ബ്രദേഴ്സ് ക്ലബിന്റെ ഓണാഘോഷത്തിനിടെയാണ് മരക്കൊമ്ബ് ഒടിഞ്ഞുവീണത്. വടംവലി മത്സരം […]

ജയസൂര്യ നല്ല നടൻ; എന്നാൽ ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കരുത്; മറുപടിയുമായി കൃഷി മന്ത്രി പി പ്രസാദ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെല്ല് സംഭരണത്തിന് കര്‍ഷകര്‍ക്ക് സപ്ലൈക്കോ പണം നല്‍കിയില്ലെന്ന നടൻ ജയസൂര്യയുടെ ആരോപണത്തിന് മറുപടിയുമായി കൃഷിമന്ത്രി പി പ്രസാദ്.നെല്ല് സംഭരണത്തിന്റെ വില ഓണത്തിന് മുമ്ബ് കൊടുത്ത് തീര്‍ത്തുവെന്നും അസത്യങ്ങളെ നിറം പിടിപ്പിച്ച്‌ അവതരിപ്പിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ബാങ്കുകളുടെ കെടുകാര്യസ്ഥത […]

സച്ചിൻ സാവന്തുമായുള്ള പരിചയം ഒരേ റസിഡ‌ൻഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്നത് മാത്രം; ഗുരുവായൂര്‍, സന്ദര്‍ശനത്തിന് വേണ്ടി സാവന്തിന് പലതവണ സൗകര്യം ചെയ്ത് കൊടുത്തു; ഇഡി ചോദ്യം ചെയ്യലില്‍ വിശദീകരണവുമായി നവ്യ നായരുടെ കുടുംബം

സ്വന്തം ലേഖകൻ  തൃശൂര്‍ : ഐ.ആര്‍.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തതില്‍ വിശദീകരണവുമായി നവ്യ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായി ഒരേ റസിഡ‌ൻഷ്യല്‍ സൊസൈറ്റിയിലെ താമസക്കാര്‍ എന്ന തരത്തിലാണ് പരിചയമെന്നും ഗുരുവായൂര്‍, സന്ദര്‍ശനത്തിന് വേണ്ടി സാവന്തിന് […]

മദ്യപിച്ച് മൂന്നംഗ സംഘങ്ങള്‍ തമ്മിൽ അടിപിടി; പെട്രോള്‍ പമ്പില്‍ നടന്ന ഏറ്റുമുട്ടലിൽ ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവിന് ദാരൂണാന്ത്യം; പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ

സ്വന്തം ലേഖകൻ  കൊല്ലം: പെട്രോള്‍ പമ്പില്‍ മദ്യപാനസംഘം പരസ്പരം ഏറ്റുമുട്ടി. ഇഷ്ടികകൊണ്ട് തലയ്ക്ക് അടിയേറ്റ യുവാവ് മരിച്ചു. കൊല്ലം ചിതറിയിലെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. മദ്യപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ ആശുപത്രിയില്‍ […]

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വികസന സംവാദത്തിന് തയ്യാർ ; അപ്പയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാം ; ജെയ്ക്ക് സി തോമസുമായി നേരിട്ട് തന്നെ സംവാദത്തിന് ഒരുക്കമെന്ന് ചാണ്ടി ഉമ്മൻ

സ്വന്തം ലേഖകൻ   കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വികസന സംവാദത്തിന് തയ്യാറാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറയാനുണ്ട്. ജെയ്ക്ക് സി തോമസുമായി നേരിട്ട് തന്നെ വികസന സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വികസന വിഷയങ്ങൾ […]

നടുങ്ങി തൃശൂര്‍; രണ്ടു മണിക്കൂറിനിടെ നടന്നത് രണ്ടു കൊലപാതകങ്ങള്‍; കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

സ്വന്തം ലേഖകൻ   തൃശൂര്‍: തൃശൂരില്‍ രണ്ടുമണിക്കൂറിനിടെ വീണ്ടും കൊലപാതകം. മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. മുളയം സ്വദേശി വിശ്വജിത്ത് (28) ആണ് കൊല്ലപ്പെട്ടത്. വിശ്വജിത്ത് കൊല്ലപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പാണ് നെടുപുഴയില്‍ മറ്റൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. നിരവധി ക്രിമിനല്‍ […]