video
play-sharp-fill

ഇടുക്കി തങ്കമണിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ചു; കേസിൽ അറസ്റ്റിലായ ആറ് പേരെ റിമാന്റ് ചെയ്ത് കോടതി

സ്വന്തം ലേഖിക തങ്കമണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 20കാരനും തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരെയും ഉൾപ്പെടെ ആറ് പേരെ റിമാന്റ് ചെയ്തു. സ്കൂളിൽ പോയ പതിനാറുകാരിയെ കാൺമാനില്ല എന്ന അമ്മയുടെ പരാതിയിൽ തങ്കമണി പോലീസ് കേസ്സ് […]

‘സുധാകരന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് പറയാന്‍ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി’; പേര് പറഞ്ഞാല്‍ പോക്സോ, ചീറ്റിങ്ങ് കേസുകളില്‍ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം; പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കോടതിക്ക് മോന്‍സന്റെ പരാതി

സ്വന്തം ലേഖിക കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതി മോൻസൻ മാവുങ്കല്‍ പരാതി നല്‍കി. ജയില്‍ സുപ്രണ്ട് വഴിയാണ് കോടതിയ്ക്ക് മോൻസൻ പരാതി നല്‍കിയത്. കെ.സുധാകരന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് പറയാൻ ഡിവൈഎസ്പി റസ്‌റ്റം ഭീഷണിപ്പെടുത്തിയെന്നും പേര് പറഞ്ഞാല്‍ പോക്സോ, […]

ഒരു ദിവസത്തെ പണിമുടക്കിന് മൂന്ന് ദിവസത്തെ ഡയസ്നോണ്‍; കെഎസ്‌ആര്‍ടിസി നടപടി ഹൈക്കോടതി അംഗീകരിച്ചു

സ്വന്തം ലേഖിക തിരുവനന്തപുരം: 2023 മെയ് മാസം എട്ടാം തീയതി കെഎസ്‌ആര്‍ടിസിയിലെ ബി.എം.എസ് യൂണിയൻ ആഹ്വാനം ചെയ്ത ഒരു ദിവസത്തെ പണിമുടക്കിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി മാനേജ്മെന്റ് പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ ഡയസ്നോണ്‍ ഹൈക്കോടതി അംഗീകരിച്ചു. കെഎസ്‌ആര്‍ടിസി കോടതിക്ക് നല്‍കിയ വിശദമായ മറുപടിയെ […]

സംസ്ഥാനത്ത് വീണ്ടും പനിമരണം; തൃശൂരിൽ പനിബാധിച്ച് രണ്ട് സ്ത്രീകൾ മരിച്ചു; ഇരുവർക്കും എലിപ്പനിയാണെന്ന് പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തൃശൂരിൽ പനിബാധിച്ച് രണ്ട് സ്ത്രീകൾ മരിച്ചു . കുര്യച്ചിറ സ്വദേശി അനീഷ സുനിൽ (34), നാട്ടികയിൽ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് തൃശൂർ മെഡിക്കൽ കോളജിൽ മരിച്ചത്. ഇരുവർക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം. […]

മണിപ്പൂർ ജനതയ്ക്ക് ഐക്യ ദാർഢ്യം; ചങ്ങനാശ്ശേരി മുനിസിപ്പൽ ജംങ്ഷനിൽ ഏകദിന ഉപവാസ സമരം നടത്തി കൊടിക്കുന്നിൽ സുരേഷ് എം പി ; മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എം പി ആവശ്യപ്പെട്ടു; വീഡിയോ കാണാം

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി; മണിപ്പുരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം പി ചങ്ങനാശ്ശേരി മുനിസിപ്പൽ ജങ്ഷനിൽ ഏക ദിന ഉപവാസ സമരം നടത്തി. ചങ്ങനാശ്ശേരി അതിരൂപത അർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമരം […]

ഇന്നത്തെ (01/07/2023) കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ (01/06/2023) കാരുണ്യാ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.80,00,000/- (80 Lakhs) KD 252671 (KOTTAYAM) Consolation Prize Rs.8,000/- KA 252671 KB 252671 KC 252671 KE 252671 KF 252671 KG 252671 […]

അവര്‍ ഒരുപാട് തവണ തന്നെ വധിക്കാന്‍ നോക്കിയിട്ടുണ്ട്; എന്നെ അങ്ങനെയൊന്നും എടുക്കാൻ സിപിഎമ്മുകാർക്ക് സാധിക്കില്ല; കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സ്വന്തം ലേഖകൻ കണ്ണൂര്‍: അവര്‍ ഒരുപാട് തവണ തന്നെ വധിക്കാന്‍ നോക്കിയിട്ടുണ്ട്. താന്‍ ദൈവവിശ്വാസിയാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാടകക്കൊലയാളികളെ അയച്ചുവെന്ന ജി ശക്തിധരന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തിധരന്‍ ഇപ്പോഴെങ്കിലും അക്കാര്യം തുറന്നുപറഞ്ഞത് തന്നായി. […]

കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞു ;മണിപ്പാലിൽ കോട്ടയം ആർപ്പുക്കര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോട്ടയം: മണിപ്പാലിൽ കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ചുണ്ടാ അപകടത്തിൽ കോട്ടയം ആർപ്പുക്കര സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ആർപ്പൂക്കര ഏറത്ത് അദ്വൈതം വീട്ടിൽ ഡോ. എ. ആർ. സൂര്യ നാരായണ(26)നാണ് മരിച്ചത്. കർണാടകയിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽകോളജിലെ എം.എസ്. […]

കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണം; വിചിത്ര ആവശ്യവുമായി ഹൈബി ഈഡന്‍ എംപി; ആവശ്യം തള്ളി സര്‍ക്കാര്‍ തള്ളി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന വിചിത്ര ആവശ്യവുമായി ഹൈബി ഈഡന്‍ എംപി. ഹൈബി ഈഡന്റെ ആവശ്യം തള്ളി സര്‍ക്കാര്‍ തള്ളി. തലസ്ഥാനം തിരുവനന്തപുരം തന്നെയായി തുടരുമെന്നും ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. […]

കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണു; സഹോദരങ്ങൾ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ മൊഗ്രാൽ: കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. ഹൊസങ്കടി സ്വദേശികളായ നാസിൽ (17), നവാസ് (21) എന്നിവരാണ് മരിച്ചത്. കാസർഗോഡ് മൊഗ്രാൽ കൊപ്പളയിലാണ് സംഭവം. ഹൊസങ്കടിയിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഇരുവരും. ഇന്ന് രാവിലെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ […]