play-sharp-fill

പണം കടം കൊടുത്തു ; പറഞ്ഞ സമയത്ത് കടം കൊടുത്ത പണം തിരികെ ലഭിക്കാത്തതിൽ മനം നൊന്ത് യുവാവിന്റെ ആത്മഹത്യ ഭീഷണി ; പെട്രോളുമായി പൊലീസ് സ്റ്റേഷനു മുന്നിലെത്തിയാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത് 

സ്വന്തം ലേഖകൻ  തിരുവനന്തപുരം: പൊലീസ് സ്റ്റേഷനു മുന്നില്‍ പെട്രോള്‍ കുപ്പിയുമായെത്തി യുവാവിന്റെ ആത്മഹത്യാ മുഴക്കൽ. കഠിനംകുളം സ്വദേശി റോബിൻ (39) ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ചായിരുന്നു സംഭവം. എന്നാല്‍ യുവാവിന്റെ ഭീഷണിയില്‍ പരിഭ്രാന്തരാവാതെ സമയോചിത ഇടപെടലിലൂടെ ആത്മഹത്യയില്‍ നിന്നും റോബിനെ പൊലീസ് പിടികൂടുകയായിരുന്നു. പണം കടം കൊടുത്തത് ലഭിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ഇങ്ങനെ ചെയ്തത്. സംഭവത്തില്‍ പെട്രോളുമായി നിന്ന റോബിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കഴക്കൂട്ടം സ്വദേശിയായ ഒരാള്‍ റോബിന് പണം കൊടുക്കാനുണ്ടായിരുന്നു. […]

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാര്‍ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവം; സിനിമയില്‍ ഗതാഗതനിയമങ്ങള്‍ മണി മണി പോലെ പറഞ്ഞ നടന് ജീവിതത്തില്‍ അത് പാലിക്കാൻ പറ്റാതെ പോയോ ?; ‘സുരാജ് വെഞ്ഞാറമൂട് എംവിഡി‌യുടെ ക്ലാസിൽ പങ്കെടുക്കണം’; അപകടത്തിന് പിന്നാലെ നടപടി

സ്വന്തം ലേഖകൻ  കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റയാള്‍ ചികിത്സയിലാണ്. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റു. കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് […]

പഴക്കട കുത്തിത്തുറന്ന് പഴങ്ങള്‍ കവര്‍ന്നു ; കവർന്നത് അരലക്ഷം രൂപയുടെ പഴങ്ങള്‍ ; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

സ്വന്തം ലേഖകൻ തിരുവല്ല:  കുറ്റൂര്‍ ആറാട്ടുകടവില്‍ പ്രവര്‍ത്തിക്കുന്ന കുറ്റൂര്‍ പാര്‍വതി നിലയത്തില്‍ സന്തോഷിന്‍റെ ഫ്രൂട്ട്സ് കടയാണ് മോഷണം നടന്നത്. കട കുത്തിത്തുറന്നായിരുന്നു പഴങ്ങള്‍ കവര്‍ന്നത്. കടയില്‍ നിന്നും അരലക്ഷത്തോളം രൂപയുടെ പഴങ്ങളാണ് മോഷ്ടാവ് കവര്‍ന്നത്. തിങ്കളാഴ്ച രാവിലെയോടെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കടയുടമ നല്‍കിയ പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 10 മുതല്‍ 25 ലക്ഷം വരെ വിലയിട്ട് വില്‍ക്കാനെത്തിച്ചത് രണ്ട് നക്ഷത്ര ആമകളെ; കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുള്‍പ്പെടെ മൂന്ന് പേരെ പൊക്കി പോലീസ്

ബുക്ക് പ്രിന്റിം​ഗിനെന്ന് കള്ളം പറഞ്ഞ് വീട് വാടകക്കെടുത്തു; യഥാർത്ഥത്തിൽ നടത്തിക്കൊണ്ട് വന്നത് കള്ളനോട്ടടി; വീട്ടുടമയുടെ പരാതിയില്‍ പത്തനാപുരം സ്വദേശിയെ വലയിലാക്കി ക്രൈംബ്രാഞ്ച്

സ്വന്തം ലേഖകൻ പത്തനംതിട്ട: ബുക്ക് പ്രിന്റിംഗ് നടത്താനെന്ന വ്യാജേന വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അടിച്ചു വിതരണം ചെയ്ത പത്തനാപുരം സ്വദേശി ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. സംഭവത്തില്‍ പത്തനാപുരം പൂങ്കുളഞ്ഞി സ്വദേശി അനീഷ് (38) ആണ് അറസ്റ്റിലായത്. ഇയാള്‍ ഏഴംകുളം പ്ലാന്റേഷൻ മുക്കില്‍ വീട് വാടകയ്ക്ക് എടുത്ത് കള്ളനോട്ട് അച്ചടിച്ച്‌ വരികയായിരുന്നു. വാടക വീട്ടുടമയുടെ പരാതിയില്‍ അടൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.